ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

148 സന്മരണവിദ്യ

മുന്നടന്നുകാട്ടിയ വഴിയിൽ ഞാൻ പിഞ്ചെന്നു, അവന്നു ഒത്ത ചിന്തയുണ്ടാ
കേണമെ! ജഡത്തെ ഞാൻ തിരുക്രൂശിൽ തറെച്ചു, ദിവസം പാപത്തിന്നായി
മരിച്ചു, സർവ്വസദ്ഗുണവും അഭ്യസിച്ചു കൊള്ളേണ്ടതിന്നു കൃപ നൽകുക.
എന്റെ സന്തോഷവും പ്രീതിയും നിന്നിൽ ആകേണ്ടു. യേശുവേ, നിന്റെ
സ്നേഹമല്ലാതെ, ലോകത്തിൽ എനിക്കുവേറെ ഒരു ധനവും അരുതെ.
വയറ്റിന്നുള്ള വിചാരവും, ചരാചരങ്ങളിലെ ആശ്രയവും നീക്കി കളക.
രക്ഷിതാവേ! പല കഷ്ടങ്ങളിലും പരീക്ഷകളിലും ധൈര്യം, ക്ഷമ മുതലായ
ആശ്വാസങ്ങളെയും വർദ്ധിപ്പിച്ചു, ആപത്തിൽ സമാനഭാവത്തെയും, സമ്പത്തിൽ
മനത്താഴ്മയെയും വേണ്ടുംവണ്ണം ഏകേണമേ! വിശേഷിച്ചുനിന്നെ നിത്യം
സേവിച്ചു,തെളിഞ്ഞ ഹൃദയത്തോടെ ശുശ്രൂഷിച്ചു പോരേണ്ടതിന്നു എന്നെ
മനഃപൂർവ്വമാക്കി കൊൾവു. നിന്റെ വലങ്കൈകൊണ്ടു എന്നെ നടത്തി,
ആത്മമൂലം ഉപദേശിച്ചു, എന്റെ നിനവുകളെ എല്ലാം നിണക്കു ഹിതമാക്കി
തീർത്തു. ഹൃദയത്തിൽ അഹങ്കാര ചാഞ്ചല്യങ്ങളും വായിൽനിന്നു വൃഥാ
വചനങ്ങളും ശരീരസേവയിൽ കാമാശുദ്ധികളും ഇല്ലാതാകേണമേ! ശേഷം,
മനുഷ്യരോടു ഞാൻ താഴ്മയോടെ സഞ്ചരിച്ചു, ഒരുവർക്കും ചേതവും ദൂഷ്യവും
വരുത്താതെ, കൂടുംവണ്ണം ഉപകാരങ്ങളെ ചെയ്തു, സന്തോഷവും വർദ്ധിപ്പിച്ചു,
പ്രത്യേകം ദുഃഖിതന്മാരെ ആശ്വസിപ്പിച്ചു, ഹീനരിലും ദീനരിലും സമാനമായി
കൂടി പോരേണ്ടതിന്നു തുണക്കേണമേ! സകല സ്നേഹക്രിയകളിലും ഞാൻ
മുമ്പനായിത്തീരുക; മറ്റുള്ളവർ ഉപേക്ഷിക്കുന്നവന്നു തുണ നിൽക്ക;
ദോഷത്തിനു പകരം ഗുണം കാട്ടുക; ദുർജ്ജനത്തിന്നു വേണ്ടി നിന്നോടു
പ്രാർത്ഥിക്ക; ഈ വക എല്ലാം ജഡത്തിന്നത്രെ അസാദ്ധ്യമായ്തോന്നിയാലും,
നീ തന്നെ എന്റെ ഉള്ളിൽ സ്യഷ്ടിച്ചു പോറ്റേണമേ! ഒടുക്കം
സകലദോഷത്തിൽനിന്നും എന്നെ എടുത്തു രക്ഷിച്ചു, എന്റെ നിക്ഷേപം
വെച്ചിട്ടുള്ള സ്വർഗ്ഗത്തിലേക്കു നല്ലയാത്രയേയും ഹിതപ്രവേശത്തേയും
നൽകേണമെ!

3. നിത്യാഭ്യാസം

ഇപ്രകാരമുള്ള മാനസാന്തരം ഒരിക്കൽ സംഭവിച്ചാൽ പോരാ, നമ്മുടെ
ജീവകാലമെല്ലാം നിത്യമാനസാന്തരമാകേണം. വിശ്വാസത്താൽ ദൈവമകനായി
ജനിച്ചതിന്റെ ശേഷം, പിശാചു ആയിരം കൌശലങ്ങളെക്കൊണ്ടു. ആത്മാവെ
കൊല്ലുവാൻ വിചാരിക്കും; പ്രപഞ്ചമര്യാദകളും ദുഷ്ടന്മാർ കാട്ടുന്ന
ദൃഷ്ടാന്തങ്ങളും ഓരോ വിധേന ചതിച്ചു തുടങ്ങും; പ്രകൃതിയിൽ നട്ടിട്ടുള്ള
പാപം മുഴുവനും ഒടുങ്ങീട്ടില്ലായ്കകൊണ്ടു, പലപ്പോഴും ഞെരുക്കമുള്ള വഴിയെ
വിട്ടു, നരകത്തിലേക്കു പോകുന്ന രാജമാർഗ്ഗത്തിൽ പ്രവേശിപ്പാൻ ഹേതുക്കൾ
ഉണ്ടാകും. അതു കൊണ്ടു മരണത്തോളം നിത്യപോരാട്ടവും നിത്യാഭ്യാസവും

"https://ml.wikisource.org/w/index.php?title=താൾ:33A11415.pdf/220&oldid=199918" എന്ന താളിൽനിന്ന് ശേഖരിച്ചത്