ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പഴഞ്ചൊൽമാല 47

ചിന്തയില്ലാത്തവന്നു ശീതം ഇല്ല
സമുദ്രത്തിൽ മുക്കിയാലും പാത്രത്തിൽ പിടിപ്പതെ വരും
നാറ്റാൻ കൊടുത്താൽ നക്കരുത

ദരിദ്രന്മാർക്ക ആകാത്ത താഴ്ചവരുന്നതപൊലെ ആകാത്ത ഉയർച്ചയും
ഉണ്ടു. അതു രണ്ടാം ദൊഷം. അവർ കഴിയുന്നെടത്തൊളം തകൃതികളയാതെ
മാനം വിചാരിച്ചു തങ്ങടെ ദാരിദ്യം മറെച്ചുവെക്കുന്നു

കുന്നലക്കൊനാതിരിയുടെ പദവിയും ഉള്ളാടൻ ചെനന്റെ
അവസ്ഥയും
ഇല്ലത്തെ പുഷ്ടി ഉണ്ണിയുടെ ഊരകൊണ്ടറിയാം
ഉണ്മാൻ ഇല്ലാഞ്ഞാൽ വിത്തകുത്തി ഉണ്ണാം
ഉടുപ്പാൻ ഇല്ലാഞ്ഞാൽ പട്ടുടുക്കാം
ഉടുപ്പാൻ ഇല്ലാത്തൊൻ എങ്ങിനെ അയലിന്മെൽ ഇടും
മൊറ്റിന്നു വന്നൊർപശുവിലചൊദിക്കരുത
ആയിരം കണ്ടിക്കരപ്പാട്ടമുണ്ടു അന്തിക്കരെപ്പാൻ തെങ്ങാപ്പിണ്ണാക്ക
കാടിക്കഞ്ഞിയും മൂടി കുടിക്കെണം
തവിടുതിന്നൂലും തകൃതികളയരുത
ഒട്ടും ഇല്ലാത്ത ഉപ്പാട്ടിക്ക ഒരു കണ്ടം കൊണ്ടാലും പൊരെ

ഇത ഒക്കയും ദൊഷം. ദാരിദ്ര്യം പറ്റുന്നത അവമാനം അല്ല. വമ്പു കാട്ടുന്ന
നിർദ്ധനൻ മനുഷ്യർക്കും ഇഷ്ടനല്ല, ദെവപ്രസാദത്തിന്നും പാത്രം ആകയും
ഇല്ല. നാം എല്ലാവരും നഗ്നരായി ജനിക്കുന്നു സകലവും വിട്ടു നഗ്നരായിതന്നെ
പൊകയും ചെയ്യും. ആകയാൽ ഇല്ലാത്ത കാലത്തിൽ ഉള്ളവൻ എന്നു
നടിക്കുന്നത പിശാചിന്റെ വ്യാപ്തി ആകുന്നു. ഇപ്രകാരമുള്ള

അല്പന്നു അർത്ഥം കിട്ടിയാൽ അർദ്ധരാത്രിക്കു കുടപിടിപ്പിക്കും
നാം ഇവിടെ അനുഭവിക്കുന്ന ദ്രവ്യം അല്പമാകിലും അനല്പം ആകിലും
സ്വന്തമല്ല. ദെവകാരുണ്ണ്യത്താൽ വായ്പയായി കിട്ടിയതത്രെ. പൂർവ്വത്തിലുള്ള
ദ്രവ്യമഹത്വം പാപത്താൽ നീങ്ങിപൊകകൊണ്ട എല്ലാവരും ദൈവത്തിന്റെ
നെരെ ഇരപ്പാളികൾ ആകുന്നു. ഈ ലൊകത്തിൽ യെശുവെ മാത്രം കിട്ടിയാൽ
മറ്റഎല്ലാം പൊകുന്നതനഷ്ടം അല്ല. ആയവൻ പരലൊകത്ത ഇളകാത്ത മുതൽ
അറ്റമില്ലാതൊളം നമുക്കായി വെച്ചിരിക്കുന്നു. ദെവവിഷയം സമ്പന്നനാകാതെ
ലൌകികത്തിൽ മൊഹിച്ചു പൊകുന്നവൻ ഒടുവിൽ നിസ്സാരൻ എന്നു തൊന്നും.
ധനവാൻ ഇതു വിചാരിച്ചു ഈ അല്പകാലത്തിന്നിടയിൽ ഇടങ്ങാറിന്നു
ധാരാളമായി കൊടുക്കട്ടെ. ലുബ്ധന്മാരുടെ ദുഷ്ടത എങ്ങിനെ പറയാം

ഉണ്ടവൻ അറികയില്ല ഉണ്ണാത്തവന്റെ വിശപ്പു.

"https://ml.wikisource.org/w/index.php?title=താൾ:33A11415.pdf/119&oldid=199813" എന്ന താളിൽനിന്ന് ശേഖരിച്ചത്