ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

—278—

യ കയറ അറ്റപ്പോൾ പന്തുമല്പെട്ടേക്കു പറന്നുപൊയി മടങ്ങിവീണു
കണ്ടതുംഇല്ല.

അതിന്നു മുമ്പിൽ ഒരുജീവിയും പന്തോടുകൂട ആകാശത്തിൽ
കരേറിപോയില്ല. അപ്പോൾമൊംഗൊൽഫ്യ ഫ്രാഞ്ചിരാജാവിന്റെ
സന്തോഷത്തിന്നായി ഒരു ദിവസം ഒരാടു കോഴി വാത്ത ഈമൂന്നി
നെയും ഒരുകോട്ടയിൽ ആക്കി പന്തോടുചേർത്തുകെട്ടി പറപ്പിച്ചു.
അവമൂന്നുംപറീസപട്ടണത്തിന്ന ഒരുകാതം ദൂരവീണുഹാനി ഒന്നും കൂടാ
തെ വരികയും ചെയ്തു. വഴിയിൽവെച്ചു കണ്ടതും ഗ്രഹിച്ചതുംമാത്രം
ഒന്നും അറിവാറായില്ല. അതുകൊണ്ടു റൊശ്യർ എന്ന വിദ്വാൻ ഘനം
ചുരുങ്ങിയ ഒരു പാത്തിയെ പന്തോടുചേർത്തുകെട്ടി താൻ അതിൽ
ഇരുന്നു മേല്പെട്ടുകയറുവാൻതുനിഞ്ഞു. എങ്കിലും 100-അടിഉയര
ത്തിൽ അധികം കയറിളക്കരുത എന്നു കല്പിക്കയാൽ കുറഞ്ഞൊ
രുനേരംപാർത്തു കയറുവലിപ്പിച്ചതിനാൽ ഇറങ്ങിവരികയുംചെയ്തു
ഇതുവും പോരാഎന്നുവെച്ചുറൊശ്യരും ധൈര്യമുള്ളൊരുപ്രഭുവും കൂടി പ
ന്നെയും പാത്തിയിൽകയറി ഇരുന്നു പന്തിനെ നിലത്തോടു ചേർത്തു
കെട്ടാതെ മേല്പെട്ടു പറപ്പിച്ചപ്പോൾ അവർ ഒരു നാഴികെക്കുള്ളിൽ ശീ
തംഅധികം ഉള്ള മാർഗ്ഗത്തോളംകരേറി കാറ്റിനാൽകിഴക്കൊട്ടു 3-കാ
തം വഴിദൂരംഓടി സുഖേനഇറങ്ങി വരികയുംചെയ്തു. ഇതുസാധി
ച്ചതു 1783-ആമത നവമ്പ്ര 21 തിയ്യതിയിൽതന്നെ.

അനന്തരം ഓരോരൊവിദ്വാന്മാർ ശ്രമിച്ചു ആകാശപന്തിനെ
കുറവില്ലാതെആക്കി തികവു വരുത്തുവാൻനോക്കി ധൂൎത്തന്മാർ ഓരോ
രൊ വമ്പുചൊല്ലി പല രാജധാനികളിലും നഗരങ്ങളിലും ചെന്നു
പന്തോടുംകൂടെ ആകാശത്തിൽകയറി വളരെ സമ്മാനം വാങ്ങുകയും
ചെയ്തു. ഇവരിൽ ബ്ലഞ്ചൎത്തഎന്നവൻ എങ്ക്ളാന്തിൽപോയി ഈ
അതിശയംകാട്ടി ധനം വളരെസമ്പാദിച്ചശേഷം ഇക്കരവിട്ടു ഫ്രാ
ഞ്വിയിലേക്കു പറപ്പാൻവിഷമം ഇല്ല എന്നപറഞ്ഞു തന്നെതാൻവാ
ഴ്ത്തി അനവധി ജനങ്ങൾ കൂടിനോക്കുമ്പോൾ ദോവർ കടപ്പുറത്തു
നിന്ന പന്തിൽകരേറിപോയി (1785-ജനു-7) ബ്ലഞ്ചർത്തോടുകൂട
ഒർഅമെരിക്കക്കാരൻ ഉണ്ടായിരുന്നു. നല്ലകാറ്റുണ്ടാക കൊണ്ടു അ
വർവേഗത്തിൽ ഫ്രാഞ്ചിയുടെനേരെപറക്കുമ്പോൾ ഉടനെ ജലവായു
പന്തിന്റെ ഒരുപഴുതിൽകൂടി പുറത്തുപോവാൻ തുടങ്ങി പന്ത ഏക
ദേശം സമുദ്രത്തോളം താഴുകയുംചെയ്തു. അപ്പോൾ അവർ ഭയപ്പെട്ടു ഭാ
രമുള്ളത ഒക്കെയും കുപ്പായം മുതലായ്തും സമുദ്രത്തിൽ ചാടിക്കളഞ്ഞി
ട്ടും വെള്ളം തൊടുമാറായപ്പൊൾ കാറ്റഅധികം അടിച്ചതിനാൽ പി
ന്നെയും അല്പംകയറി കലെസപട്ടണത്തിൽ അരികിൽ ഒരു കാ
ട്ടിൽ ഇറങ്ങുകയുംചെയ്തു. ഫ്രാഞ്ചിരാജാവ ആസ്ഥലത്ത ഓർന്മെക്കാ
യി ഒരസ്തംഭംനാട്ടി ബ്ലഞ്ചത്തിന്ന സമ്മാനവും മരണപര്യന്തം ആണ്ടു
തോറും 500-റീതുറുപ്പികയും ചെലവിനു കൊടുത്തു പോരുകയും
ചെയ്തു.

"https://ml.wikisource.org/w/index.php?title=താൾ:33A11414.pdf/350&oldid=199573" എന്ന താളിൽനിന്ന് ശേഖരിച്ചത്