ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

xxxi

എവിടെന്ന ബന്നെന്നും ചൊതിച്ചില്ല
എന്തിന ബന്നെന്നും ചൊതിച്ചില്ല
പൊത്തനെയാടെ ഇരുന്നൊതെനൻ
അരിയളവൊക്കെയും തീറ്ന്നാരെ
പറയുന്നുണ്ടന്നെരം ബാഉന്നൊറ്
തച്ചൊളി നല്ലൊമന കുഞ്ഞുതെന
ബന്നു എന്റോമന കുഞ്ഞുതെന
ഉടനെ പറഞ്ഞല്ലൊ കുഞ്ഞിഒതെനൻ
ചീനം ബീടത്തങ്ങളെ ബാ ഉന്നൊറെ
വന്നെടം പണ്ടെ ബയിക്കയിഞ്ഞു
ഉടനെ പറഞ്ഞല്ലൊ ബാ ഉന്നൊറ്
ചന്തിമുറിയയില്ലെ ബാ ഉന്നൊറെ
പാളാട മൂലക്കച്ചാരു ആ നൊ
ചൂലല്ലാലൊ മൂലക്കച്ചാരു ആ നൊ
ആചരം ചെയിതാട നിക്കുതെന
അതിനെട്ടങ്കൊമക്കുറുപ്പുണ്ടെല്ലൊ
ചിത്തിരത്തുണചാരിനിക്കുതെന
കൊതിക്കെന്റെ മെപ്പയിലുണ്ടല്ലത
ബളയൂമ്പിടിച്ചാടനിക്കുതെന
കൊതിക്കെന്റെ മെപ്പയിത്തട്ടീറ്റുണ്ട്
ഉടനെ പറഞ്ഞല്ലൊ ബാ ഉന്നൊറ്
ഇത്തിര കീറ്ത്തുള്ള കുഞ്ഞ്യൊതെന
നിന്റമ്മ തന്നെ മരിച്ചൊണ്ടിറെ
പെനയറയിറ്റൂട യങ്ങനെ കൂടി നല്ലെ
ചീനം ബീട്ടിലുള്ളൊരു പെണ്ണങ്ങക്ക്
ചൌനെ കറിക്കുട്ടീറ്റുണ്ടും കൂടാ
കാടിയും ചീരയും കുടിച്ചും കൂട
ഉടനെ പറഞ്ഞല്ലൊ കുഞ്ഞിയുതെനൻ
ചീനം ബിട്ടത്തങ്ങള് ബാളന്നൊറെ
എനക്കൊരു തൊലിയത്തരം കണ്ടിന
നിങ്ങെക്കെതും തൊലിയ ഇല്ലെ പാ ഉന്നൊറെ
ഉടനെ പറഞ്ഞല്ലൊ പാ ഉന്നൊറ്
എനക്കെന്ത തൊലിയത്തര ഉതെന
ഒന്നെന്നാലെണ്ണിപ്പറയരുതൊ
ഉടനെ പറഞ്ഞല്ലൊ കുഞ്ഞിഒതെനൻ
മീത്തലെടുത്ത കുങ്കിബീല്യാരിക്ക്
ബില്ലിക്ക ക്കുങ്കമ്മണവാളന്റെ
ഒന്റെ അമരാതം ബില്യാരിക്ക
അത്തുരം കെട്ടുള്ള നായിമ്മാറ്
അരിയും പണഉഒക്കചാടിയൂട്ടൂന്ന്

"https://ml.wikisource.org/w/index.php?title=താൾ:33A11414.pdf/35&oldid=199258" എന്ന താളിൽനിന്ന് ശേഖരിച്ചത്