ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പഴഞ്ചൊൽമാല 45

മൂഢൻ രണ്ടു കൈയിലും 4ചിരട്ട പിടിച്ചു പൊം
ചില ദുഷ്ടന്മാർക്കദ്രവ്യം ഇല്ലാതെ ഇരിക്കുന്നത വലിയ ഗുണം
അട്ടെക്കകൺകൊടുത്താൽ ഉറിയിൽ കലംവെച്ചൂട

കുതിരക്ക കൊമ്പകൊടുത്താൽ മലനാട്ട ഒരുത്തരെയും വെക്കയില്ല
എങ്കിലും ലൌകികസുഖം അനുഭവിക്കുന്ന ധനവാന്മാർക്ക പരലൊക ഗതി
എത്രയും പരാധീനം എന്നു വെദവിധി. ഇവടയുംകൂടി ദ്രവ്യമുള്ളവർ അധികം
സുഖികളായി കാണുന്നില്ല.

അർത്ഥം അനർത്ഥം
ഇഷ്ടം മുറിപ്പാൻ അർത്ഥം മഴു
കുറച്ച ഉള്ളതും കഞ്ഞിയൊടുപൊയി
താന്നെടാപ്പൊന്നിന്റെ മാറ്ററിയാ
ശ്രീമാൻ സുഖിയൻ മുടിയൻ ഇരപ്പൻ
താങ്ങൊർ ഉണ്ടെങ്കിൽ തളർച്ച ഉണ്ടു
അർത്ഥം കുറഞ്ഞവർക്കസൌഖ്യവും നിർഭയത്വവും എറി കാണുന്നു
എടെക്കും മൊഴെക്കും ചുങ്കും ഇല്ല
പുരയില്ലാത്തവന്നുണ്ടൊതീപ്പെടി
വെവുന്ന പൂരെക്ക ഊരുന്ന കഴുക്കൊൽ ആദായം
തൊണി മറിഞ്ഞാൽ പുറം നല്ലൂ
ദുഃഖം ഉണ്ടായാലും ദൈവം അതിന്നു ഒരൊ പരിശാന്തിയും ആശ്വാസവും
എത്തിക്കുന്നു.
അരുതാഞ്ഞാൽ ആചാരം ഇല്ല
ഇല്ലാഞ്ഞാൽ ഒശാരവും ഇല്ല
ഉണ്ട ഉണ്ണി ഒടികളിക്കും ഉണ്ണാത്ത ഉണ്ണി ഇരുന്നു കളിക്കും
ഉണ്ടവന്നു പായി കിട്ടാഞ്ഞിട്ട ഉണ്ണാത്തവന്നു ഇലകിട്ടാഞ്ഞിട്ട
എള്ളൊളം തിന്നാൽ എള്ളൊളം നിറയും
കടം വീടിയാൽ ധനം
കുപ്പയിൽ ഇരുന്നൊൻ മാടം കനാകാണും
കിടക്കുന്നതകാവൽ ചാളകാണുന്നത മച്ചും മാളികയും
നെയ്യപ്പം തിന്നാൽ രണ്ടുണ്ടു ലാഭം, മീടും മിനുക്കാം വയറും നിറയും
വീഴുമ്മുമ്പെ നിലംനൊക്കെണം
ദാരിദ്ര്യം അല്പം ചിലരിൽമാത്രം ബാധയായി തീരുന്നു
കൂഞ്ഞൊളം ചെത്തിയാൽ ചുള്ളന്നം ഇല്ല

"https://ml.wikisource.org/w/index.php?title=താൾ:33A11415.pdf/117&oldid=199811" എന്ന താളിൽനിന്ന് ശേഖരിച്ചത്