ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

88 നളചരിതസാരശോധന

ഗുരു. ധാതൃ കല്പിതത്തിന്റെ ലംഘനഞ്ചെയ്തീടുവാൻ, ഏതുമെ നിനക്കേണ്ടാ
പണ്ഡിതൻ താൻ എന്നാലും” എന്ന ഇക്കൂട്ടു വാക്കു എനിക്ക
തോന്നുന്നില്ല. ദൈവം എന്തെല്ലാം വിധിച്ചിട്ടും, പാപത്തെ ഉണ്ടാക്കി
വിധിച്ചവനല്ല. അവൻ ശുദ്ധനാകകൊണ്ടു പാപകാരണമായി വരികയില്ല.
നിശ്ചയം അവൻ പാപത്തെ ഒക്കയും വെറുക്കുന്നു. പാപം അവനിലല്ല.
നമ്മിലത്രെ ഉത്ഭവിക്കുന്നതു.

നായർ. ദൈവഹിതമായ്ത അല്ലാതെ, വല്ലതും നടത്തുന്നുവൊ? പാപം
ഈശ്വരന്നു വേണ്ടാ എങ്കിൽ, തൽക്ഷണം ഇല്ലാതെ ആം.

ഗുരു. അയ്യൊ, ദൈവത്തിന്നു പാപം വേണ്ടാ എങ്കിലും, അതു മാറ്റുവാൻ
ദൈവത്തിന്നും കൂടെ വിഷമമാകുന്നു. മറ്റൊരു വസ്തുവിനെ
മാറ്റുവാനും നീക്കുവാനും ദൈവത്തിന്നു പ്രയാസമില്ല; മനുഷ്യരുടെ
ഹൃദയത്തെ മാറ്റുന്നത് എത്രയും പ്രയാസകാര്യം തന്നെ. നാം
ദൈവത്തിന്റെ കൈയിൽ യന്ത്രപ്പാവകൾ എന്നു വിചാരിക്കരുത്.
നമ്മുടെ സമ്മതം കൂടെ വരുത്തണം. അതു തന്നെ ദൈവത്തിന്നും
പ്രയാസമുള്ള പണി ആകുന്നു.

നായർ. ദൈവം കൂടെ പണിപ്പെടുന്ന പ്രകാരം ഞാൻ ഒരുനാളും കേട്ടിട്ടില്ല.
സർവ്വം ഈശ്വരന്റെ ലീലാവിലാസം എന്നുണ്ടു പോൽ; ലീല എന്നതൊ,
കളിയല്ലൊ ആകുന്നു.

ഗുരു. അതെ, ദേവനം എന്ന വാക്കിന്നും കളി എന്നർത്ഥം തന്നെ. അതുകൊണ്ടു
ദേവൻ എന്നു വെച്ചാൽ, കളിക്കാരൻ എന്നായ്‌വരും. ഈ പാപികൾക്കു
നിത്യ പ്രയാസവും, വാനവർക്കു നിത്യകളിയും ഉണ്ടു, എന്നു പണ്ടു
തന്നെ ഈ ദേശക്കാർക്കു തോന്നിയിരിക്കുന്നു. അതു നില്ക്ക. നമ്മുടെ
പാപദോഷങ്ങളും ദൈവത്തിന്നു വളരെ പ്രയാസം വരുത്തുന്നു, എന്നു
അവൻ താൻ അരുളിച്ചെയ്തു. അവൻ തന്റെ പുത്രനെ ഈ ലോകത്തിൽ
അയച്ചു, മനുഷ്യനായി പിറക്കുമാറാക്കിയതല്ലാതെ, നമ്മുടെ
പാപഭാരത്തെ ഒക്കയും അവന്മേൽ ചുമത്തി, അവനെ നമുക്കു വേണ്ടി
ഘോര കഷ്ടത്തിലും മരണത്തിലും ഏല്പിച്ചു. ഇങ്ങിനെ പാപത്തിന്നു
പ്രായശ്ചിത്തമാക്കി വെച്ചിരിക്കുന്നു സത്യം. ഈ വിധമുള്ള
പ്രയാസത്താൽ അല്ലാതെ, ഒരുത്തനും പാപം മാറുകയില്ല, എന്നു അവന്നു
തന്നെ അറിയാമല്ലൊ. മനുഷ്യരിൽ വളരെ സ്നേഹവും കൃപയും
ആകകൊണ്ടത്രെ, ഇപ്രകാരം നമുക്കു വേണ്ടി കഷ്ടിച്ചു രക്ഷക്കായി
ഒരു വഴിയെ ഉണ്ടാക്കിയിരിക്കുന്നതു.

നായർ. അങ്ങിനെ നിങ്ങളുടെ മതം. ഞങ്ങളുടെ ദേവകൾക്കും ഋഷികൾക്കും
പാപങ്ങളെ ക്ഷണത്തിൽ നീക്കുവാൻ നല്ല പ്രാപ്തി ഉണ്ടു.
ശാപമോക്ഷത്തെ വരുത്തുവാനും മററും അവർക്കു പ്രയാസം ഒട്ടും ഇല്ല.

"https://ml.wikisource.org/w/index.php?title=താൾ:33A11415.pdf/160&oldid=199856" എന്ന താളിൽനിന്ന് ശേഖരിച്ചത്