ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

180 സഞ്ചാരിയുടെ പ്രയാണം

അവറ്റിൽകൂടി പോയാൽ കുന്നിന്റെ അപ്പുറം ക്രിസ്തിയൻ നടക്കുന്ന വഴിയോടു
ചേരും എന്നും വിചാരിച്ചു ഒരുവൻ കഷ്ടം എന്ന വഴിയായി നടന്നു,
മഹാവനപ്രദേശത്തിൽ അകപ്പെട്ടു മറ്റവൻ നാശവഴിക്കലെ ചെന്നു ഘോര
മലപ്രദേശത്തിലായി ഉഴന്നു ചരിഞ്ഞു വീണു എഴുന്നീൽപ്പാൻ വഹിയാതെ
കിടന്നു.

ക്രിസ്തിയനൊ: മലയുടെ കുത്തന നിൽപ്പു നിമിത്തം വളരെ ദുഃഖിച്ചു
കൈയും കാലും കുത്തി കഷ്ടിച്ചു കയറി മലനടുക്കെത്തിയാറെ,
സഞ്ചാരികളുടെ ആശ്വാസത്തിനായി രാജാവിന്റെ കൽപ്പനപ്രകാരം നട്ടു
വളർന്നു ഉണ്ടായ ഒരു വള്ളിക്കുടിഞ്ഞിൽ കണ്ടു, അതിൽ സുഖേന ഇരുന്നു.
പിന്നെ മടിയിൽ നിന്നു ചീട്ടെടുത്തു ആശ്വാസത്തിന്നായി വായിച്ചു ക്രൂശിന്റെ
അരികെ നിന്നു കിട്ടിയ വസ്ത്രം നോക്കി പ്രസാദിച്ചപ്പോൾ, മയക്കം പാരമായി
ചീട്ടും കൈയിൽ നിന്നു വീണു അസ്തമിപ്പോളം ഉറങ്ങി. അപ്പോൾ, ഒരുത്തൻ
അടുത്തു വന്നു അവനെ കണ്ടു, ഹേ മടിയ! ഉറുമ്പിന്റെ പ്രവൃത്തികളെ ചെന്നു
നോക്കി വിചാരിച്ചു ബുദ്ധിമാനായിരിക്ക (സുഭ. 6,6) എന്നുറക്കെ വിളിച്ചാറെ,
അവൻ ഉണർന്നു എഴുനീറ്റു വിറെച്ചും കൊണ്ടു യാത്രയായി മലമുകളിൽ
എത്തിയപ്പോൾ, ഭീരുവും നിശ്ശ്രദ്ധനും എതിരെ പാഞ്ഞു വന്നാറെ, ക്രിസ്തിയൻ
ഹേ ഹേ നിങ്ങൾ വഴി തെറ്റി ഓടുന്നതെന്തു? എന്നു വിളിച്ചു പറഞ്ഞപ്പോൾ,

ഭീരു : ഞങ്ങൾ ചിയോൻ പട്ടണത്തേക്ക് പോവാൻ യാത്രയായി ഈ
വിഷമസ്ഥലത്തു കയറി വന്നു എങ്കിലും നടക്കുന്തോറും സങ്കടങ്ങൾ വർദ്ധിച്ചു
വരുന്നത്കൊണ്ടു, പിൻതിരിഞ്ഞു പോകുന്നു എന്നു പറഞ്ഞാറെ,

നിശ്ശ്രദ്ധൻ : സത്യം തന്നെ അങ്ങു രണ്ടു സിംഹങ്ങളും ̄വഴിയിൽ
കിടക്കുന്നുണ്ടു. അവ ഉറങ്ങുന്നുവൊ ഇല്ലയൊ? എന്നറിയുന്നില്ല, സമീപം
ചെന്നാൽ നാശമുണ്ടാകും എന്നുള്ള ഭയത്താൽ ഞങ്ങൾ മടങ്ങിവന്നു എന്നു
പറഞ്ഞു.

അപ്പോൾ ക്രിസ്തിയൻ നിങ്ങൾ എന്നെ പേടിപ്പിക്കുന്നു. എന്നാൽ
രക്ഷെക്കായി എവിടെ പോകേണ്ടു? അഗ്നിയും ഗന്ധകവുംകൊണ്ടു
മുടിഞ്ഞുപോകുന്ന എന്റെ ജന്മഭൂമിയിലേക്ക് മടങ്ങി ചെന്നാൽ, നാശം വരാതെ
ഇരിക്കയില്ല. വാനപട്ടണത്തിൽ എത്തിയാലൊ, നിത്യസൌഖ്യം വരും,നിശ്ചയം.
എന്നാൽ മടങ്ങിപോകുന്നതു ശുദ്ധ മരണം എന്നും മുന്നോക്കം പോകുന്നതു
മരണഭയമെങ്കിലും മേലാൽ നിത്യജീവത്വം തന്നെ എന്നും വിചാരിച്ചു ഞാൻ
മുന്നോക്കം ചെല്ലും എന്നു പറഞ്ഞാറെ, ഭീരുവും നിശ്ശ്രദ്ധനും മല ഇറങ്ങി
പാഞ്ഞുകളഞ്ഞു. ക്രിസ്തിയനും നടന്നുകൊണ്ടിരിക്കുമ്പോൾ, അവരിൽനിന്നു
കേട്ട വചനം ഓർത്തും ആശ്വാസത്തിന്നായി ചീട്ടെടുത്തു വായിപ്പാൻ
നോക്കിയാറെ, ചീട്ടില്ല എന്നുകണ്ടു വിറെച്ചു ദുഃഖിച്ചു ഹാ കഷ്ടം കഷ്ടം
വഴിക്കലെ ആശ്വാസത്തിന്നും വാനപട്ടണപ്രവേശനത്തിന്നും

"https://ml.wikisource.org/w/index.php?title=താൾ:33A11415.pdf/252&oldid=199950" എന്ന താളിൽനിന്ന് ശേഖരിച്ചത്