ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

—263—

കളഞ്ഞു. അവർ പേടിച്ചുനാടുവിട്ട ഈഴത്തുപൊയി കുറഞ്ഞകാ
ലംചെന്നാറെ അവർ വരായ്കകൊണ്ട ഇങ്ങുദണ്ഡം ഉണ്ടാകയുംചെ
യ്തു. പിഴപോക്കീട്ട എങ്കിലും ചെന്നിരിക്കെഉള്ളു എന്ന അവൎക്കും
തോന്നിരിക്കും കാലം സമൎത്ഥനായിട്ട ഒരു പാണൻ ഈഴനാട്ടിൽ ചെ
ന്ന അവൻ കമ്മാരെക്കണ്ടാറെ-അവർ ചോദിച്ചു. മലയാളത്തിൽ
വൎത്തമാനങ്ങളും ശേഷം ഗ്രാമത്തിൽ തമ്പുരാന്മാരും രാജാവും എങ്കളെ
കൊണ്ട ഏതാനും ചില വൎത്തമാനങ്ങൾ കല്പിക്കുന്നതു കേൾപ്പാനു
ണ്ടോ എന്ന അവർ ചോദിച്ചതിൻറ ശേഷം. പാണൻ പറഞ്ഞു നി
ങ്ങളെകൊണ്ട ഏതും, കേൾപാനില്ല. നിങ്ങൾ ചെയ്യേണ്ടുന്ന പ്രവൃ
ത്തിക്കും ഒരു ദണ്ഡം കാണ്മാനില്ല. എന്നിങ്ങനെ അവൻ പറഞ്ഞു
കേട്ടതിൻറ ശേഷം ഞങ്ങളെ പിഴയുംതീൎത്തു ചേരമാൻ പെരുമാളു
ടെ തിരുവുള്ളക്കേടുംപോക്കി ഞങ്ങളെ പെരുമാൾ വാഴുന്ന കേരള
ത്തിൽ ഇരുത്തുമാറാക്കുമെങ്കിൽ നിന്നെയും ഞങ്ങളിൽ ഒന്നുപോലെ
വെച്ചുകൊള്ളുന്നതുണ്ടു. എന്നപറഞ്ഞ അവർ എല്ലാവരുംകൂടി നിരൂ
പിച്ച ഇവനെ സമ്മാനിച്ച അയക്കണം എന്നുകല്പിച്ചു, തങ്ങളുടെ
കാതിലും കഴുത്തിലും കിടക്കുന്ന പൊന്നെടുത്തഴിച്ച ഒരു വളയും തീ
ൎത്തു സമ്മാനമായികൊടുക്കയും ചെയ്തു. ശേഷം അവൻ യാത്രയും വ
ഴിങ്ങിപ്പോന്ന ചേരമാൻ പെരുമാളെക്കണ്ടു തൊഴുത അടിയൻ കമ്മാ
ളരെ വിട്ടുകൊണ്ടിരിക്കും നേരത്തു വിടകൊണ്ടുപോയിരുന്നു. അവർ
അടിയത്തിന്ന ഒരു വളതന്നു ഈവള അങ്ങെ തൃക്കൈകൊണ്ട വിള
യാടി അടയത്തിന്നു തരികയും വേണം എന്നുണർത്തിച്ച വള ഊരി
വെച്ചു കൊടുക്കയും ചെയ്തു. അപ്പോൾ ആ വള എടുത്തുനോക്കി പ
ണി കൌശലങ്ങളും കണ്ട അവന്നകൊടുക്കയും അരുളിചെയ്തു. അവ
രുടെ വർത്തമാനങ്ങളൊക്കെയും എങ്ങിനെ ഇരിപ്പു എന്നകേട്ടാറെ അ
ങ്ങൊട്ടുണൎത്തിച്ചു. അവൎക്ക എത്രയും സ്വൎഗ്ഗാനുഭവം എന്നെ വിടകൊ
ള്ളണ്ടു . എന്നല്ല അവൎക്ക ഇങ്ങുവന്നിരിക്ക എന്നും ഇവിടത്തെ വ
ൎത്തമാനങ്ങളും പ്രസംഗംപോലും അവൎക്ക ഒരുത്തൎക്കും ഇല്ലാതെ കാ
ണുന്നു എന്നാറെ അവരൊട അടിയൻ ഒന്നുവിടകൊണ്ട ചോദിക്ക
യും ചെയ്തു. അടിയൻ നിങ്ങളെകൂട്ടികൊണ്ട ചെല്ലുവാൻ തക്കവണ്ണം
അരുളിചെയ്തയച്ചിരിക്കുന്നു ആ തമ്പുരാനും യോഗത്തിൽ തമ്പുരാക്ക
ന്മാരും എന്നുകേട്ടാറെ. ഞങ്ങൾപോരെണം എന്നുവരികിൽ തമ്പുരാ
ന്റെ അലങ്കാരങ്ങൾഒക്കയും ഞങ്ങൾക്കലങ്കരിപ്പാൻ തക്കവണ്ണം സ
മ്മതിച്ചുതരുമെങ്കിൽ ഞങ്ങളും പൊരാം . അവ്വണ്ണം അലങ്കാരത്തോടു
കൂടെതന്നെ പൊരുന്നുണ്ടു എന്ന പറഞ്ഞുകേട്ടപ്പോൾ അടിയനും വിട
കൊണ്ട പറഞ്ഞു. വരാത്തകാര്യം നിങ്ങൾ മോഹിക്കെണ്ടാ നി
ങ്ങൾ ചെല്ലായ്കകൊണ്ട അങ്ങ ഒരു ദണ്ഡം ഇല്ല. എങ്കിൽ ഇങ്ങും ദ
ണ്ഡമില്ലാ എന്ന അവർ പറഞ്ഞാറെ അടിയൻ യാത്രയും വഴങ്ങി
എന്ന ചേരമാൻ പെരുമാളോടു പാണൻ ഉണൎത്തിച്ചു വാങ്ങിനി
ന്നതിന്റെശേഷം. അവരെ നിന്റെവാഗ്വൈഭവത്താൽ ഇങ്ങുവരു
ത്തി പിഴയും പോക്കിച്ച അവരെ ഇങ്ങിരുത്തുമാറാകിൽ അവൎക്കും

"https://ml.wikisource.org/w/index.php?title=താൾ:33A11414.pdf/335&oldid=199558" എന്ന താളിൽനിന്ന് ശേഖരിച്ചത്