ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

നളചരിതസാരശോധന 109

താനും കുറയ ഉത്സാഹിക്കെണ്ട. പുരുഷനു യോഗ്യമായ പ്രയത്നം ഒന്നും
നളനിൽ കാണാ. ദമയന്തി അവനെ തിരയിച്ചു വരുത്തിയില്ലെങ്കിൽ,
അവൻ ഇന്നും അയോദ്ധ്യയിൽ വിഷാദിച്ചു വസിക്കും. അതു തന്നെ
അവന്റെ ബുദ്ധിഭ്രമം. ദമയന്തിക്കുള്ള പ്രകാരം സ്നേഹവും ആഗ്രഹവും
ഉണ്ടായാൽ, കാര്യസിദ്ധിക്കായി വിചാരവും പ്രയത്നവും ഉണ്ടാകും.

നായർ. എന്നാൽ മനുഷ്യൻ താൻ തന്നെ സ്വർഗ്ഗ പ്രാപ്തിക്കു ശേഷിയുള്ളവൻ
എന്നൊ?

ഗുരു. അല്ല. ഒരു വാക്കു പറയാം (1 പാദം)
ഞാൻ തന്നെ പോരും മഹാ സങ്കടങ്ങളിൽ
സ്വാന്തഭ്രമങ്ങളെ പോക്കുവാൻ എന്നതൊ?
യാതൊരു മനുഷ്യനും അതിന്നു പോരാ.

നായർ. പിന്നെ രണ്ടും കൂടെ വേണം; ദൈവം പാതി താൻ പാതി, നളനു കിട്ടിയ
പോലെ അതിശയ സഹായങ്ങളും, ദമയന്തിയിൽ കണ്ടപോലെ
മാനുഷപ്രയത്നവും, തന്നെ ചേരണം.

ഗുരു. അതിനെ തന്നെ ഞാൻ ഏകദേശം സമ്മതിക്കുന്നു. ദോഷത്തിൽ നിന്നു
നമ്മെ ഉദ്ധരിപ്പാൻ, മുമ്പെ തന്നെ ദൈവകൃപ വേണം. ഉടയവന്റെ
പ്രസാദം, കൂടാതെ ഒന്നും സാധിക്കയില്ലല്ലൊ. അവൻ മനുഷ്യരെ
കെടുപ്പാനല്ല, രക്ഷിപ്പാൻ തന്നെ, നല്ല മനസ്സുള്ളവൻ, എന്നു താൻ
അരുളിച്ചെയ്തതിനെ വിശ്വസിച്ചുറപ്പിച്ചു കൊള്ളണം.

ദൈവവിശ്വാസം വൃഥാ ഭവിച്ചീടുമൊ?

നായർ. അതിനെ ഞാൻ നല്ലവണ്ണം ഉറപ്പിച്ചിരിക്കുന്നു.

ഗുരു. എന്നാൽ അവനൊടു പ്രാർത്ഥിക്കണം. മക്കൾ സങ്കടപ്പെട്ടു ചോദിച്ചാൽ,
ചോറു കൊടുക്കാത്ത അച്ഛൻ ഉണ്ടൊ?
അർത്ഥിജനങ്ങൾക്കു സമ്പത്തു നല്കുവാൻ
അർത്ഥം വരുത്തുന്നു സാധുവായുള്ളവൻ.

എന്നു ലോകത്തിൽ നടക്കുന്നതു പോലെ, സർവ്വ ധനസമൃദ്ധിയുളള
സ്രഷ്ടാവു തന്നൊടു അപേക്ഷിക്കുന്നവരെ, വെറുതെ വിട്ടയക്കയില്ല.

നായർ. അവൻ നമ്മുടെ രാജാക്കന്മാരെ പോലെ ആയാൽ, നമുക്കു എന്തു ഗതി?
അവർ തങ്ങളുടെ കാര്യത്തിൽ അത്രെ ലയിച്ചിരിക്കുന്നു; സാധുക്കളെ
വിചാരിക്കുമാറില്ല കഷ്ടം.

ഗുരു. നിങ്ങളുടെ ദേവകളും അപ്രകാരം തന്നെ. അവർ സ്ത്രീകളെ നോക്കുവാൻ
പോകുമ്പൊഴും, തങ്ങളിൽ വക്കാണം തുടങ്ങുംപോഴും, സാധുക്കൾ
ആശ്രിതരായി വന്നു, തൊഴുതു, കാഴ്ച വെച്ചു, കരഞ്ഞു ഏറിയോന്നു
പ്രാർത്ഥിച്ചാലും, ചെവിക്കൊൾവാൻ അവർക്കു അവസരം ഇല്ലല്ലൊ.
അവർ ദമയന്തി പറയുന്ന വമ്പരുടെ കൂട്ടത്തിൽ ആകുന്നു. (3 പാദം)

"https://ml.wikisource.org/w/index.php?title=താൾ:33A11415.pdf/181&oldid=199878" എന്ന താളിൽനിന്ന് ശേഖരിച്ചത്