ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

98 നളചരിതസാരശോധന

ചിലതു പറവാൻ ഉണ്ടൊ?

ഗുരു. ഉണ്ടു; നളന്റെ പാപത്തെ ഗ്രഹിച്ചുവൊ?

നായർ. അതു പാപം എന്നു പറവാൻ ഉണ്ടൊ?

ഗുരു. " ശൌചവും കഴിച്ചാശു" "പാദക്ഷാളനം ചെയ്തു"
അന്നേരം പാദത്തിന്റെ പിമ്പുറം പുറവടി
നന്നായി നനഞ്ഞീലെന്നറിഞ്ഞൂ മഹാ ശഠൻ
മായയാ നളന്തന്റെ കാലിണ ചേർന്നു കൂടി
കായത്തെ പ്രവേശിച്ചു വസിച്ചാൻ എന്നെ വേണ്ടൂ
ഭൂപതിക്കതു നേരം ബുദ്ധിയും പകർന്നിതു
രൂപവും മലിനമായി ചെന്നുടൻ അകമ്പുക്കു
അത്രെ ഉള്ളു. (3 പാദം)

നായർ. കാൽ നനയാത്തതു കൊണ്ടത്രെ. ആ വൈഷമ്യം എല്ലാം പിണഞ്ഞതു,
എന്നു എനിക്കു ബോധിക്കുന്നില്ല.

ഗുരു. ഈ വക ഒന്നിനാലും ,പാപം വരാതു, സത്യം. അരുതു, എന്നു ദൈവം
കല്പിച്ചതിൽ, മനസ്സു വെക്കുകയാൽ അല്ലാതെ, ഒന്നു തൊട്ടതിനാലും
തൊടാത്തതിനാലും, പാപം ഉണ്ടാകയില്ല.

നായർ. കലി, നളന്റെ ശരീരത്തിൽ പ്രവേശിപ്പാൻ, ഇതിനാൽ സംഗതി വന്നതു
അതിശയം തന്നെ.

ഗുരു. മനുഷ്യന്റെ സമ്മതം കൂടാതെ പിശാചു അവനിൽ കയറുകയില്ല.
മനുഷ്യൻ മുമ്പെ ദോഷം ചെയ്തിട്ടല്ലാതെ, പിശാചിന്നു അവനിൽ ഒർ
അധികാരവും ഇല്ല. ഇതു തന്നെ കഥയെ ചമച്ചവന്റെ തെറ്റാകുന്നു.
നളനെ അതി മാനുഷൻ, എന്നു സ്തുതിപ്പാൻ ഭാവിച്ചതുകൊണ്ടു,
അവന്റെ ദോഷങ്ങളെ ഒക്കയും കലിയുടെ മേൽ ചുമത്തി ഇരിക്കുന്നു.
നളൻ താനും തനിക്കുണ്ടായതിന്റെ വിവരം ദമയന്തിയൊടു
അറിയിച്ചതിപ്രകാരം, (6 പാദം)
കഷ്ടം കലിയുടെ കാർക്കശ്യം ഇങ്ങനെ
പെട്ടതെല്ലാം നമുക്കിന്ദീവരെക്ഷണെ
പുഷ്കരൻ ചെയ്തതല്ലേതും ധരിക്ക നീ
ദുഷ്കരം ചെയ്തു കലിയുഗം കൈതവം.

കണ്ടൊ തനിക്കും കുറ്റമില്ല പുഷ്കരന്നും കുറ്റം ഇല്ല; സകലവും കലിയുടെ
ദോഷം എന്നു ചൊല്ലുന്നു. ഇതു അസത്യം തന്നെ; മനുഷ്യൻ
തന്നെത്താൻ പിശാചിൽ ഏല്പിച്ചിട്ടു ഒഴികെ, അവന്റെ കൈയിൽ
പാവ പോലെ ആകയില്ല. നളൻ രാജധർമ്മത്തെയും, ഭാര്യയേയും,
മക്കളേയും എല്ലാം മറന്നു, രാജ്യവും മറ്റും ചൂതിൽ പണയമാക്കി
കളഞ്ഞതു, അവന്റെ കുറ്റം തന്നെ. അതിന്നായി അവൻ ദുഃഖിച്ചും,

"https://ml.wikisource.org/w/index.php?title=താൾ:33A11415.pdf/170&oldid=199866" എന്ന താളിൽനിന്ന് ശേഖരിച്ചത്