ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

നളചരിതസാരശോധന 87

രാജാവായി വാഴുന്നുണ്ടു; അവൻ ശൈത്താൻ തന്നെ.

നായർ. കലിയാ, ശൈത്താനൊ? എങ്ങനെ എങ്കിലും കലിയുഗത്തിൽ മാത്രം
ദോഷങ്ങൾ ഇങ്ങനെ വർദ്ധിച്ചിരിക്കുന്നു.

ഗുരു. ഗ്രന്ഥത്തിലും അപ്രകാരം ചൊല്ലിയിരിക്കുന്നു അതു എനിക്ക
ബോധിക്കുന്നില്ല താനും. നളന്റെ കാലം കൂടെ ദോഷമുള്ളതു എന്നു
എന്റെ പക്ഷം.

നായർ. അത എങ്ങിനെ വരും? അന്നു സത്യയുഗമല്ലെ?

ഗുരു. നളന്റെ കാലം എത്രയും നല്ലത എന്നു അവർ സ്തുതിച്ചിരിക്കുന്നു
സത്യം . (4 പാദം)

അതു പൊഴുതു ഭൂതലെ ദാരിദ്ര്യം എന്നതും
ചതിയുമതി ശാഠ്യവും ചൌര്യകർമ്മങ്ങളും
പരയുവതി കാമവും ക്രോധലോഭങ്ങളും
പരുഷമദമാനവും പാന ചാപല്യവും
സതതം അതിവൃഷ്ടിയും വൃഷ്ടിയില്ലായ്കയും
വിതത കലഹങ്ങളും നീച നിശ്വാസവും
ഇവ പല മഹാദോഷം ഒന്നും ഇല്ലാ തദാ
ശിവ ശിവ മഹാ സുഖം സർവദാ ദേഹിനാം
അനഘജന കർമ്മവും പുണ്യകർമ്മങ്ങളും
കനകമണി ദാനവും കാലകർമ്മങ്ങളും
ധരണിസുര പൂജയും ദേവതാസേവയും
ധരണിപതി നൈഷധൻ ചെയ്തു വാണീടിനാൻ
ഇതു നേരായാൽ, ആ കാലത്തിൽ കാമക്രോധലോഭങ്ങളും ഡംഭവും
മദ്യപാനവും മറ്റും ലോകത്തിൽ കാണ്മാൻ സംഗതി ഇല്ല.

നായർ അന്നു മഹാ സൌഖ്യമുള്ള കാലം തന്നെ.

ഗുരു. അതു മായയുള്ള വിചാരമത്രെ. പുഷ്കരൻ മുതലായ ദുഷ്ടന്മാരും
ഉണ്ടല്ലോ. അവൻ “നിഷ്കൃപൻ, നിരീശ്വരൻ, നിഷ്ഠുരൻ, നിരങ്കുശൻ”
എന്നു ദമയന്തി ചൊല്ലിയില്ലയൊ. (3 പാദം)

പിന്നെ രാജാക്കന്മാർക്കു അകപ്പെടുന്ന 7 വിധം വ്യസനങ്ങളെ അവൾ ഇവ്വണ്ണം
പറയുന്നു.

സ്ത്രീകളും, ദ്യൂതങ്ങളും നായാട്ടും, മദ്യപാനം,
ലോകഗർഹിതം വാക്യദണ്ഡന ക്രൌര്യങ്ങളും.

അതുകൊണ്ടു കാമം ക്രോധം മദ്യപാനം മുതലായ ദോഷങ്ങളൊടു ആ
കാലത്തിൽ ഉള്ളവർക്കും കൂടെ പരിചയം ഉണ്ടായിരുന്നു സ്പഷ്ടം.

നായർ. മർത്ത്യപ്പുഴുക്കൾക്കു പണ്ടു തന്നെ ഉണ്ടായിരിക്കും. അതു നമ്മുടെ ഗതി
അതെ, ദൈവകല്പിതം എന്നെ വേണ്ടു.

"https://ml.wikisource.org/w/index.php?title=താൾ:33A11415.pdf/159&oldid=199855" എന്ന താളിൽനിന്ന് ശേഖരിച്ചത്