ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പഴഞ്ചൊൽമാല 59

താഴും-ആയതു കുട്ടികൾ തുള്ളിക്കടക്കുന്ന കൈത്തൊടും ആന നീന്തിനീന്തി
കരയെത്താത്ത സമുദ്രവും-ആകുന്ന അതുകൊണ്ടു
അറിയുന്നൊരൊടപറയെണ്ടാ
അറിയാത്തൊരൊടു പറയരുത
എന്ന വാക്കു സത്യവെദപഠിപ്പിൽ ഒട്ടും പറ്റുന്നതല്ല. ആയതിനെ
ഗ്രഹിക്കെണ്ടാത്തവൻ ആരും ഇല്ല. കെവലം ഗ്രഹിച്ചവനും ഒരെടത്തും ഇല്ല-
കഠൊരമായ പരീക്ഷ കൂടാതെ ഒരറിവും ഉറെച്ചുനില്ക്കുന്നില്ല-പെരുങ്കാറ്റു
നന്നായി അടിച്ചമരത്തിന്നത്രെ വെർ ഊന്നി ഇരിക്കും-പിശാചുക്കളാടപൊരുത
ആപത്തിലും മരണത്തിലും പരീക്ഷിച്ചു വശമാക്കിയ ദെവ ജ്ഞാനം പാവിൽ
പിന്നെയും വിട്ടു പൊകാത്ത മുതലായിരിക്കും.
തീയിൽ മുളെച്ചത വെയിലത്തുചാകാ (വാടാ)

14, കുലവും വർണ്ണവും

ദൈവം ജലപ്രളയത്തിൽ നിന്നു രക്ഷിച്ച മനുഷ്യ കുഡുംബം
ഒന്നുനാലായിരം ചില‌്വാനം വർഷത്തിന്നു മുമ്പെ മൂന്നായി പൊയി വർദ്ധിച്ചു
ശാപവശായി പിരിഞ്ഞുപൊയശെഷം കാലക്രമത്തിൽ പലജാതിയും കുലവും
ഭാഷയും ഉണ്ടായിവന്നു- ജാതി ഭെദംമുമ്പെ ആവശ്യം. ഇപ്പൊൾ
സ്നെഹക്കുറവിനാൽ നിസ്സാരമായിപ്പൊയി-അത എങ്ങിനെ എന്നാൽ
ചെറിയകുഡുംബത്തിലും കുറയസ്നെഹം ശെഷിച്ചിരിക്കെ വലുതായിട്ടുള്ള
കുലത്തിൽ അന്യൊന്യവിശ്വാസം എങ്ങിനെഉണ്ടാകും-ചതുർവ്വർണം മുതലായ
ജാതികളെ ചൊല്ലികെൾക്കുന്നത മാനം വിചാരിച്ചിട്ടത്രെ ആകുന്നു-
അതുകൊണ്ടു അല്പം ഒരു കുറ്റം ചൊല്ലി ആട്ടിക്കളയുമാറുണ്ടു. പിന്നെ
ക്ഷമിക്കും. ഇണക്കത്തിന്നും ഒരിടവും ഇല്ല.

ചാട്ടത്തിൽ പിഴെച്ച കുരങ്ങുപൊലെ ഇതഅജ്ഞാനമെന്ന എല്ലാവരും
അറിഞ്ഞിട്ടും ഈ മൌഢ്യത്തിൽ മിക്കവാറും മറുക്കകെട്ടികിടക്കുന്നു-
കുടിക്കുന്ന വെള്ളവുംവെക്കും കലവും കല്ലെറിഞ്ഞുതീണ്ടിയതുംമറ്റുംഎത്രയും
സൂക്ഷിച്ചു പ്രമാണിക്കുന്നു. സ്നെഹവും ദയയും ദെവകടാക്ഷവും
കൂട്ടാക്കുന്നില്ല.

കടുചൊരുന്നതുകാണും ആന ചൊരുന്നതകാണാ
ജാതിമര്യാദശുദ്ധിവരുത്തും എന്ന ആരും ആന്തരമായി നിരൂപിക്കുന്നില്ല-
ലംഘിച്ച പ്രകാരം പരസ്യമാകരുത എന്നതെ ഉള്ളു.
മറക്കലം തുറക്കലം പിന്നെ പനക്കലം
പിന്നെ അതു പാല്ക്കലം
വാക്കുംപൊക്കും ഉള്ള കൌശലക്കാർ എത്ര അവരാധിച്ചാലും ഒരൊ ഒഴികഴിവു

"https://ml.wikisource.org/w/index.php?title=താൾ:33A11415.pdf/131&oldid=199826" എന്ന താളിൽനിന്ന് ശേഖരിച്ചത്