ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

നളചരിതസാരശോധന 83

ഒരിക്കൽ ശൌചംചെയ്യുന്നേരം, കാൽ പുറവടിയിൽ നനയാത്തതു കണ്ടു.
ആ വഴിയായി അവനിൽ കയറി വസിച്ചു. അതിനാൽ അവന്റെ
ബുദ്ധിക്കു സ്ഥിരക്കേടു വന്നപ്പോൾ പുഷ്കരൻ എന്ന ബന്ധുവന്നു,
ചൂതിന്നു വിളിച്ചു കളിക്കുന്തോറും നളൻ തോറ്റു തോറ്റു, ധനവും
രാജ്യവും എല്ലാം പുഷ്കരന്റെ കൈവശമാകയും ചെയ്തു. ഭർത്താവിന്റെ
ഭ്രാന്തു കണ്ടാറെ, ദയ മന്തി രണ്ടുമക്കളേയും തേരിൽ കരേറ്റി,
അച്ഛന്റെ നഗരത്തിൽ അയച്ചു പാർപ്പിച്ചു; താൻ ഭർത്താവെ
പിരിയാതെ ഒന്നിച്ചു നഗരം വിട്ടു, കാട്ടിൽ കൂടി സഞ്ചരിക്കയും ചെയ്തു.
ഒരു നാൾ കലി നളനെ പിന്നെയും ചതിച്ചു. ഏക വസ്ത്രം ശേഷിച്ചതിനെ
അപഹരിച്ചപ്പോൾ, അവൻ അഴി നില പൂണ്ടു, ഭാര്യ ഉറങ്ങുന്ന കാലം
അവളുടെ വസ്ത്രം മുറിച്ചു. പാതി എടുത്തു, ഓടിപോകയും ചെയ്തു.
അവൾ ഉണർന്ന ഉടനെ, ഭർത്താവെ കാണാതെ വളരെ ഖേദിച്ചുഴന്നു
തിരഞ്ഞിട്ടും കാണാഞ്ഞപ്പോൾ കച്ചവടക്കാരുടെ കൂട്ടത്തോടു ചേർന്നു,
ഒന്നിച്ചു നടന്നു, ചേദി രാജ്യത്തിൽ എത്തിയാറെ പേർ മറച്ചു, അരമനയിൽ
സൈരന്ധ്രിയായി സേവിക്കയും ചെയ്തു. നളൻ ഒരു കാട്ടുതീയിൽ
അകപ്പെട്ട സർപ്പത്തിന്റെ ആർത്തനാദം കേട്ടു, ദിവ്യവരം കൊണ്ട
അതിനെ തീയിൽ നിന്നു രക്ഷിച്ചപ്പോൾ, സർപ്പം മാറത്ത് കടിച്ചു രൂപവും
മാറ്റി കലിയുടെ വഞ്ചനയൊക്ക അറിയിച്ചു. ഒരു മന്ത്രത്താലെ രക്ഷ
ഉളളു എന്നും, ഇന്നിന്ന പ്രയോഗങ്ങൾ വേണം എന്നും ഉപദേശിച്ചു,
നളനും ബാഹുകൻ എന്ന പേരെടുത്തു, അയോദ്ധ്യരാജാവെ ചെന്നു
കണ്ടു, അടുക്കളക്കാരനും തേരാളിയുമായി സേവിച്ചു പാർക്കയും ചെയ്തു.
എന്നാറെ വിദർഭരാജാവു ബ്രാഹ്മണരെ അയച്ചു മകളെ എങ്ങും
തിരയിക്കും സമയം ഒരുവൻ ചേദിനഗരത്തിൽ ചെന്നു ദമയന്തിയെ
കണ്ടറിഞ്ഞു, അവളും പുറപ്പെട്ടു. പിതാവിനേയും മക്കളേയും കണ്ടു.
വളരെ കാലം പാർത്തു. പിന്നെ അവളും ബ്രാഹ്മണരെ നിയോഗിച്ചു
ഭർത്താവെ തിരയിച്ചാറെ, അയോദ്ധ്യയിൽ ഒരുവൻ ഉണ്ടു, അടയാളങ്ങൾ
മിക്കതും ഒക്കുന്നു, രൂപത്തിന്നു മാത്രം ഭേദം ഉണ്ടു, എന്നു കേട്ട ഉടനെ,
രണ്ടാമത് ഒരു സ്വയംവരം നാളെ ഉണ്ടു എന്നു അവൾ അയോദ്ധ്യയിൽ
അറിയിപ്പാൻ ആൾ അയച്ചു. അതിനായി ചെല്ലുവാൻ അയോദ്ധ്യരാജാവു
ഭാവിച്ചപ്പോൾ, നൂറ്റെട്ടു കാതംഎങ്കിലും, ഒരു ദിവസം കൊണ്ടു ഞാൻ
എത്തിക്കാം എന്നു തേരാളി പറഞ്ഞു. അവ്വണ്ണം പുറപ്പെട്ടു,
ദിവ്യവരത്താൽ അതിശയമായി ഓടുമ്പോൾ, രാജാവു പ്രസാദിച്ചു,
അക്ഷഹൃദയമന്ത്രത്തെ തെരാളിക്ക് ഉപദേശിച്ചു കൊടുത്തു. അവർ
വിദർഭരാജധാനിയിൽ എത്തിയാറെ, സ്വയംവരം ഇല്ല എന്നു കണ്ടു;
ദമയന്തിയൊ ബാഹുകന്റെ തേരാളിത്വവും പാകരുചിയും മറ്റും

"https://ml.wikisource.org/w/index.php?title=താൾ:33A11415.pdf/155&oldid=199851" എന്ന താളിൽനിന്ന് ശേഖരിച്ചത്