ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

സന്മരണവിദ്യ 149

വേണം; അതിന്നു ആറുവിശേഷങ്ങൾ ഉണ്ടു.

1.തിരുസ്നാനവും അതിന്റെ ഓർമ്മയും കൊണ്ടാടുക.

2.രാത്രിഭോജനത്തിനു ചേരുക.

3.ദൈവവചനത്തെ നാൾതോറും പിടിച്ചുകൊണ്ടു പെരുമാറുക.

4.കഷ്ടപ്പെടുന്നതിൽ നിപുണനായി ചമയുക.

5.താന്താന്റെ തൊഴിൽ ഉച്ചരിച്ചിരിക്ക.

6.ഇടവിടാതെ പ്രാർത്ഥിക്ക.

1. മാനസാന്തരം വന്നവർക്കു എല്ലാവർക്കും ദൈവം തിരുസ്നാനം
കല്പിച്ചുകൊടുത്തിരിക്കുന്നു; അതു പാപപ്പൊറുതിക്കു മുദ്രതന്നെ. ഈ
മുദ്രകൊണ്ടുള്ളവർ അന്നുമുതൽ ലോകക്കാരെ പോലെ അല്ല, ദൈവത്തോടു
ഒരു കരാർ ചെയ്തു, ഒരുമനപ്പെട്ടവർ എന്നു നിശ്ചയിക്കേണം; ആയവർക്കു
ക്രിസ്തന്റെ സഹോദരന്മാരും ദൈവത്തിന്റെ പുത്രന്മാരും എന്ന
നാമധേയങ്ങൾക്കു അധികാരമുണ്ടു. വിശ്വസിക്കുന്നവരുടെ മക്കളെയും
ഇപ്രകാരം കൈക്കൊൾവാൻ, ദൈവത്തിന്നിഷ്ടമാകകൊണ്ടു. ജീവകാല
പര്യന്തം ഈ ഉപകാരം ഓർത്തു പ്രാർത്ഥിക്കേണ്ടതു.

എന്റെ കർത്തവേ, നീ ഗർഭത്തിൽനിന്നു എന്നെ ജീവനോടെ
പുറപ്പെടിച്ചതുമല്ലാതെ, ഞാൻ പാപത്താലെ മരണത്തിലായതിന്റെ ശേഷം,
തിരുസ്നാനംകൊണ്ടു നിന്റെ വീട്ടിലും രാജ്യസംബന്ധത്തിലും ചേർത്തിരിക്ക
കൊണ്ടു, ഞാൻ നിന്നെ സ്തുതിക്കുന്നു. ഈ കരുണയുടെ കരാർ ഉറെച്ചു
നില്ക്കേണമേ! ഈ ഉപകാരം നിഷ്ഫലമായി പോകരുതേ! ഇനി ഞാൻ പുതിയ
മനുഷ്യനെന്നോർത്തു, ദിവസംപ്രതി പിശാചിന്റെ ശത്രുവായിരുന്നു, അവന്റെ
സകലക്രിയകളെയും മര്യാദകളെയും തള്ളിക്കളഞ്ഞു, പുതിയ ജീവന്റെ
നന്മകളെ എല്ലാം അനുഭവിച്ചു വരുമാറാകേണമേ! ആ സ്നാനത്തിൽ നീ
പറഞ്ഞുതന്ന നിധികളെ എല്ലാം കൈക്കലാക്കുവോളം എന്നെ ഈ
സങ്കടതാഴ്ചവരയുടെ വിടാതെ നടത്തിക്കൊള്ളാവു.

2. വിശ്വാസത്താലും സ്നാനത്താലും പുതുതായി ജനിച്ചവർക്കെത്രയും
ഉപകാരമായൊരു ഭോജനമുണ്ടു. നിങ്ങൾക്കുവേണ്ടി പാപമോചനത്തിന്നായി
തന്നെ എന്റെ ശരീരം നിങ്ങൾക്കു വേണ്ടി പകർന്നു തന്ന എന്റെ രക്തം ഇതാ,
വാങ്ങിഭുജിപ്പിൻ എന്നു ചൊല്ലി രക്ഷിതാവും പൈദാഹമുള്ള ആത്മാക്കളെ
ഘോഷിച്ചു, സദ്യെക്കു വിളിച്ചു, പാർപ്പിച്ചിരിക്കുന്നു. എന്റെ ആത്മാവേ!
ബദ്ധപ്പെട്ടു ചേരുക. ആശ്വസിപ്പാൻ നല്ല തക്കമുണ്ടു. കണ്ണു കാണുന്ന ഈ
അല്പമായ അപ്പവും രസവും ക്രിസ്തൻ അർപ്പിച്ച ശരീരരക്തമേധത്തിന്റെ
സർവ്വഫലത്തിന്നും പണയമായി കിടക്കുന്നു. നീ തന്നെ യാഗം ചെയ്തു,

"https://ml.wikisource.org/w/index.php?title=താൾ:33A11415.pdf/221&oldid=199919" എന്ന താളിൽനിന്ന് ശേഖരിച്ചത്