ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

108 നളചരിതസാരശോധന

ദുഷ്കർമ്മം ഒർക്കവെ കൂടി ശരീരിണാം
മുഷ്കരമായി ഭയപ്പെടുക്കും തദാ
താൻ ചെയ്ത കർമ്മങ്ങൾ തന്നൊടു വേർപെടാ.

നായർ. നല്ലവർക്കും കൂടെ ഭയം ഇല്ലയൊ?

ഗുരു. ദൈവത്തിന്നു മതിയായ നന്മ, ഒരു മനുഷ്യനിലും കാണാ. ദൈവം
ന്യായപ്രകാരം വിധിച്ചാൽ, ഉത്തമർക്കും കൂടെ ശിക്ഷ വരികെ ഉള്ളു.

നായർ. പാപത്തിന്നു ശിക്ഷ എന്താകുന്നു?

ഗുരു. മരണം തന്നെ. ദേഹത്തിന്നല്ലാതെ, ആത്മാവിന്നു രണ്ടാമത ഒരു മരണവും
ഉണ്ടു.

നായർ. കേവലം ഇല്ലാതെ പോകുന്നതു തന്നെയൊ?

ഗുരു. അതല്ല; ചെയ്ത പാപങ്ങളാൽ ഉള്ള ബാധ ഒടുങ്ങാതെ ഇരിക്കും. (1 പാദം)
ഭോഷ്കു പറകയും വഞ്ചനം ചെയ്കയും
മൌഷ്കര്യം ഓരൊന്നു കാട്ടി നടക്കയും
സജ്ജനത്തെ കൊണ്ടു ചെണ്ട കൊട്ടിക്കയും
ദുർജ്ജനത്തെച്ചെന്നു സേവിച്ചിരിക്കയും
വേണ്ടാത്തവാക്കുകൾ ഓരൊന്നുരെക്കയും
വേണ്ടുന്ന കൃത്യങ്ങൾ ഒക്ക ത്യജിക്കയും
സാധുക്കളൊടു പിടിച്ചുപറിക്കയും
മാധുര്യമില്ലാത്ത ഭാവം നടിക്കയും
ഇത്തരം ദോഷങ്ങൾ ചെയ്യും നരന്മാർക്കു
സത്വരം നാശം ഭവിക്കും മഹാമതെ!

നായർ. ഭോഷ്കു പറകയും, വേണ്ടാത്ത വാക്കുരെക്കയും ചെയ്താൽ, നാശം
വരുത്തുവാൻ മതിയൊ? നിങ്ങളുടെ വേദത്തിലും അങ്ങിനെ തന്നെയൊ?

ഗുരു. അതെ; ദൈവം കരുണയാലെ ക്ഷമിക്കുന്നില്ല എങ്കിൽ, കളവു പറക,
നിസ്സാരവാക്കു പറക, ഇങ്ങിനെ യാതൊരു പാപത്തിന്നും നിത്യ
ശിക്ഷയെ ഉള്ളു.

നായർ. ഇതു വിഷമമുള്ള വാക്കു. നല്ലവരും കൂടെ പറയുന്നതിൽ പിഴെച്ചു
പോകും.

ഗുരു. വാക്കല്ല വിഷമം, നമ്മുടെ അവസ്ഥ തന്നെ എത്രയും വിഷമമായിരിക്കുന്നു.
അതു അറിഞ്ഞാൽ താമസം കൂടാതെ ഒരു വഴിയെ അന്വേഷിക്കണം.

നായർ. നളനു മുക്തി വന്നതു പോലെ, നമുക്കായാൽ, കൊള്ളായിരുന്നു. അവന്നു
ഒരൊരൊ ദിവ്യവരവും, അരയന്ന സഹായവും സർപ്പ തുണയും, മന്ത്ര
വൈഭവവും എല്ലാം ഉണ്ടായി. ഇങ്ങിനെ അതിശയങ്ങൾ ഒക്കെ കിട്ടിയാൽ,
മോക്ഷം സാധിപ്പിപ്പാൻ പ്രയാസമില്ല.

ഗുരു. അതു എനിക്കു ബോധിക്കുന്നില്ല. മനുഷ്യനു രക്ഷ വേണം എങ്കിൽ,

"https://ml.wikisource.org/w/index.php?title=താൾ:33A11415.pdf/180&oldid=199877" എന്ന താളിൽനിന്ന് ശേഖരിച്ചത്