ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 17 —

ഭാഷകളോടു എത്രയും സംബന്ധിച്ചിരിക്കകൊണ്ടു ബ്രാഹ്മണർ കേ
രളോല്പത്തിയിൽ കേൾക്കുന്ന പ്രകാരം ആദ്യനിവാസികളല്ല എ
ന്നറിയാം ആദ്യനിവാസികൾ ആരെന്ന ഇപ്പോൾ നിശ്ചയമായി
പറഞ്ഞു കൂടാ. നായാടികൾ എല്ലാവരിലും ഹീനരാകയാൽ അത
അവരായിരുന്നു എന്നു വിചാരിപ്പാൻ സംഗതിയുണ്ടു* അവരെ പു
ലയരും, പുലയരെ കിഴക്കിൽനിന്ന് വന്ന വേറെ ജാതികളും വെ
വ്വേറെ സമയങ്ങളിൽ ജയിച്ചടക്കി ഭ്രഷ്ടരാക്കുകയും ചെയ്തു എന്നു
തോന്നുന്നു. ഈ ദ്രാവിഡരായിരിക്കുന്ന ജാതികൾ കുറയ്ക്കാലം കുടി
യിരുന്നശേഷം , ബ്രാഹ്മണരും വടക്കിൽ നിന്നു വന്നു അവരെ നല്ല
മര്യാദകളെയും വിദ്യകളെയും പഠിപ്പിച്ചു. ഇവരുടെ ഭാഷ സംസ്
കൃതമാകകൊണ്ടും മലയാളഭാഷയിൽ വിദ്യകൾക്ക തക്കവാക്കുകൾ
ഇല്ലായ്ക കൊണ്ടും ഉയൎന്ന ഭാഷയിൽ അനേക സംസ്കൃത ശബ്ദങ്ങ
ളെ കണ്ടെത്തുന്നു.

മലയാളചരിത്രത്തെ രണ്ടംശമായി വിഭാഗിക്കാം :

1. പൊൎത്തു ഗീസർ രാജ്യത്തിൽ വരും
മുമ്പെയുള്ള ചരിത്രം

അതിൽ ഭേദമായ മൂന്നു കാലങ്ങൾ ഉണ്ടു. 1 ആദ്യകാലം. 2 ചേ
രമാൻ പെരുമാക്കന്മാരുടെ കാലം. 3 തമ്പുരാക്കന്മാരുടെ കാലം.

1. ആദ്യകാലത്തെകൊണ്ടു മേൽപറഞ്ഞപ്രകാരം നിശ്ചയമുള്ള
അറിവ അല്പമെയുള്ളു എങ്കിലും ആദിയിൽ കടൽവരെ രാജ്യം മുഴുവ
നും കാടകൊണ്ടു നിറഞ്ഞിട്ട ആദ്യനിവാസികൾ കുറുച്ചിയർ, മല
യർ മുതലായ ജാതികൾ ഇപ്പോൾ ജീവിക്കുന്നപ്രകാരം നായാട്ടകൊ
ണ്ടും, കാട്ടകായികളും കിഴങ്ങുകളും അല്പാല്പം കൃഷിയുംകൊണ്ടും, ക
രപ്രദേശത്തും പുഴവക്കത്തും പാൎത്തവർ മീൻപിടികൊണ്ടും ഉപജീവ
നം കഴിച്ചു എന്നുള്ളതിന്നു സംശയമില്ല. കടലിന്റെ സമീപമുള്ള മ
ണൽപ്രദേശങ്ങൾ മിക്കവാറും അപ്പോൾ മാത്രമല്ല കുറയ വലിയ ക
പ്പലുകൾ ഉണ്ടാക്കുവാൻ അറിഞ്ഞ ശേഷവും കടൽകൊണ്ടു മൂടിയതി
ന്നു ആ മണൽപ്രദേശങ്ങളിൽ കണ്ടെത്തുന്ന പഴയ കപ്പലുകളുടെ ശേ
ഷിപ്പുകൾ എതിർ പറവാൻ കഴിയാത്ത സാക്ഷികൾ. കേരളോല്പ
ത്തിയിൽ പറയുന്ന കഥകളെ എല്ലാം വിശ്വസിപ്പാൻ കഴിയാഞ്ഞാ
ലും ചിലത സത്യമായിരിക്കും. അവിടെ കേൾക്കുന്നപ്രകാരം

* നായാടികളിൽ പലൎക്കും ബ്രാഹ്മണരുടെ പേരുകൾ ഉണ്ടാകകൊണ്ടും
അവർ തങ്ങളുടെ പുൎവ്വന്മാർ വലിയ കുറ്റം ഹേതുവായി ഭ്രഷ്ടരായ ബ്രാഹ്മണർ
ആയിരുന്നു എന്നു പറകകൊ ണ്ടും ചിലർ അവർ ആദ്യനിവാസികൾ ആയിരു
ന്നില്ല എന്നു വിചാരിക്കുന്നു. എങ്കിലും അവർ മുമ്പെ ബ്രാഹ്മണർ ആയി
രുന്നെങ്കിൽ അവരുടെ ഭാഷയിൽ സംസ്കൃതം ഒട്ടും ഇല്ലാത്തതിനെ എങ്ങിനെ
ഗ്രഹിക്കും? അവർ പറയുന്ന കഥ മുമ്പെ തങ്ങൾക്ക വലിപ്പം ഉണ്ടായി എന്നു
ള്ള ഓൎമ്മയെ കാണിക്കുന്നു. അതിനെ കാണിക്കേണ്ടതിന്നു അവർ ബ്രാഹ്മ
ണരുടെ പേരുകളെ കൈക്കൊണ്ടായിരിക്കും.

"https://ml.wikisource.org/w/index.php?title=താൾ:33A11414.pdf/89&oldid=199312" എന്ന താളിൽനിന്ന് ശേഖരിച്ചത്