ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

—275—

മുമ്പിനാൽ സുൽത്താൻ കല്പിച്ചിരിക്കുന്നു. എന്റെകാര്യസ്ഥന്മാരെ കൂ
ട്ടത്തിൽ ചിലർ കാവറായിട്ടുള്ളവർക്ക ഒക്കെ മാർഗ്ഗം കഴിക്കേണമെ
ന്നും ഇസ്ലാമാക്കേണമെന്നും റാവുളിയെഒക്കേയും സുന്നി ആക്കേ
ണമെന്നും അമ്പലവും ബുദ്ദും പൂജയും പൂന്നൂലും കുറിയും കുടുമ്മയും വേ
ണ്ടഎന്നും റാവുളിന്റെനടപ്പ യാഹുറെസൻ കളിപോലെ ഉണ്ടാക്കിട്ടു
ള്ളത ഒന്നുംതന്നെവേണ്ടഎന്നം എന്നാറെഅവർ ഒക്കെയും പേടിച്ചപു
റമെ അനുസരിച്ച ഉള്ളകൊണ്ട പൊരും പകയും ചതിയംവെച്ചു സുൽ
ത്താനെ എവിടവെച്ചിട്ടെങ്കിലും കുടുക്കികൊന്നു കളയെണംഎന്ന മ
നസ്സകൊണ്ട ചതിയുംവിചാരിച്ച ഇരിക്കുന്ന സമയമത്രെ ആ ചതി
വിചാരിച്ചതൊന്നും സുൽത്താൻ ഒട്ടും അറിഞ്ഞിട്ടില്ല ആയ്തുകൊണ്ട
അവർഒക്കെയുംകൂടി ബോധിപ്പിച്ചു നായന്മാർക്ക ഒട്ടുംതന്നെ പടവെ
ട്ടാൻ നിശ്ചയമില്ലെന്നും അവർ കുറഞ്ഞ ആളെ ഉള്ളുഎന്നും ഞങ്ങൾ
പടകയററിയാൽ അവര ഒക്കെകോട്ടയും നാടും ഒഴിച്ച പൊയിക്കളയു
മെന്നും ഏറിയമുതലുംഖജാനയും ഞങ്ങൾക്ക കവർന്നഎടുക്കാ
മെന്നും ഇന്ന ഇന്ന പ്രകാരം ഒക്കേയും പടകയറ്റെണം എന്നും
മറ്റും ഉള്ളിൽ ചതിവിചാരിച്ചു പറഞ്ഞപ്പോൾ സുൽത്താനി
ക്ക നേരാകുന്നു എന്നബോധിച്ചു. കുറഞ്ഞോരു പാളയവും കൊണ്ട
സുൽത്താൻ അക്കരെകടന്നു. ശേഷംപാളയം കടക്കുന്നതിന്ന മൂൽപ്പെ
ട്ട ഏറിയ നായന്മാരും ഇങ്കിരീസ്സിൻറ പാളയംകൂടി നിനയാതെ
പുറംവന്ന വളഞ്ഞു തങ്ങളിൽഏറിയ പടഉണ്ടായി സുൽത്താനും പാ
ളയവും വഴിയോട്ടഓടി ഏതാനും ആളും വീണു കുറഞ്ഞാരുപാളയ
വുംതാനും അരിയുടെനീളം കൊണ്ട ഇക്കരവരികയും ചെയ്തു. സുൽ
ത്താന്റെ പല്ലങ്കിയും മറ്റചില സാമാനങ്ങളും അവരെകെക്കൽ
ആയിപ്പൊകയുംചെയ്തു. അതിന്റെശേഷം രണ്ടാംപ്രാവശ്യം സുൽ
ത്താൻ പടെക്ക ഒരിക്കംകൂട്ടുമ്പോൾ വർഷകാലംവന്നു മഴതുടങ്ങിയ
പ്പോൾ പടക്കപാടില്ലായ്കകൊണ്ടും ഇങ്കിരീസ്സും നജാമലിഖാനും മ
ഹറാട്ടയുംകൂടി ഒരുമിച്ച പട്ടണംകൊള്ളെ പടഎടുപ്പാൻ വിചാരിച്ച
പ്രകാരം കേൾക്കുകകൊണ്ടും വർഷകാലംകഴിഞ്ഞിട്ട പടഎടുക്കാ
മെന്നവെച്ച സുൽത്താനുംപാളയവും കോയമ്പത്തൂരിൽചെന്ന പാളയ
മിട്ടുപാർക്കയുംചെയ്തു. (ക്രിസ്താബ്ദം 1790-ജനപരി.)
(ഇത ഒരുചോനകമാപ്പിളയുടെ കൃതിയാകുന്നു.)

7. ആകാശനീന്തം

ഓരോരോദേഹത്തെ ഒഴുകുന്നസാധനങ്ങളിൽ ആക്കി നീന്തി
ക്കുന്നതിന്ന വലുതായിട്ടുള്ള വിദ്യവേണ്ടാ; വെള്ളത്തിൽ ആക്കിയാൽ
കരുമരം മുതലായി ഘനമുള്ളതു ചിലത ഒഴികെ മരങ്ങൾ മിക്കവാറും
ഒഴുകുന്നു. മരം വേണ്ടുവോളം വലുതായാൽ കല്ലുംമറ്റും കയറ്റിയാലും
മരംവെള്ളത്തിൽ ആണുപോകയില്ല. അതുകൊണ്ടു മനുഷ്യർ മരംകൊ
ണ്ടു തോണിയും കപ്പലും ഉണ്ടാക്കി ആളുംചരക്കും കയറ്റി പുഴകളെ

"https://ml.wikisource.org/w/index.php?title=താൾ:33A11414.pdf/347&oldid=199570" എന്ന താളിൽനിന്ന് ശേഖരിച്ചത്