ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

സഞ്ചാരിയുടെ പ്രയാണം 165

മിണ്ടാതെ ഇരുന്നു, നിലത്തു നോക്കി പാർത്തു.

സുവിശേഷി: നാശപുരസമീപത്തു വെച്ചു കരഞ്ഞ ആൾ നീ തന്നെയോ?

ക്രിസ്തി: അതെ; ഞാൻ തന്നെ ആകുന്നു.

സുവി: ഇടുക്കു വാതില്ക്കൽ പോകേണം എന്നു ഞാൻ
പറഞ്ഞിട്ടില്ലയോ?

ക്രിസ്തി: അതേ നിങ്ങൾ പറഞ്ഞു.

സുവി: നീ നേർവ്വഴിയിലല്ലല്ലോ ഇത്ര വേഗത്തിൽ തെറ്റിപ്പോയതു എന്തു?

ക്രിസ്തി: അഴിനില കടന്ന ശേഷം ഒരുവൻവന്നു, എന്റെ മുമ്പിലുള്ള
ഗ്രാമത്തിലേക്ക് ചെന്നാൽ ഭാരം നീക്കുവാൻ പ്രാപ്തിയുള്ളൊരുത്തനെ കാണും
എന്നു പറഞ്ഞതിനെ ഞാൻ അനുസരിച്ചു പോയി.

സുവി: അവൻ ആർ?

ക്രിസ്തി: അവൻ ഗുരുവേഷം ധരിച്ചു, വളരെ സംസാരിച്ചതിനാൽ ഞാൻ
ഇളകി അനുസരിച്ചു, ഇവിടെ എത്തി, മലയെയും അതിന്റെ കുത്തന
നില്പിനെയും കണ്ടാറെ, അതു എന്മേൽ വീണു തകർക്കും എന്നു പേടിച്ചു
നിന്നു.

സുവി: എന്നാൽ അവന്റെ വാക്കു എന്തു?

ക്രിസ്തി: യാത്ര എവിടേക്ക്? എന്നു ചോദിച്ചു ഞാനും അതു പറഞ്ഞു
അറിയിച്ചു.

സുവി: അതിന്നു അവൻ എന്തു പറഞ്ഞു?

ക്രിസ്തി: ഭാര്യാപുത്രന്മാർ ഉണ്ടൊ? എന്നു ചോദിച്ചാരെ, ഞാൻ ഉണ്ടു
എങ്കിലും ഈ ഭാരം നിമിത്തം അവരിൽ മുമ്പേത്ത രസം തോന്നുന്നില്ല എന്നു
പറഞ്ഞു.

സുവി: അപ്പോൾ, അവൻ എന്തു പറഞ്ഞു?

ക്രിസ്തി: എന്റെ ഭാരം വേഗം ചാടി കളയെണം എന്നു പറഞ്ഞാറെ,
ഞാൻ ഇടുക്കുവാതിൽക്കൽ പോയിട്ടു രക്ഷാസ്ഥലത്തിന്റെ വഴി
അറിയേണ്ടതിന്നു സംഗതി ഉണ്ടാകും എന്നുരച്ചപ്പോൾ, അവൻ: നീ അവിടെ
പോകരുതു അടുക്കെയുള്ളതു സൌഖ്യമുള്ളതുമായ ഒര വഴി ഇതാ! നീ ഇതിലെ
നടന്നാൽ ഭാരം നീക്കുവാൻ ശീലമുള്ളൊരു സൽപുമാന്റെ വീട്ടിൽ എത്തും
എന്നു പറഞ്ഞ വാക്കു ഞാൻ പ്രമാണിച്ചു, വഴി തെറ്റി രക്ഷെക്കായി ഇങ്ങോട്ട
പുറപ്പെട്ടു വന്നാറെ, കാര്യപ്പൊരുൾ കണ്ടു പേടിച്ചു നിന്നു, ഇനി എന്തു വേണം
എന്നറിയുന്നില്ല.

സുവി: ദൈവവചനം കേൾപ്പാൻ നില്ക്ക എന്നു കല്പിച്ചാറെ,
ക്രിസ്തിയൻ വിറച്ചു കൊണ്ടു നിന്നപ്പോൾ, സുവിശേഷി: പറയുന്നവനെ നിങ്ങൾ
മതിയാക്കാതെ ഇരിപ്പാൻ നോക്കുവിൻ! ഭൂമിയിൽ കേൾപ്പിക്കുന്നവനെ
മതിയാക്കിയവർ തെറ്റി പോകാതെ ഇരിക്കെ, സ്വർഗ്ഗത്തിൽനിന്നു

"https://ml.wikisource.org/w/index.php?title=താൾ:33A11415.pdf/237&oldid=199935" എന്ന താളിൽനിന്ന് ശേഖരിച്ചത്