ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

സന്മരണവിദ്യ 151

കരുണാപെരിപ്പം നിമിത്തം ഒന്നു രണ്ടു തെററുകളെ വിചാരിക്കേണ്ടതല്ല എന്നും
മറ്റും ചെവിയിൽ മന്ത്രിച്ചാൽ, ഉടനെ കൊടുതായിട്ടുള്ള ആജ്ഞകളെയും,
കിസ്തൻ അതിൻമൂലം സഹിച്ച ദൈവകോപത്തെയും കരുണയെ
അപമാനിക്കുന്നവർക്കു കല്പിച്ച ഇരട്ടി ശാപങ്ങളെയും കൂട്ടാക്കി,ഭേദം കൂടാതെ
എപ്പേർപ്പെട്ട പാപത്തെയും പകെപ്പാൻ അഭ്യസിക്കേണം. പിന്നെ പിശാചു
പലവിധേന നിന്റെ ബലഹീനതയെ ആക്ഷേപിച്ചു, നിന്നെപ്പോലെ ഉള്ളവർക്കു
ഒരു കരുണയും ശേഷിച്ചില്ലഎന്നു മന്ത്രിച്ചുതുടങ്ങിയാൽ, പാപികൾക്കു വേണ്ടി
ക്രിസ്തൻ വന്നു, അനുഷ്ഠിച്ചതെല്ലാം വിചാരിച്ചു, സുവിശേഷത്തിലെ
ശാന്തവാക്യങ്ങളാലെ ആശ്വസിച്ചു കൊളേളണ്ടു. സത്യത്തിന്റെ രാജാവായ
യേശുവേ! പരലോകഭൂലോകങ്ങളും മാറിപ്പോകും; തിരുവചനം മാറാതെ
നില്ക്കും. നിന്റെ വചനങ്ങൾ പിടിച്ചവരും ആ വചനത്തോടു തന്നെ എന്നേക്കും
നിലനില്ക്കും; ആകയാൽ, അവറ്റെ നിത്യം വായിച്ചു കേട്ടു, വിചാരിച്ചു
കൈക്കൊള്ളേണ്ടതിന്നു കരുണ ചെയ്യേണമേ! ഓരോ സങ്കടത്തിലും നിന്റെ
ചൊൽ തന്നെ എനിക്കും ജയകരമായ വാളും, പലിശയും താങ്ങുന്ന കോലും
വടിയും മനസ്സെ ഉറപ്പിക്കുന്ന ആഹാരചികിത്സയുമായി ചമയാവു. വചനപ്രകാരം
ഞാൻ നടന്നും കിടന്നും മരിച്ചും ജീവിച്ചെഴുന്നീറ്റും കൊള്ളുന്നവനായി നീ
പറഞ്ഞതെല്ലാം പരമാർത്ഥം എന്നു അനുഭവത്താലെ അറിഞ്ഞുകൊളേളണമേ!
ഏന്മാനസത്തിങ്കിൽ ചാഞ്ചല്യം വളരെ തോന്നുന്നു എങ്കിലും, നീ
ഇളകുന്നതുമില്ല. ഈ ഹൃദയത്തേക്കാളും നിന്റെ വാഗ്ദത്തം എനിക്കു അതി
നിശ്ചയമായി ഉറച്ചിരിക്കേണമേ! ആമെൻ.

4. കഷ്ടപ്പെടുന്നതിൽ അഭ്യാസം വരുത്തുന്നതു എത്രയും വലുതായ
രഹസ്യം തന്നെ. ക്രിസ്തൻ ക്രൂശെടുത്തു നടന്നതുപോലെ നാമും ഓരോ
ക്രൂശെടുത്തു, അവന്റെ വഴിയെ നടക്കേണ്ടതു. ദൈവവചനം കൊണ്ടല്ലാതെ,
ഈ രഹസ്യം തിരിച്ചറിവാൻ പാടില്ല. അതിൽ ഏഴും വിശേഷ സുത്രങ്ങളെ
പറയാം:

ഒന്നാമതു: വിശ്വാസികൾ സകലത്തിലും ആദ്യജാതനായ യേശുവോടു
ഒത്തുവരേണ്ടതു. പിന്നെ എന്തു കർത്താവേ, നിന്റെ കഷ്ടത്തിൽ എനിക്കു
നീരസം തോന്നരുതെ. ഇഹത്തിലും പരത്തിലും നിന്റെ സാദൃശ്യം എന്നിൽ
കാണായ്‌വരേണമേ! ആമെൻ.

രണ്ടാമതു: ദൈവം അവിശ്വാസികൾക്കല്ല: തന്റെ ഇഷ്ടന്മാർക്കു മാത്രം,
ഈ അലങ്കാരം കല്പിച്ചിരിക്കുന്നു. ആകയാൽ യേശുവേ, ക്രൂശ്
ചുമക്കുന്നവരുടെ കൂട്ടത്തിൽ എന്നെ ചേർക്കകൊണ്ടു, ഞാൻ സന്തോഷിച്ചു,
അനുസരിക്കുന്നവനായി തീരേണമേ! ആമെൻ.

മൂന്നാമതു: ചില കഷ്ടങ്ങൾ ബാലശിക്ഷയെ പോലെ തന്നെ മറ്റു
ചിലതു വിശ്വാസവളർച്ചെക്കുള്ള പരീക്ഷ എന്നു വരും. എത്രയും സാരമായ

"https://ml.wikisource.org/w/index.php?title=താൾ:33A11415.pdf/223&oldid=199921" എന്ന താളിൽനിന്ന് ശേഖരിച്ചത്