ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

സഞ്ചാരിയുടെ പ്രയാണം 193

അപ്പൊല്യനെ ജയിപ്പാൻ സഹായിച്ചവന്നു സ്തോത്രം ഭവിക്കട്ടേ എന്നു പറഞ്ഞു.

ബേൾജബുൽ പിശാച് സ്വാമി
നിത്യം എൻ സംഹാരകാമി
ഇന്നൊരു സന്നദ്ധനെ
എന്റെ നേരെ വിട്ടതെ!
കഷ്ടം കഷ്ടം എന്തു യുദ്ധം
ഉൾപുറം എത്രയും ക്രുദ്ധം
സർവം ആദിയിൽ വിരുദ്ധം
എന്നാൽ നാരകാഭിപ്രായം
സാധിച്ചില്ല എൻ സഹായം
വന്ദ്യനായ മികയേൽ
താൻ മുറിച്ചവന്റെ മേൽ
എൻ തുണെക്കു സമൻ ഏവൻ
എന്നും വാഴ്ക സത്യദേവൻ.

എന്നു പാടുകയും ചെയ്തു.

അതിന്റെ ശേഷം ഒരുത്തൻ വന്നു ജീവവൃക്ഷത്തിന്റെ ഇലകൾ
കൊടുത്തു, അവറ്റെ ക്രിസ്തിയൻ വാങ്ങി പോരിൽ ഏറ്റ മുറിവുകളിൽ കെട്ടി,
സൌഖ്യമായാറെ, അസാരം അപ്പവും തിന്നു വീഞ്ഞും അല്പം കുടിച്ചു. ഇനിയും
വല്ല ശത്രു വരുവാൻ സംഗതി ഉണ്ടു എന്നു വിചാരിച്ചു വാളും കൈയിൽ പിടിച്ചു.
ആ താഴ്വര കടന്നു പോവോളത്തിന്നും അപ്പൊല്യനാൽ വേറൊരു ഉപദ്രവം
ഉണ്ടായില്ല.

മരണനിഴലിന്റെ താഴ്വര വിനയതാഴ്വരയോടു ചേർന്നിരിക്കകൊണ്ടും
വാനൂർവഴി അതിന്റെ നടുവിൽ കൂടിയതാകകൊണ്ടും ക്രിസ്തിയന്നു അതിലും
കൂടി പോവാൻ ആവശ്യമായിരുന്നു. ആ താഴ്വര ഒരു വനവും കാട്ടുവെളിയും
കുഴിയും ചുട്ട മണ്ണും മരണഛായയുമുള്ള ദേശവും ക്രിസ്തിയാനിയല്ലാതെ
ഒരുത്തനും കടക്കാതെയും ഒരു മനുഷ്യൻ പാർക്കാതെയും ഉള്ള
സ്ഥലവുമാകുന്നു എന്നു യിറമിയ ദീർഘദർശി പറഞ്ഞു. (യിറമി 2,6)
അപ്പൊല്യനുമായിട്ടുള്ള പടയിൽ ഉണ്ടായ കഷ്ടങ്ങളെക്കാൾ വലിയ സങ്കടം
ക്രിസ്തിയന്നു അവിടെ വന്നു എന്നുടനെ കാണ്മാൻ സംഗതിയുണ്ടാകും.

ക്രിസ്തിയൻ മരണനിഴലിന്റെ താഴ്വരയുടെ അതിരിലെത്തിയപ്പോൾ,
കനാൻ രാജ്യത്തെ കുറിച്ചു പണ്ടു ദുഷ്ക്കീർത്തിയുണ്ടാക്കിയവരുടെ
പുത്രന്മാരായ രണ്ടാൾ എതിരെ പാഞ്ഞുവന്നു.

ക്രിസ്തി: അവരെ കണ്ടപ്പോൾ, നിങ്ങൾ എവിടെ പോകുന്നവർ എന്നു
ചോദിച്ചു.

അവർ: മടങ്ങി പോ! നീ ജീവനെയും സുഖത്തെയും അല്പം
പോലുംവിചാരിച്ചാൽ മടങ്ങിവരിക!

"https://ml.wikisource.org/w/index.php?title=താൾ:33A11415.pdf/265&oldid=199965" എന്ന താളിൽനിന്ന് ശേഖരിച്ചത്