ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

166 സഞ്ചാരിയുടെ പ്രയാണം

കേൾപ്പിക്കുന്നവനെ നാം വിട്ടൊഴിഞ്ഞാൽ എത്ര അധികം ശിക്ഷ പറ്റും (എബ്ര
12, 25) വിശ്വാസത്താലെ നീതിമാനായവൻ ജീവിക്കും എങ്കിലും
പിൻവാങ്ങുന്നവനിൽ എന്റെ ആത്മാവിന്നു ഇഷ്ടം ഉണ്ടാകയില്ല. നീ തന്നെ
പിൻവാങ്ങിയവനും സമാധാനവഴിയെ വിട്ടു മഹോന്നതന്റെ ആലോചനയെ
ഉപേക്ഷിച്ചു. നാശത്തിന്നണഞ്ഞവനുമാകുന്നു എന്നു പറഞ്ഞു.

അനന്തരം ക്രിസ്തിയൻ വീണുരുണ്ടു അയ്യൊ കഷ്ടം! കഷ്ടം! ഞാൻ
ചാവാറായി എന്നു നിലവിളിച്ചപ്പോൾ, സുവിശേഷി അവന്റെ കൈപിടിച്ചു
"മനുഷ്യരുടെ സകല പാപവും ദൂഷണവും ക്ഷമിക്കപ്പെടും (മത്തായി12, 31)
അവിശ്വാസിയായിരിക്കാതെ വിശ്വാസിയായിരിക്ക" (യൊഹ. 20, 27) എന്നതു
കേട്ടു ക്രിസ്തിയൻ കുറയ ധൈര്യം പൂണ്ടു എഴുനീറ്റു വിറച്ചു കൊണ്ടു
നിന്നപ്പോൾ സുവിശേഷി: എന്റെ വാക്കു ഇനി നല്ലവണ്ണം വിചാരിച്ചു
കൊണ്ടിരിക്ക നിന്നെ വഞ്ചിച്ചവൻ ആരെന്നു നിണക്ക് അവൻ കാട്ടി തന്ന ആൾ
ആരെന്നും ഞാൻ പറഞ്ഞു തരാം; നിന്നെ വഞ്ചിച്ചവൻ ഐഹികം പ്രമാണിച്ചും
ജഡത്തെ ആചരിച്ചും ക്രൂശിന്റെ വൈരിയായി നടന്നും നടത്തിച്ചുംകൊണ്ടു,
നേർവ്വഴികളെവിടാതെ വഷളാക്കുവാൻ നോക്കുന്ന ലോകജ്ഞാനി തന്നെ
ആകുന്നു. അവൻ നിണക്ക് തന്ന ആലോചനയിൽ മൂന്നു വിരുദ്ധങ്ങൾ ഉണ്ടു.
അവൻ നിന്നെ നേർവ്വഴിയിൽ നിന്നു തെറ്റിച്ചു കളഞ്ഞു. ക്രൂശിന്മേൽ നീരസം
ഉണ്ടാക്കി, മരണത്തിന്നു ഫലം വിളയുന്ന വഴിക്കയച്ചു.

1. ലോകജ്ഞാനിയുടെ ഉപദേശം അനുസരിപ്പാനായി നീ ദൈവവചനം
ഉപേക്ഷിച്ചു കളഞ്ഞു. ഇടുക്കു വാതിലിൽ കൂടി അകത്തു പ്രവേശിപ്പാൻ
പൊരുതുവിൻ ജീവങ്കലേക്ക് ചെല്ലുന്ന വാതിൽ ഹാ, എത്ര ഇടുക്കും വഴി
ഞെരുക്കവും ആകുന്നു; അതിനെ കണ്ടെത്തുന്നവർ ചുരുക്കമത്രെ എന്നു
കർത്താവ് പറഞ്ഞുവല്ലൊ (മത്താ. 7, 13, 14) ആ വഴിയിൽ നിന്നു
വാതിൽക്കൽനിന്നും നിന്നെതെറ്റിച്ചു കളഞ്ഞവന്റെ ഉപദേശത്തെയും
നിണക്ക് അതിലുണ്ടായ അനുസരണത്തെയും വെറുക്കുക.

2. മിസ്രയിലെ നിക്ഷേപങ്ങളേക്കാൾ നിണക്ക് അധികം
വാഞ്ഛിതമായിരിക്കേണ്ടുന്ന ക്രൂശിനെ അവൻ നീരസമാക്കി കളവാൻ
ഭാവിച്ചതു നീ നിരസിക്കെണം: തന്റെ ജീവനെ രക്ഷിപ്പാൻ അന്വേഷിക്കുന്നവൻ
അതിനെ കളയും (മത്താ. 10, 19) എന്റെ അടുക്കൽ വന്നു,
മാതാപിതാക്കന്മാരെയും ഭാര്യാപുത്രന്മാരെയും സഹോദരിസഹോദരന്മാരെയും
സ്വജീവനെയും പകെക്കാത്തവന്നു എന്റെ ശിഷ്യനായിരിപ്പാൻ കഴികയില്ല
എന്നു കർത്താവിന്റെ വചനം ഓർത്തു നിത്യജീവനെ ഏകുന്നതു നിണക്ക്
നാശത്തെ വരുത്തും എന്നുപറയുന്നവനെയും അവന്റെ ഉപദേശത്തെയും
നിരസിക്ക.

3. അവൻ നിന്നെ മരണഫലം വിളയുന്ന വഴിക്കയച്ചതിനെ നിരസിപ്പാൻ

"https://ml.wikisource.org/w/index.php?title=താൾ:33A11415.pdf/238&oldid=199936" എന്ന താളിൽനിന്ന് ശേഖരിച്ചത്