ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

lxi

മലയാള പാഠപുസ്തക നിർമ്മാണത്തിനു ഗുണ്ടർട്ടു നൽകിയ മറ്റൊരു
കനപ്പെട്ട സംഭാവനയാണ് സ്കൂൾ പഞ്ചതന്ത്രം. ഇന്ത്യയിലെത്തിയ
പാശ്ചാത്യർക്കു മൊത്തത്തിൽ പ്രിയങ്കരങ്ങളായിരുന്നു പഞ്ചതന്ത്ര കഥകൾ.
തിയൊഡൊർ ബെൻഫെയുടെ പഞ്ചതന്ത്ര പഠന (ജർമ്മൻ, 1859)ത്തിൽ
നൽകുന്ന വിവരങ്ങളനുസരിച്ചാണെങ്കിൽ പ്രശസ്തമായ ഗ്രിം കഥകളിൽ
പോലും പഞ്ചതന്ത്ര സ്വാധീനമുണ്ട്. ഭാരതത്തിൽ നിന്നു മറ്റു
ഭൂഖണ്ഡങ്ങളിലേക്കു കുടിയേറിയവയാണ് പഞ്ചതന്ത്രകഥകൾ. അവയുടെ
സാർവലൗകികതയായിരിക്കാം പാശ്ചാത്യരെ പെട്ടെന്ന് ആകർഷിച്ചത്.
മൂല്യനിഷ്ഠമെങ്കിലും മതേതരമായ ഉള്ളടക്കമുള്ള പഞ്ചതന്ത്രം നിർബാധം
പാഠപുസ്തകമായി ഉപയോഗിക്കാം എന്നു പാശ്ചാത്യർ തീരുമാനിച്ചു. 1847-
ൽ കോട്ടയത്തു ഹിതോപദേശം അച്ചടിച്ചു-സംസ്കൃത മൂലം മലയാള
ലിപിയിൽ.

'പഞ്ചതന്ത്രപ്രദൃതി നീതിശാസ്ത്രോ ദ്ധൃതഃ
മിത്രലാഭ-സഗൃഹത്ഭേദ-
വിഗ്രഹ-സന്ധ്യവയവാന്വിതഃ
ഹിതോപദേശഃ
വിഷ്ണുശർമ്മണാ സംഗൃഹീതഃ
ഛാത്രാണാം ഹിതാർത്ഥം
ഇംഗ്ലണ്ഡീയ വങ്ഗയകതിപ്യപണ്ഡിതൈഃ ശോധിതഃ
കൊട്ടയ നാമ്നിന്നഗരേ മിശൻയന്ത്രാലയേ മുദ്രാങ്കിതശ്ച

എന്നു കവർ പേജിൽ കാണുന്നു.

പാഠപുസ്തകരംഗത്തു ശ്രദ്ധയൂന്നിയ ഗുണ്ടർട്ട് പ്രാദേശിക
സാഹിത്യത്തിന്റെ മേന്മയിലും പ്രാധാന്യത്തിലുമാണ് വിശ്വസിച്ചിരുന്നത്.
അതിനാൽ കേരളത്തിൽ അന്നു പ്രചാരം നേടിയിരുന്ന പഞ്ചതന്ത്രം കിളിപ്പാട്ട്
അദ്ദേഹം വിദഗ്ദദ്ധമായി പരിശോധിച്ചു. 1850-51-ൽ 133 പുറമുള്ള പഞ്ചതന്ത്രം
തലശ്ശേരിയിൽ നിന്ന് അച്ചടിച്ചിറക്കി. പാഠപുസ്തക ചരിത്രത്തിലെ ഒരു
നാഴികക്കല്ലാണ് ഗുണ്ടർട്ടിന്റെ പഞ്ചതന്ത്രം. ഇതിന്നു 1857-ൽ തലശ്ശേരിയിൽ
നിന്നു മറ്റൊരു പതിപ്പുണ്ടായി. തുടർന്നുള്ള ഏതാനും ദശകങ്ങളിൽ
പഞ്ചതന്ത്രം മലയാള പാഠപദ്ധതിയുടെ അനുപേക്ഷണീയഭാഗമായി പല
രൂപത്തിൽ തുടർന്നു.

"https://ml.wikisource.org/w/index.php?title=താൾ:33A11414.pdf/65&oldid=199288" എന്ന താളിൽനിന്ന് ശേഖരിച്ചത്