ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

38 പഴഞ്ചൊൽമാല

ഈലൊകത്തിൽ നിരൂപിക്കുന്ന ആശകൾ പലപ്പൊഴും ചതിക്കുന്നു
അത്യാശക്കനർത്ഥം
ഇക്കരനിന്നു നൊക്കുമ്പൊൾ അക്കരപച്ച
വറ്റൊനുംവലവീതൊനും കട്ടൊനു കടം കൊണ്ടാനും ആശ വിടാ

സത്യവെദത്തിൽ എഴുതി ഇരിക്കുന്നവാഗ്ദത്തങ്ങളെ പ്രമാണിച്ചു
വൈകല്ല്യം കൂടാതെ വരും എന്നു കാത്തിരുന്നാൽ ഒരുനാളും മുഖം
കെട്ടുപൊകയില്ല. പറഞ്ഞുകൊടുത്ത സ്വർഗ്ഗാവകാശത്തെ ദൈവം എത്തിക്കും
സത്യം. അക്കരപച്ചയെ വർണ്ണിപ്പാൻ ഇക്കരക്കാർക്കു വാക്കുപൊരാ.
യെശുവിനുള്ളതഒക്കെയും അവന്നുള്ളവർക്കും ലഭിക്കും. ഇങ്ങിനെ ദൈവം
എന്നെയും സദാ സ്നേഹിച്ചുവരുന്നു എന്നു നിശ്ചയിച്ചു സന്തൊഷിച്ചാൽ

ഘടദീപം പൊലെ അല്ല

വാക്കിനാലും നടപ്പിനാലും ദെവകുഡുംബക്കാരനായി കാണിച്ചു
യെശുവിലുള്ള ദെവസ്നെഹത്തിന്നു സാക്ഷിയായി വിളങ്ങി പൊരെണം.
നമ്മുടെ കർത്താവു പിന്നെയും ഭൂമിയിൽ ഇറങ്ങി വരുവാൻ കാലം
സമീപിച്ചിരിക്കുന്നു. അന്ന അവിശ്വാസികളെപോലെപെടിച്ചുംവിറെച്ചും അല്പ
മുഖപ്രസാദത്തൊടെ ഇഷ്ടനായ ജ്യേഷ്ടനെ എതിരെറ്റു കൊൾവാൻ തക്ക
ധൈര്യം വർദ്ധിക്കെണ്ടതിന്നു സഹോദരരായുള്ളൊരെ ഉണർന്നു പ്രാർത്ഥിച്ചു
കൊൾവിൻ.

"https://ml.wikisource.org/w/index.php?title=താൾ:33A11415.pdf/110&oldid=199804" എന്ന താളിൽനിന്ന് ശേഖരിച്ചത്