ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

നളചരിതസാരശോധന 115

ചമ്പകത്തിന്റെ പുഷ്പം ചേർപ്പടം തന്നിൽചെർന്നാൽ ഇമ്പമാം പരിമളം
അതിലും ഉണ്ടാമല്ലൊ.

ദൈവപുത്രനെ ചങ്ങാതി ആക്കിയാൽ, അതിന്റെ അനുഭവം കാണും. വേറൊരു
സംസർഗ്ഗത്താലും അങ്ങെ ലോകത്തിൽ ഫലം അധികം കാണുകയില്ല.

നായർ. ശാസ്ത്രങ്ങളെ പഠിച്ചാൽ, ദൈവകൃപ ഉണ്ടാകും, മനശുദ്ധിയും വരും,
എന്നും കേട്ടുവല്ലൊ.

ഗുരു. അതെ ഈ ഗ്രന്ഥത്തിന്റെ അവസാനത്തിൽ തന്നെ വായിക്കാം (4 പാദം)
നളചരിതം ഇങ്ങിനെ നല്ല കല്യാണദം
തെളിവിനൊടു ചൊൽകിലും കേൾക്കിലും ഭൂതലെ
കലികലുഷമൊക്കവെ ശാന്തമാകും ദൃഢം
കുലധന സമൃദ്ധിയും ശുദ്ധിയും സിദ്ധമാം
ദുരിതവുമകന്നു പോം ദുഖം ഉണ്ടായ്വരാ
മുരമഥനനേറ്റവും പ്രീതി ഉണ്ടായ്വരും
സകല ഫലസിദ്ധിയും സാരമാം മോക്ഷവും
സകല മനുജർക്കും ഉണ്ടായ്വരും മംഗലം

അതു തന്നെ അതിമൌഢ്യമുള്ള കാര്യം. ഗുണവും ദോഷവും, നേരും
നേരുകേടും, എല്ലാം ഇടകലർന്നുള്ള ശാസ്ത്രങ്ങളെ വായിച്ചാലും,
കേട്ടാലും, ദുരിതം അകന്നു പോം. ശുദ്ധി സാധിക്കും, വിഷ്ണുവിന്നു
പ്രീതി ഉണ്ടായ്വരും എന്നു ഇപ്രകാരം തങ്ങളുടെ കഥകളെ അവർ
വെറുതെ സ്തുതിച്ചിരിക്കുന്നു. എന്നാൽ ഭോഷ്കു പറഞ്ഞാലും, മര്യാദ
ലംഘിച്ചു നടന്നാലും, പരോപകാരം ഒന്നും ചെയ്യാതിരുന്നാലും, എത്ര
മടിയനും ദോഷവാനും ആയാലും, ഒരു ഗ്രന്ഥത്തെ വായിച്ച ഉടനെ,
പരിഹാരമായി എന്നു നിരൂപിക്കാമൊ? അങ്ങിനെ സകല മനുജർക്കും
മംഗലം വരികിൽ, ഞാൻ തന്നെ ജാതിയിൽ നിന്നും, മതത്തിൽ നിന്നും
ഭ്രഷ്ടനായി പോയി വിഷ്ണു ഇല്ല, എന്നു പറഞ്ഞു പൊയിട്ടും,
വിഷ്ണുവിന്നു ഇനിയും എങ്കൽ പ്രീതി ഉണ്ടായ്വരും. അതു
അബദ്ധമല്ലൊ!

നായർ ഈ ശാസ്ത്രങ്ങളിൽ നേരും നേരുകേടും ഇടകലർന്നിരിക്കുന്നു, സത്യം.
നിങ്ങളെ പോലെ രണ്ടിനെയും വിസ്തരിച്ചു, വക തിരിക്കുന്നവർ നന്ന
ദുർലഭമത്രെ.

ഗുരു. ഇന്നു ഗുണങ്ങളും ദോഷങ്ങളും ഭവാൻ
തന്നെ വിചാരിച്ചു വേർവ്വിടുത്തീടുക
പാലും ജലവും കലർന്നു വെച്ചാലതിൽ
പാലു വേറാക്കി ഭുജിക്കുമല്ലൊ ഭവാൻ

എന്നു ദമയന്തി അരയന്നത്തോടു പറഞ്ഞ പോലെ, ശാസ്ത്രത്തിലെ സത്യവും

"https://ml.wikisource.org/w/index.php?title=താൾ:33A11415.pdf/187&oldid=199884" എന്ന താളിൽനിന്ന് ശേഖരിച്ചത്