ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

28 പഴഞ്ചൊൽമാല

മണ്ണുതിന്ന മണ്ണലിയെപൊലെ

മനുഷ്യനും എത്ര മൊഹം അത്രയും ഭയംകൂടുന്നുണ്ടു. ഭയത്തെ
വർണ്ണിക്കുന്ന വചനങ്ങളാവിതു.

കീരിയെ കണ്ട സർപ്പംപൊലെ
വിഷഹാരിയെ കണ്ട പാമ്പുപൊലെ
ചൂട്ട കണ്ട മുയൽപൊലെ
ഇടികെട്ട പാമ്പുപൊലെ
പെടിക്കുകാടുദെശം പൊരാ

ഭയം അറിയാത്ത പാപി ഇല്ല, തികഞ്ഞ സ്നെഹത്തിൽ അത്രെ
ഭയത്തിന്നു ഇടം ഇല്ല. ഒരുത്തൻ ദൊഷം ചെയ്‌വാൻ പൊകുമ്പൊൾ പിശാച
അതെ അതെ നല്ലതു സൌഖ്യം വരും എന്നു പറഞ്ഞു മൊഹിപ്പിക്കും. ഗുണം
ചെയ്‌വാൻ നൊക്കുന്തൊറും അതരുതെ നീ ദുഃഖിയായി പൊകും എന്നു മന്ത്രിച്ചു
പെടിപ്പിക്കും.

ഒലക്കണ്ണിപാമ്പു കൊണ്ടു പെടിപ്പിക്കെണ്ടാ ഇങ്ങിനെ മനുഷ്യർ
എല്ലാവരും യെശു എന്ന രക്ഷിതാവ അവരെ കെട്ടഴിച്ചുദ്ധരിക്കും നാൾവരെയും
മൊഹത്തിന്നും ഭയത്തിന്നും ദാസരായി വലഞ്ഞുകിടക്കുന്നു.

ചക്കിന്റെ മുരട്ടെ കുട്ടന്റെ ചെൽ

യെശുവിന്റെ സ്നെഹവും ശുദ്ധിയും അറിഞ്ഞാലൊ ഇവനത്രെ
എൻകാംക്ഷെക്ക യൊഗ്യൻ എന്നും ഇവനെ അല്ലാതെ ആരെയും ഭയപ്പെടുക
ഇല്ല എന്നു നിർണ്ണയിച്ചു തുടങ്ങും. ദ്രൊഹികളാകുന്ന എല്ലാ മനുഷ്യർക്കും
വെണ്ടി പ്രാണങ്ങളെ ഉപെക്ഷിച്ച സ്നെഹിതൻഅവനത്രെ ആകയാൽ
മനുഷ്യമൊഹത്തിന്നു പാത്രം. പാപ വ്യാഘ്രം കൊല്ലാക്കുലചെയ്തു വിടുന്നവരെ
ജീവിപ്പിപ്പാനും ശത്രുക്കളിൽ നിത്യമരണം വിധിച്ചുനടത്തുവാനും അവന്നുമാത്രം
അധികാരം ഉണ്ടാകകൊണ്ട അവനല്ലാതെ ഭയങ്കരൻ ആരുമില്ല.

6 നാവും ഭാഷയും

പാപസ്വഭാവം മനുഷ്യനിൽ മുച്ചൂടും നിറഞ്ഞിരിക്കുന്നതവിശെഷാൽ
നാവിങ്കൽ തന്നെ സ്പഷ്ടമായ്‌വരുന്നു. മനസാവാചാകർമ്മണാ എന്നിങ്ങിനെ
മൂന്നുവിധമായി പാപം ചെയ്യുന്നതിൽ വാഗ്ദൊഷംതന്നെ ചെറുതായി
തൊന്നുന്നു എങ്കിലും ദൈവം ഒരൊരുത്തരൊടു ന്യായം വിസ്തരിക്കെണ്ടതിന്നു
മതി. നാവുതാൻ എല്ലാവിചാരങ്ങളും ഗർഭിച്ച ക്രിയകളും നിറഞ്ഞ ലൊകം
പൊലെ ആകുന്നു. അതുകൊണ്ട ദൈവം ഒരു മനുഷ്യന്റെ വചനങ്ങളെ മാത്രം
എടുത്തു അവൻ കുറ്റക്കാരൻ എന്നൊ കുറ്റമില്ലാത്തവൻ എന്നൊ വിധിക്കും.
ആകയാൽ മനുഷ്യരും ബുദ്ധിമാന്മാർ എങ്കിൽ വചനത്താൽ തമ്മിൽ തെരിഞ്ഞു

"https://ml.wikisource.org/w/index.php?title=താൾ:33A11415.pdf/100&oldid=199793" എന്ന താളിൽനിന്ന് ശേഖരിച്ചത്