ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 249 —

1124 തെക്കോട്ടു പോയ മഴയും വടക്കോട്ടു പോയ ബ്രാഹ്മണനും
കിഴക്കോട്ടു പോയ പശുവും പടിഞ്ഞാറോട്ടു പോയ നായും
തിരികെ വരികയില്ല.

1125 തൊട്ടിലിലെ ശീലം ചുടലക്കാടോളം.

1126 തൊട്ടാവാടി നട്ടുവളൎത്തേണമോ?

11 27 ദശമാതാ ഹരീ തകീ.

1128 ദുഷ്ടരെ കണ്ടാൽ ദൂരേ ദൂരെ.

1129 ദൂരത്തെ വഴിക്കു നേരത്തെ പോകണം.

1130 ധനത്തിന്നു വേലി ധർമ്മം തന്നെ.

1131 നദി ഒഴികിയാൽ കടലിലോളവും.

1132 നനെച്ചിറങ്ങിയാൽ പിന്നെ തെരുത്തു കേറ്റാറുണ്ടോ?

1133 നഞ്ച് നാനാഴി വേണമോ?

1134 നാടു കേളിയും വീടു പട്ടിണിയും.

1 135 നായിക്കോലം കെട്ടിയാൽ പിന്നെ കുരക്കേല്ലുള്ളു.

1136 നാലു തല ചേരും നാലു മുല ചേരുകയില്ല.

1137 നാളെ നാളെ നീളെ നീളെ.

1138 നിലാവുദിക്കുവോളവും പന്നി നില്ക്കുമോ?

1139 നിഴൽ മറന്നു കളിക്കരുതു.

1140 നേരിന്നേ നേരം വെളുക്കയുള്ളു.

1141 നേരില്ലാത്തെടത്തു നിലയില്ല.

1142 നേരിൽ ചേൎന്ന കളവും മോരിൽ ചേൎന്ന വെള്ളവും.

1143 നോക്കാൻ കൊടുത്ത പണത്തിന്നു വെള്ളിയാഴ്ച കുററം.

1144 പകൽ കൈ കാണിച്ചാൽ വരാത്തതു രാത്രി കണ്ണു കാണി
ച്ചാൽ വരുമോ?

1145 പച്ച മാങ്ങ പാല്ക്കഞ്ഞിക്കാകാ.

1146 പടപേടിച്ചു പന്തളത്തു ചെന്നപ്പോൾ പന്തവും കൊളത്തി പട.

1147 പടിക്കൽ പാറ പൊന്നു.

1148 പഠിക്കും മുമ്പെ പണിക്കരാകരുതു.

1149 പണം ഇല്ലാത്തവൻ പിണംപോലെ.

1150 പടുമുളെക്കു വളം വേണ്ടാ.

1151 പത്തമ്മ ചമെഞ്ഞാലും പെറ്റമ്മയാകുമോ?

1152 പല്ലം ചൊല്ലം മെല്ലെ മെല്ലെ.

1153 പഴയ മുറത്തിന്നു ചാണകവും വെള്ളവും പ്രധാനം.

1154 പണ്ടുണ്ടോ പാണൻ പോത്തു പൂട്ടീട്ടുള്ളു?

1155 പണ്ടേ മടിച്ചിക്കു ഒരു ഉണ്ണിയുമതുണ്ടായി.

1156 പാമ്പും ചേമ്പും ചെറുതു മതി.

1157 പാമ്പിൻ കൂട്ടത്തിൽ വാലും മനഞ്ഞിലിൻ കൂട്ടത്തിൽ
തലയും.

1158 പിള്ള മനസ്സിൽ കള്ളമില്ല.

1159 പിള്ള കരയാതെ തള്ള മുലകൊടുക്കുമോ?

"https://ml.wikisource.org/w/index.php?title=താൾ:33A11414.pdf/321&oldid=199544" എന്ന താളിൽനിന്ന് ശേഖരിച്ചത്