ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

50 പഴഞ്ചൊൽമാല

ഈ ദൊഷത്തിന്ന ശിക്ഷവരും നിശ്ചയം

ഇരുന്ന മരം മുറിച്ചാൽ താൻ അടിയിലും മരംമെലും
ആകയാൽ കൃതഘ്നന്മാരിൽ ഒട്ടും കനിവും തുണയും അരുത എന്നു
ചിലരുടെ പക്ഷം
നീചരിൽചെയ്യുന്ന ഉപകാരം നീറ്റിലെ വരപൊലെ
തൊണിയുടെ നടുവിൽനിന്നു തുഴയുന്നതുപൊലെ
വെളീലപ്പുറത്തുവീണ വെള്ളം പൊലെ
എങ്കിലും കൃതഘ്നന്മാരിൽ കരുണ മുടുങ്ങിപ്പൊയെങ്കിൽ നമുക്കു ഹാ കഷ്ടം.

നാം എല്ലാവരും കൃതഘ്നന്മാർ അല്ലൊ.പടെച്ചവൻ കൊടുത്ത
പ്രാണസുഖം മുതലായ ഉപകാരസംഘങ്ങൾക്കും നാം എന്തു
പ്രത്യുപകാരംചെയ്തുവരുന്നു. അവനെ മാത്രം സർവ്വാത്മനാനണ്ണിനാവിനാൽ
സ്തുതിച്ചു നടപ്പിനാൽ സെവിച്ചുകൊണ്ടിരിക്കുന്നുവൊ. അവങ്കൽ നിന്നുകിട്ടിയത
ഒഴിച്ചു മറ്റും വല്ലതും ഉണ്ടൊ. അത എല്ലാം കളിച്ചു മറക്കുന്നതും അല്ലാതെ ഈ
ഉപകാരി ശ്രെഷ്ഠനെ നിരസിച്ചും ദുഷിച്ചും അവന്റെ എല്ലാ കല്പനകളെയും
ലംഘിച്ചും നടക്കുന്നുവല്ലൊ. എങ്കിലും അവൻ കൃതഘ്നന്മാരെയും
മാത്സരികന്മാരെയും താങ്ങി രക്ഷിച്ചുവരുന്നു.

അരിശം വിഴുങ്ങിയാൽ അമൃത
ആയിരം വിഴുങ്ങിയാൽ ആണല്ല

എന്നപൊലെ അല്ല. ആയിരത്തിൽ അധികവും ദൈവം ക്ഷമിക്കുന്നു.
കാള തന്റെ തൊഴുത്തും പൊറ്റുന്നു കൈയും അറിയുന്നു. അല്പം മറന്നു
കാട്ടിൽ തെറ്റിയശെഷം മനസ്സൊടെ മടങ്ങിവരുന്നു. നമ്മുടെ പിതാവ
ദുഷ്പുത്രന്മാർ എല്ലാവർക്കും തന്റെ പ്രിയകുമാരനെ ദാനംചെയ്തശെഷം
ചിലർക്ക ഒർമ്മ ഉണ്ടായി തിരിച്ചുചെന്നു ചെരെണ്ടതിന്നു എപ്പൊൾ മനസ്സുമുട്ടും.
അവൻ നമുക്കു വെണ്ടി വലഞ്ഞുരുണ്ടുവിയർത്തു ചൊര കളഞ്ഞു മരിച്ചുകൊണ്ട
വൃത്താന്തം ബൊധിച്ചാൽ ദെവാത്മാവ നമ്മുടെ മെയ്മെൽ വന്നു
ദിവ്യസ്നെഹത്തെ പകർന്നു ഈ രക്ഷിതാവിന്നു വെണ്ടി ജീവനെയും
ഉപെക്ഷിക്കട്ടെ എന്നുള്ള വാഞ്ഛയെകൊളുത്തും.

ഗുരുക്കൾക്കവെണ്ടി കുന്തവും വിഴുങ്ങെണം
യെശു എന്ന ഗുരുവൊട പഠിച്ചവർ എത്രയും അധമരായ
കൃതഘ്നന്മാരൊടും പൊറുപ്പാൻ തുടങ്ങും.

12. വിവാഹവും കുഡുംബവും

മനുഷ്യൻ എകനായിരിക്കുന്നത നന്നല്ല
ആൾക്കു സഹായം മരത്തിന്നുവെർ

"https://ml.wikisource.org/w/index.php?title=താൾ:33A11415.pdf/122&oldid=199816" എന്ന താളിൽനിന്ന് ശേഖരിച്ചത്