ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

—270—

എന്നും കേൾക്കകൊണ്ട എല്ലാവരുംകൂടെ കൊച്ചിയിൽചെന്നു രാജാ
വിനെ കണ്ടു ഞങ്ങൾക്കുള്ള ആളിനെ കോട്ടെക്കകത്തുനിന്നും വരുത്തി
തരെണമെന്നു തിരുമനസ്സറിയിച്ചാറെ വരുത്തിതരാമെന്നു കല്പിച്ച
തിന്റെശേഷം. പറങ്കികൾ രാജാവിനെ സമ്മതിപ്പിച്ചു ശുദ്ധമാകപ്പെ
ട്ടവനെ കടലിൽ കെട്ടിതാഴ്ത്തി അപായം വരുത്തിയതിനാൽ–ആ
നാഴികയിൽതന്നെ മാളികയുടെ കോവണിമേൽവീണു തലകീറി
രാജാവ തീപ്പെടുകയും ചെയ്തു. ഇതഒക്കയും കണ്ടുകേട്ട ഉടൻ എല്ലാവ
രും കൂടെ മട്ടാഞ്ചേരിപള്ളിയിൽകൂടി പ്രങ്കായക്കാരൊടു നാം ചേരരു
തഎന്നും നമ്മുടെ അനന്തരവരുടെ കാലത്തിലും ഇവരെ കാണരുതെ
ന്നും നിശ്ചയിച്ചു പള്ളിക്കാർ ഒക്കയും കൂടെ ഏകമനസ്സായിട്ട എഴുതി
പിടിച്ചു മേൽപറഞ്ഞ ആണ്ട മകരമാസം 3നു- വെള്ളിയാഴ്ചനാൾ
സത്യംചെയ്തു. അവിടെനിന്നും ആലങ്ങാട്ടുകൂടി പാത്രിയർക്കായുടെ ക
ടലാസിലുള്ള പ്രമാണംപോലെ തൊമ്മാ അർക്കദുയാക്കൊനെ മെത്രാ
നായിട്ട വാഴിക്കയും ചെയ്തു. മെത്രാന്റെ അടുക്കൽ വിചാരത്തിന്ന
അന്നു കടവിൽചാണ്ടികത്തനാർ മുതലായ നാലുപേരെ കല്പിച്ചു. മൂ
വാണ്ടിൽകൂടി വിചാരമുണ്ടാകുമ്പോൾ മാറികല്പിക്കുകയുംചെയ്തു.
ഇങ്ങനെ നടന്നു.

6. നബാവ ഹെതർ അലിഖാൻ ഠിപ്പുസുൽത്താൻ എന്നവരു
ടെ കഥയിൽനിന്നു.

ക്രിസ്താബ്ദം. 1782—ദിസമ്പ്ര നബാവഹൈദർമരിച്ചപ്പോൾ
എല്ലാവരും ഠിപ്പുസുൽത്താന്റെ കല്പന അനുസരിക്കയും വാപ്പ നട
ത്തിയതിനെക്കാണ അധികമായിട്ട പടയും കാര്യാദികൾ ഒക്കെ
യും നടക്കുകയും നടത്തുകയുംചെയ്തു. അവിടുന്നും കുറെ ദിവസംകഴി
ഞ്ഞാറെ നഗരരാജ്യത്തു 1 നിന്നും എഴുത്തുവന്ന ഇവിടെആക്കീട്ടുള്ള
കില്ലെദാർ 2 ഹയാത്തഖാൻ എന്നവൻ നിമക്കഹറാമാക്കി 3 ഇങ്ക്രി
സ്സകർണ്ണെൾ മത്തെസ്സ എന്നകപ്പിത്താനുമായി ഒത്തമനസ്സായി
കോട്ടയും നാടും ഒക്കെ ഒഴിച്ചുകൊടുത്തു തനിക്കവേണ്ടുന്ന മു
തലുംഎടുത്ത കുഞ്ഞുകുട്ടികളെയും ഉരുവിൽ കയററി ബോമ്പാ
യിക്ക പോകയുംചെയ്തു. ഹയാത്തഖാൻ ഇപ്പോൾ ബോമ്പായി
ന്നും വരാതെ അവിടതന്നെപാൎക്കാനായി പോയതാകുന്നു എന്നും വ
ൎത്തമാനം അൎക്കാട്ടുകേട്ടാറെ വലിയ ദ്വേഷമായി ഉടനെതന്നെ അ
വിടെ മീർമുയിനന്തിൻഎന്ന ആളെയും പതൃജമാൽഖാനെയും പരി
ന്ത്രിസ്സ മുസുബൂസിയേയും കല്പിച്ചാക്കി-സുൽത്താൻ ഏതാനും
പാളയവും കൊണ്ട പുറപ്പെട്ട നഗർരാജ്യത്തവന്ന കോട്ടവളഞ്ഞു വെ
ടിവെച്ച ഇങ്കിരിസ്സിന്റെ ആളെ ഒക്കെയുംകൊന്നു ശേഷം ആളെഒ
ക്കെയും ചിറപിടിച്ച മാൎഗ്ഗംചെയ്ത ഇസ്ലാമാക്കി മാസപ്പടിയും
വെച്ചു തന്റെപാളയത്തിൽ ചേൎക്കയുംചെയ്തു. പിന്നെ നഗരരാജ്യ

1 ഇതഇക്കേരിക്കടുത്ത ബിദനൂർനഗരം.
2 കോട്ടമൂപ്പൻ.
3 ദ്രോഹംചെയ്തു.

"https://ml.wikisource.org/w/index.php?title=താൾ:33A11414.pdf/342&oldid=199565" എന്ന താളിൽനിന്ന് ശേഖരിച്ചത്