ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

lii

പാഠപുസ്തക രചനയിൽ ഗുണ്ടർട്ടു നൽകിയ മാർഗദർശനം അല്പമൊന്നു
വിവരിക്കേണ്ടിയിരിക്കുന്നു. 1845-ൽ അതായത് കേരളവർമ്മ ജനിക്കുന്നതിനു
രണ്ടുവർഷം മുമ്പ്—തലശ്ശേരിയിലെ കല്ലച്ചിൽമുദ്രണം ചെയ്തു ഗുണ്ടർട്ടിന്റെ
പാഠാരംഭം പ്രസിദ്ധീകരിച്ചു. നവീന സമ്പ്രദായത്തിലുള്ള ആദ്യത്തെ മലയാള
പാഠപുസ്തകം ഇതായിരിക്കണം. 1851-ൽ തലശ്ശെരിയിൽ അച്ചടിച്ച പാഠാരംഭം
ട്യൂബിങ്ങൻ സർവകലാശാലാ ലൈബ്രറിയിലുണ്ട്. അത് ഇവിടെ ഫോട്ടോ
പകർപ്പായി അച്ചടിച്ചു ചേർത്തിരിക്കുന്നു. അക്ഷരമാലയിൽ തുടങ്ങി
മഹാഭാരതം കിളിപ്പാട്ടോളം എത്തുന്ന ഈ പാഠപുസ്തകത്തിന്റെ സമഗ്രതയും
ദർശനവും, കേരളീയതയും ഭാരതീയതയും ഗുണ്ടർട്ടെന്ന മഹാപ്രതിഭയ്ക്കു
മലയാള പാഠപുസ്തക ചരിത്രത്തിൽ അഗ്രിമ സ്ഥാനം കല്പിക്കാൻ നമ്മെ
നിർബന്ധിതരാക്കുന്നു. ഈ സ്ഥാനത്തുനിന്നു അദ്ദേഹത്തെ
ഒഴിവാക്കണമെങ്കിൽ മലബാർ പ്രദേശം കേരളത്തിന്റെ ഭാഗമല്ലെന്നു
തെളിയിക്കേണ്ടി വരും! പാഠാരംഭത്തിന്റെ വികസിത രൂപമാണ് വലിയ
പാഠാരംഭം. മംഗലാപുരം പ്രസ്സിൽ അച്ചടിച്ച 1871-ലെ പതിനൊന്നാം പതിപ്പും
ട്യൂബിങ്ങൻ ലൈബ്രറിയിലും 1882-ലെ പതിമൂന്നാം പതിപ്പ് സ്വിറ്റ്സർലണ്ടിലെ
ബാസൽ മിഷൻ ഗ്രന്ഥശേഖരത്തിലും ഈ ലേഖകൻ കണ്ടു. 1896-ൽ
മംഗലാപുരത്തുപ്രസിദ്ധീകരിച്ച ഗുണ്ടർത്തുപണ്ഡിതരുടെ ജീവചരിത്രത്തിന്റെ
പുറംചട്ടയിൽ, അദ്ദേഹത്തിന്റെ കൃതികളുടെ പട്ടികയിൽ, Malayalam
Spelling and Reading Book, വലിയ പാഠാരംഭം, 39 പുറം, വില 2 അണ എന്നു
കാണുന്നു. വലിയ പാഠാരംഭത്തിന്റെ ശാസ്ത്രീയത ബോധ്യപ്പെടുത്താൻ
അതിലെ ആദ്യത്തെ ഏതാനും പുറങ്ങൾ ഇവിടെ ചേർക്കാം. അധ്യാപകർക്കുള്ള
മാർഗ്ഗനിർദ്ദേശങ്ങളാണിത്.

പേജ് 53/60 കാണുക)

"https://ml.wikisource.org/w/index.php?title=താൾ:33A11414.pdf/56&oldid=199279" എന്ന താളിൽനിന്ന് ശേഖരിച്ചത്