ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

60 പഴഞ്ചൊൽമാല

പറഞ്ഞു ജാതിയിൽതന്നെ ഉറെച്ചു നില്ക്കുന്നു.
കെട്ടീട്ട പട്ടിക്ക കുപ്പ എല്ലാം ചൊറു
ഗതികെട്ടാൽ പുലി പുല്ലും തിന്നും
കൊന്നാൽ പാപം തിന്നാൽ തീരും
ചാകാത്തത എല്ലാം തിന്നാം
പണത്തിന്നും ജാതിക്കും തമ്മിൽ കലഹം ഉണ്ടു.
പണം കട്ടിന്മേൽ കുലം കുപ്പയിൽ
അതു നില്ക്ക- ജാതികളുടെ പരമാർത്ഥം പറയട്ടെ. രണ്ടെ ഉള്ളു. ആദമിന്റെ
ദുഷിച്ച ബീജത്തിൽ നിന്നുണ്ടാകുന്ന മനുഷ്യർ എല്ലാവരും എത്ര
കുഡുംബങ്ങളായാലും ഒരു ജാതിയത്രെ. അത ജഡമൊഹത്താലെ
ഉണ്ടായതാകകൊണ്ടു ഒരുപൊലെ മരണനരകങ്ങൾക്കുള്ളത. എത്ര
പറിപ്പിച്ചാലും മിനുക്കിയാലും നന്നായി വരികയില്ല.

കഴുതയെ തെച്ചാൽ കുതിരയാകുമൊ
മറ്റെ ജാതി യെശു വിതെച്ചിട്ടുള്ള സത്യവചനം ആകുന്ന ദിവ്യ വിത്തിൽനിന്നു
ജനിച്ചത-അതിന ദൈവത്തിന്റെ ആത്മാവ കൂടുകകൊണ്ട അവർ ദൈവമക്കൾ
ആകുന്നു, സ്വർഗ്ഗാവകാശവും ഉണ്ടു; അച്ഛൻ അവരുടെ
സർവ്വാപരാധങ്ങളെയും ക്ഷമിക്കുകയാൽ അവർക്ക ഒരുനാളും ഭ്രഷ്ടത
വരികയില്ല. മരണനരകങ്ങളുടെ ഭയവും ഇവർക്ക ഇല്ലാതെപൊകുന്നു-മഹാ
ജ്യെഷ്ഠൻ ഭൂമിയിലെക്ക മടങ്ങി വരുമ്പൊൾ അവർ എല്ലാവരും അവന്റെ
വിളികെട്ടു സന്തൊഷിച്ചു മൺമറഞ്ഞവരും ഉയിർത്തെഴുനീറ്റു അവന്റെ
സാദൃശ്യമുള്ള ശരീരങ്ങളെ ധരിച്ചു എന്നെക്കു ദൈവത്തെ സെവിച്ചു വാഴും-
ആകയാൽ ഇഹലൊകത്തിലെ മാനം ഒട്ടും കൂട്ടാക്കാതെ മലയാളികളിൽ
ഭ്രഷ്ടനും ദെവജാതിയിൽ ചെർന്നവനും ആയാൽ വലിയ ലാഭം-ദൈവം
വിളിച്ചറിയിക്കുന്നത ചെവിയുള്ളവൻ കെൾക്കട്ടെ.

"https://ml.wikisource.org/w/index.php?title=താൾ:33A11415.pdf/132&oldid=199827" എന്ന താളിൽനിന്ന് ശേഖരിച്ചത്