ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

192 സഞ്ചാരിയുടെ പ്രയാണം

ക്രിസ്തി: നീ പറഞ്ഞതിനേക്കാൾ അധികം പാപം ചെയ്തിരിക്കുന്നു സത്യം;
എങ്കിലും ഞാൻ സേവിച്ചും ബഹുമാനിച്ചും വരുന്ന രാജാവ് കരുണയുള്ളവനും
ക്ഷമിപ്പാൻ കാത്തിരിക്കുന്നവനുമാകുന്നു. പിന്നെ ഒന്നു പറയാം; നിന്റെ
രാജ്യത്തിൽനിന്നു തന്നെ ഞാൻ ആ ദുസ്സ്വഭാവങ്ങളെ എല്ലാം ഉൾക്കൊണ്ടു
ഇതുവരെയും ഞരങ്ങി വഹിച്ചു, അനുതാപം നിമിത്തം എന്റെ രാജാവിൽനിന്നു
ക്ഷമയും ലഭിച്ചിരിക്കുന്നു.

അപ്പോൾ രാക്ഷസൻ മുഴുത്ത കോപത്തോടെ ഞാൻ ആ രാജാവിന്റെ
ശത്രു, അവന്റെ കല്പനകളെയും ജനത്തെയും ദ്വേഷിക്കുന്നു. നിന്നെ
മടക്കുവാൻ ഞാൻ വന്നിരിക്കുന്നു എന്നു പറഞ്ഞു.

ക്രിസ്തി: ഹാ അപ്പൊല്യനേ! സൂക്ഷിച്ചുകൊള്ളു; ഞാൻ വിശുദ്ധിയുള്ള
രാജമാർഗ്ഗത്തിൽ സഞ്ചരിച്ചു വരുന്നു എന്നറിക.

അപ്പോൾ രാക്ഷസൻ വഴിമദ്ധ്യെ കാലുകൾ പാത്തി, എനിക്ക ഈ
കാര്യത്തിൽ ഒരു ഭയമില്ല; പാതാളത്താണ! ഞാൻ നിന്നെ മുന്നോക്കം പോവാൻ
സമ്മതിക്കയില്ല; മരിപ്പാനായി ഒരുങ്ങിയിരിക്ക ഇവിടെതന്നെ ഞാൻ നിന്നെ
കീറി വിഴുങ്ങും എന്നു പറഞ്ഞു ഒരു തീയമ്പു ക്രിസ്തിയന്റെ മാറിൽ എയ്തു.
ആയതിനെ ക്രിസ്തിയൻ കൈക്കലുള്ള പരിചകൊണ്ടു തടുത്തു. ധൈര്യം പൂണ്ടു
വാളൂരി യുദ്ധത്തിന്നടുത്തശേഷം, അപ്പൊല്യൻ കന്മഴപോലെ ശരങ്ങളെ
വർഷിച്ചു തലയിലും കൈയിലും മുറിയേല്പിച്ചതിനാൽ, ക്രിസ്ത്രിയൻ വലഞ്ഞു.
അല്പം പിൻവാങ്ങിയാറെ രാക്ഷസൻ അതിരോഷത്തോടെ ക്രിസ്തിയനുമായി
15 നാഴിക ഭയങ്കരമായ യുദ്ധം കഴിച്ചു. മുറിവുകളാലും ചോരവീഴ്ചയാലും
തളർന്നത് അപ്പൊല്യൻ കണ്ടടുത്തു ഞെരുങ്ങെ അടിച്ചു കുത്തി മല്ലു
കെട്ടിയപ്പോൾ, ക്രിസ്തിയൻ വീണു വാളും കൈവിട്ടു പ്രാണചേരദം വരും എന്നു
വിചാരിച്ചു. അങ്ങിനെ ഇരിക്കുമ്പോൾ രാക്ഷസൻ സന്തോഷിച്ചു ആർത്തു
അവനെ കൊല്ലുവാൻ കുന്തം ഓങ്ങിയപ്പോൾ, ക്രിസ്തിയൻ ക്ഷണത്തിൽ, കൈ
നീട്ടി വാളും പിടിച്ചു. ഹാ വൈരിയെ! സന്തോഷിക്കരുതേ! ഞാൻ വീണു എങ്കിലും
എഴുനീല്ക്കും എന്നു പറഞ്ഞു, രണ്ടാമതും കലഹം അതികടുപ്പത്തോടു തുടങ്ങി,
രാക്ഷസനെ ഒന്നു വെട്ടി മുറിയേല്പിച്ചുകൊണ്ടു പൊരുതു, നാമോ നമ്മെ
സ്നേഹിച്ചവനാൽ അതിൽ ഒക്കയും ഏറെ ജയിക്കുന്നു (രോമ 8, 37)
എന്നോർത്തു വിളിച്ചാറെ, അപ്പൊല്യൻ പറന്നു ഓടിപോകയും ചെയ്തു.

ഈ പോരിൽ ഒക്കെയും അപ്പൊല്യന്റെ ഭയങ്കരശബ്ദങ്ങളും
ആർപ്പുവിളിയും മറ്റും കേട്ടവർക്കത്രെ അറിഞ്ഞുകൂടും, അപ്രകാരവും
ക്രിസ്തിയന്റെ വലുതായ ഞരക്കവും കരച്ചലും ഇരുമുനയുള്ള വാൾകൊണ്ടു
രാക്ഷസനെ മുറിച്ചശേഷം അത്രെ കുറയ പ്രസാദിച്ചു മേല്പെട്ടു നോക്കുവാൻ
സംഗതി വന്നുള്ളൂ. ഇങ്ങിനെയുള്ള യുദ്ധം ഞാൻ ഒരുനാളും കണ്ടില്ല നിശ്ചയം.

അതിന്റെ ശേഷം ക്രിസ്തിയൻ സിംഹവായിൽനിന്നു എന്നെ രക്ഷിച്ചു


1

"https://ml.wikisource.org/w/index.php?title=താൾ:33A11415.pdf/264&oldid=199964" എന്ന താളിൽനിന്ന് ശേഖരിച്ചത്