ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 355 —

10. കുലഭാഷാഭെദങ്ങൾ

നൊഹെക്ക ശെം ഹാം-യാഫത്ത് ഇങ്ങിനെ മൂന്നു മക്കളുള്ളതിൽ
മൂന്നു മനുഷ്യവംശങ്ങളുണ്ടായി അവരുടെ മക്കൾ നാനാകുലങ്ങൾക്ക
പിതാക്കന്മാരായി തീൎന്നു. മൂത്തവനായ യാഫത്തിന്റെ സന്തതി
സംസ്കൃതം-പാർസി യവന-ലത്തീൻ-തുയിച്ച-സ്ളാവ-ഗാലഭാഷ
കൾ പറയുന്നവർ തന്നെ-ശെമിന്റെ സന്തത്തിക്ക സുറിയാണി-അ
റവി-എബ്രായി-ഹബശി മുതലായ ഭാഷകളുള്ള ഈ രണ്ടു ഭാഷാ
വിശെഷങ്ങളല്ലാതെ അന്യൊന്യസംബന്ധം കാണാത്ത എറിയ ഭാഷ
കളുമുണ്ടു അവഹാമിന്റെ സന്തതിക്ക ഉടയത് എന്നു തൊന്നുന്നു.
പിന്നെ യാഫത്യൎക്കും ശെമ്യൎക്കും നല്ല ചട്ടമുള്ള അംഗരൂപം ഉണ്ടു അ
തിന്നു കൌകാസ്യ ക്രമം എന്ന പെർ അതല്ലാതെ പതുങ്ങിയ മൂക്കും
നെടിയ കവിളും ചുരുണ്ട തലമുടിയും മുതലായ പ്രകാരം കാണുന്ന
മുകിളക്രമത്തിലും കാപ്രിക്രമത്തിലും ഉത്ഭവിച്ച ദെഹങ്ങളെല്ലാം
ഹാമിന്റെ സന്തത്തിക്ക അടയാളം എന്നു തൊന്നുന്നു.

11. മനുഷ്യവംശങ്ങൾ മൂന്നിന്നും സംഭവിച്ച വിശെഷങ്ങൾ

ഈ പറഞ്ഞ മൂന്നു ജാതികൾക്കും ദൈവികത്താലെ ജീവനധൎമ്മം
തമ്മിൽ വളരെ ഭെദമായി പൊയി ആയത നൊഹ മൂന്നു മക്കളെ കുറി
ച്ചു കല്പിച്ച ശാപാനുഗ്രഹങ്ങളുടെ വിശെഷം പൊലെ സംഭവിച്ചത
അതിന്റെ കാരണം നൊഹ പുതിയ ഭൂമിയിൽ കൃഷി ചെയ്യുന്ന അ
ദ്ധ്വാനത്തെ അല്പം മാറെറണ്ടതിന്നു മുന്തിരിങ്ങാവള്ളികളെ നട്ടു ര
സം കുടിച്ചു ആശ്വസിച്ചപ്പൊൾ മദ്യം എന്നറിയാതെ ലഹരിയായി
ഉറങ്ങി. ഉറക്കത്തിൽ വസ്ത്രം നീങ്ങി കിടക്കയും ചെയ്തു. ഇളയ മക
നായ ഹാം ആയത് കണ്ട ഉടനെ അച്ചടക്കം കൂടാതെ സന്തൊഷിച്ചു
ജ്യെഷ്ഠന്മാരൊടു അറിയിച്ചാറെ അവർ പിന്നൊക്കം ചെന്നു കൂടാരം
പുക്കു അച്ഛനെ നൊക്കാതെ വസ്ത്രം ഇട്ടു മറെക്കയും ചെയ്തു. നൊഹ ഉ
ണർന്നു അവസ്ഥയെ അറിഞ്ഞാറെ മൂത്തവരെ അനുഗ്രഹിച്ചു ദൈവം
യാഫത്തിന്നു വിസ്താരവും സ്വാതന്ത്ര്യവും ഉള്ള വൃത്തിയെ നല്കെ
ണമെന്നും യഹൊവ ശെമിൻ വക്കൽ വസിച്ചു അവന്നു കുലദൈവമാ
യിരിക്കെണമെന്നും കല്പിച്ച ശെഷം ഹാമിന്നു ആശിൎവ്വാക്ക ഒ
ന്നും നൽകാതെ നിന്റെ ഇളയ പുത്രനായ കനാൻ സഹൊദരൎക്ക ദാ
സനായി തീരും ഇപ്രകാരം നിണക്കും ശിക്ഷ ഉണ്ടാകും എന്നു തീർ
ച്ച പറഞ്ഞു അപ്രകാരം നടക്കുകയും ചെയ്തു. വംശ പിതാവു അനന്ത
രപ്പാടുപറഞ്ഞതപൊലെയും കുല കാരണവർ മൂവരും ചെയ്തതിന്നു
തക്കവണ്ണവും സന്തതികൾക്കു സംഭവിച്ചു. യാഫത്യർ തടവു കൂടാതെ
ഭ്രമണ്ഡലത്തിൽ എങ്ങും ചെന്നു കുടിയെറി യൌവന്യത്തിന്നു തക്ക
ധൎമ്മത്തെ ആശ്രയിച്ചു വരുന്നു. ശെമ്യരിൽ യഹൊവാ ജ്ഞാനം പാ
ൎത്തതുമല്ലാതെ അതിൽ വിശിഷ്ടമായ ഇസ്രയെൽ കുഡുംബത്തിൽ
യഹൊവ ഉലകിഴിഞ്ഞു സഞ്ചരിച്ചുമിരിക്കുന്നു. ഇവരുടെ തെക്കും

"https://ml.wikisource.org/w/index.php?title=താൾ:33A11414.pdf/427&oldid=199650" എന്ന താളിൽനിന്ന് ശേഖരിച്ചത്