ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 18 —

ബ്രാഹ്മണർ പരശുരാമന്റെ സഹായത്താൽ കേരളത്തിൽ പാൎത്തുവന്ന
ശേഷം , സർപ്പങ്ങൾ അധികമുണ്ടായിട്ട മിക്കവാറും പേർ നാട്ടിൽ
നിന്നു പോയ്ക്കളഞ്ഞു എന്നു കണ്ടു അവൻ ആര്യപുരത്തിൽനിന്നു വേ
റെ ബ്രാഹ്മണരെ വരുത്തി. അവർ ഇനി പോയ്ക്കളയാതെ ഇരിക്കേ
ണ്ടതിന്നു മുൻകുടുമ്മ വെപ്പാൻ കല്പിച്ചു. കന്യാകുമാരി മുതൽ ഗോക
ൎണ്ണപരിയന്തമുള്ള കേരളത്തെ അവൻ 64 അംശമാക്കി വിഭാഗിച്ചു അ
വരുടെ മേൽ 12 തങ്ങാളരെ നിശ്ചയിച്ചു. തങ്ങാളരുടെ ശേഷം നാലു
നഗരങ്ങളിൽനിന്നും ക്ഷേത്രങ്ങളിൽനിന്നും നിയോഗിച്ച ആളുകളും
പിന്നെ രക്ഷാപുരുഷന്മാരും രാജ്യഭാരം നടത്തി എന്നു കേൾക്കുന്നു.
കാലക്രമേണ കാഞ്ഞിരക്കോട്ട പുഴയുടെ വടക്കിലും തെക്കിലും ഉള്ള
അംശങ്ങൾ വേർ പിരിഞ്ഞു. തെക്കെ അംശം നമ്മുടെ മലയാളം അ
ത്രെ. വടക്കെ അംശം തുളരാജ്യം ആകുന്ന കർണ്ണാടകജില്ല തന്നെ. ര
ക്ഷാപുരുഷന്മാരുടെ ദുരാഗ്രഹവും അസൂയയും കൊണ്ടു ബ്രാഹ്മണരു
ടെ പ്രജാവാഴ്ച ക്ഷയിച്ചു പോയിട്ട രാജാവ് അന്യജാതിക്കാരനായി
രിക്കേണം എന്നുകണ്ടു ബ്രാഹ്മണർ പരദേശത്തിൽനിന്നു പന്ത്രണ്ടീ
ത കൊല്ലം ഭരിക്കുന്ന നാടുവാഴികളെ കൊണ്ടുവന്നു എന്നു പറയുന്നു.
ഈ നാടുവാഴികൾ തമിഴ് രാജാക്കന്മാർ അടക്കിയ മലയാളത്തെ
ഭരിപ്പാൻ വേണ്ടി അയച്ച ഉപരാജാക്കന്മാർ എന്നു തോന്നുന്നു. എങ്ങി
നെ ആയാലും പാണ്ട്യ, ചോള, ചേര രാജാക്കന്മാർ മലയാളത്തിൽ
വാണു എന്നതിന്നു സംശയമില്ല. യേശുക്രിസ്തന്റെ ഒരല്പം പി
മ്പിൽ പാണ്ട്യരാജാക്കന്മാർ മലയാളത്തിൽവാണു എന്നു യവനന്മാ
രെകൊണ്ട കേൾക്കുന്നു. ചൊളരാജാക്കന്മാർ വാണതിന്റെ ചില ദൃ
ഷ്ടാന്തങ്ങളെ പന്ത്രണ്ടീത കൊല്ലം പൊന്നാണിക്ക സമീപമുള്ള മഹാ
മഖയിലും കുംഭകോണത്തിലും കൊണ്ടാടുന്ന ഉത്സവങ്ങളും മറ്റും ഈ
ദിവസം വരെ കാണുന്നു. ഏകദേശം 500 ക്രിസ്താബ്ദം ചേരരാജാ
വായ പുളകേശി ചോളരാജ്യത്തെയും കേരളത്തെയും അടക്കി എന്നു
തമിഴ് ചരിത്രങ്ങളെ കൊണ്ടറിയുന്നു.

2. ചേരമാൻ പെരുമാക്കന്മാർ ആദ്യം തമിഴ് ചക്രവൎത്തിക
ളുടെ ഉപരാജാക്കന്മാരായി വാണതിന്റെ ശേഷം അവരിൽ ഒരു
ത്തൻ ബ്രാഹ്മണരുടെയും നായന്മാരുടെയും സഹായത്താൽ യജമാ
നന്റെ നേരെ ദ്രോഹിച്ചു മലയാളത്തെ സ്വാതന്ത്ര്യമുള്ള രാജ്യമാക്കി
തീൎത്തു എന്നു വിചാരിപ്പാൻ ഇടയുണ്ടു.പെരുമാൾ വാഴുന്ന സമയ
ത്ത ബൌദ്ധന്മാർ പെരുത്തു വർദ്ധിക്കകൊണ്ടു മിക്കവാറും ബ്രാഹ്മ
ണർ രാജ്യത്തെ വിട്ട ശേഷം, അവർ ദിവ്യസഹായത്താൽ മട
ങ്ങിവന്നു പരസ്യമായ വിവാദത്തിൽ ബൌദ്ധന്മാരെ ജയിച്ചു ക
രാർപ്രകാരം അവരുടെ നാവുകളെ മുറിച്ചെടുക്കുകയും അവരെ രാജ്യ
ത്തിൽനിന്നു ഭ്രഷ്ടരാക്കുകയും ചെയ്തു. ഒരു തർക്കം ഹേതുവായി ക
മ്മാളർ രാജ്യത്തെ വിട്ടു, (സിംഹളം) ഈഴദ്വീപിൽ പോയി മടങ്ങി
വരുമ്പോൾ, ദ്വീപർ എന്നൎത്ഥമാകുന്ന തിയ്യരെയും ഈഴവരെയും
ആയവർ തെക്കിൽനിന്നുള്ള മരം എന്ന തെങ്ങിനെയും കൂടെ കൊണ്ടു

"https://ml.wikisource.org/w/index.php?title=താൾ:33A11414.pdf/90&oldid=199313" എന്ന താളിൽനിന്ന് ശേഖരിച്ചത്