ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പഴഞ്ചൊൽമാല 69

വെള്ളം ആകാഞ്ഞാൽ തൊണ്ടി കുടിക്കെണം
നിലം ആകാഞ്ഞാൽ നീങ്ങിഇരിക്കെണം
പിന്നെ ശരീരത്തിന്നു തലവെണ്ടുന്നതപൊലെ മനുഷ്യസംഘങ്ങൾക്കു
മൂപ്പൻ തലവൻ രാജാവ മുതലായവർ ആവശ്യമുള്ളവർ
രാജാവില്ലാത്തനാട്ടിൽ കുടിയിരിപ്പാൻ ആകാ
നാഥനില്ലാത്തനിലത്തുപടയാകാ
ആനയില്ലാതെ ആറാട്ടൊ
വിശെഷിച്ച രാജാവിന്നു ദൈവവശാൽ അധികാരം ലഭിക്കകൊണ്ട എല്ലാവരും
ശങ്കിച്ചു അനുസരിക്കെണം.
ഊരാൾ ഇല്ലാത്ത മുക്കാൽ വട്ടത്തുതാറും
വിട്ടുനിരങ്ങാം
അരചൻ വീണാൽ പടഉണ്ടൊ
അത്തഞ്ഞാറ്റുതലയും അരചർകൊപവും
പിത്തവ്യാധിയും പിതൃശാപവും ഒക്കുവൊളം
തീരാ
രാജവായ്ക്ക പ്രത്യുത്തരം ഇല്ല
രാജാവിനൊടും വെള്ളത്താടും തീയൊടും ആനയൊടും
കളിക്കരുത

അരചൻ മഹാരാജാവാകുന്ന ദൈവത്തെ അനുസരിച്ചു നടന്നാൽ ശരീരമാകുന്ന
പ്രജകൾക്കു സൌഖ്യം-തലക്കു ദെവകടാക്ഷം ഉണ്ടെങ്കിൽ അവയവങ്ങൾക്ക
ശെഷി എറും, അല്പന്മാരും കരുത്തരായി ചമയും

കുലയാനതലവൻ ഇരിക്കവെ കുഴിയാനാ
മദിക്കും കണക്കവെ

എങ്കിലും സത്യപ്രകാരം വാഴുംന്നവർ എത്രയും ചുരുക്കം-അരചന്മാരും പാപികൾ
ആകയാൽ എല്ലാവർക്കും ഒരൊ ബലഹീനതയും കുറവും ഉണ്ടു.

ഊന്നുകുലക്കയില്ല.
ആടുടാടും കാടാകാ
അരചനൂടാടും നാടാകാ.
കുഴിച്ചിട്ടതിന്നുറപ്പുണ്ടെങ്കിലെ കൊണ്ടച്ചാരിയതനില്ക്കും.
അനെകരാജാക്കന്മാർ പടകുടുന്നതിലൂം പട്ടാളങ്ങളെ സമ്പാദി
ക്കുന്നതിലും രസിക്കുന്നു.
അറുക്കാൻ 1000 കൊടുക്കൂലും പൊറ്റാൻ
ഒന്നിനെകൊടുക്കരുതൊ

"https://ml.wikisource.org/w/index.php?title=താൾ:33A11415.pdf/141&oldid=199837" എന്ന താളിൽനിന്ന് ശേഖരിച്ചത്