ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

196 സഞ്ചാരിയുടെ പ്രയാണം

പറഞ്ഞു. വെളിച്ചമായ ശേഷം താൻ രാത്രിയിൽ കടന്നു വന്ന കഷ്ടങ്ങളെ
പ്രകാശത്തിൽ കാണ്മാൻ തിരിഞ്ഞു നോക്കിയപ്പോൾ, ഇരുപുറവും കുഴി പൊയ്ക
ദുർഘടവഴി ഭൂതപിശാചങ്ങൾ എന്നിവയൊക്കെ സ്പഷ്ടമായി കണ്ടു, അവ
പകൽ സമയത്തു അടുക്കെ വരുന്നില്ല ദൂരെ പാർക്കുന്നെങ്കിലും അവൻ
ആഴമറഞ്ഞവ ഇരുളിൽ നിന്നു വെളിപ്പെടുത്തി, മരണനിഴലും വെളിച്ചത്തേക്കു
പുറപ്പെടുവിക്കയും ചെയ്യുന്നു, (യോബ്. 13,22) എന്ന വചനപ്രകാരം അവന്നു
വെളിവായി വന്നു. അപ്പോൾ, ക്രിസ്തിയൻ സന്തോഷിച്ചു ഞാൻ ഇപ്പോൾ,
വെളിച്ചത്തു കണ്ട ആ സകല സങ്കടങ്ങളിൽ കൂടിയും രാത്രിസമയം നടന്നു
എങ്കിലും, നശിച്ചില്ല ജീവനോടെ തന്നെ ഇരുന്നത് എത്രയും വിസ്മയം എന്നു
വിചാരിക്കുന്നേരം സൂര്യൻ ഉദിച്ചു. അവൻ ഇനി നടക്കേണ്ടുന്ന വഴി
മുമ്പിലത്തേക്കാൾ അധികം ദുർഘടമാകകൊണ്ടു സൂര്യപ്രകാശത്താൽ വന്ന
ദേവാനുഗ്രഹം എത്രയും വലിയതാകുന്നു, അവൻ നിന്ന സ്ഥലം തുടങ്ങി
താഴ്വരയുടെ അതിരോളം വഴി എല്ലാം കണി, വല, കുഴിമുതലായ വിഘ്നങ്ങൾ
നിറഞ്ഞിരുന്നു; രാത്രി എങ്കിൽ ആയിരം പ്രാണങ്ങൾ ഉണ്ടു എങ്കിലും
നശിക്കുമായിരുന്നു നിശ്ചയം. പകലാകകൊണ്ടു ക്രിസ്തിയൻ വളരെ
സന്തോഷിച്ചു ഹാ ദൈവം തന്റെ വിളക്കിലെ എൻതലമേൽ മിന്നിച്ചിരിക്കെ ആ
വെളിച്ചത്താൽ ഇരുളിൽ കൂട സുഖേന നടക്കയും ചെയ്യും (യോബ്. 29,2) എന്നു
പറഞ്ഞു.

ആ പ്രകാശത്തിൽ ക്രിസ്തിയൻ നടന്നു താഴ്വരയുടെ അതിരിൽ
എത്തിയപ്പോൾ, വഴിയുടെ വലഭാഗത്തു രാക്ഷസശ്രേഷ്ഠനായ വിഗ്രഹാസുരൻ
ജട വളർത്തിയും സർവ്വാംഗം ഭസ്മം തേച്ചും വായി തുറന്നും, നാവു നീട്ടിയും
തല ഒരു ലിംഗത്തിന്മേൽ വെച്ചുംകൊണ്ടു ഒരു ഗുഹയിൽ നഗ്നനായി കിടന്നു,
രാമൻ, കൃഷ്ണൻ, നാരായണൻ, മോഹിനി എന്നും മറ്റും അവന്റെ ഭൃത്യന്മാർ
ചുററും നിന്ന നോക്കി കൊണ്ടിരുന്നു. ഗുഹയുടെ പുറത്തു ഒരു വലിയ തേർ
ഉരുളിൻകീഴെ കൃമിച്ചു നാറുന്ന ശവങ്ങളും, എണ്ണമില്ലാത്തോളം അസ്ഥികളും
കിടന്നു. രഥത്തിന്റെ വടക്ക് ഭാഗത്തു ഉടന്തടി ഏറിമരിച്ച വിധവമാരുടെ
ഭസ്മങ്ങളും, തെക്കെ ഭാഗത്തു കൊന്നിട്ടുള്ള ഏറിയ പെൺകുഞ്ഞങ്ങളുടെ
അസ്ഥികളും ചിതറി കിടക്കുന്നതു കണ്ടു.

അല്പം നടന്ന ശേഷം വഴിയുടെ വലത്തു ഭാഗത്തു തന്നെ, മറെറാരു
ഗുഹയിൽ മുമ്മുടി ധരിച്ചും ചുകന്ന അങ്കി ഉടുത്തും വാർക്കെട്ടിൽ താക്കോലും,
വാളും കെട്ടിയും വലങ്കൈയിൽ ജപമാലയും ഇടങ്കൈയിൽ ക്രൂശും പിടിച്ചും
കൊണ്ടു പാപ്പാരാക്ഷസൻ ഒരു സിംഹാസനത്തിന്മേൽ ഇരിക്കുന്നതും, പുറത്തു
സാമ്പ്രാണിപ്പുക കയറിയും അകത്തു വളരെ നിലവിളക്കുകൾ കത്തിയും,
ഗുഹയുടെ സമീപത്തു ശവാസ്ഥികളും മാംസകഷണങ്ങളും ഭസ്മവും
കിടക്കുന്നതും കണ്ടു. കടന്നു ചെന്നപ്പോൾ ആ രാക്ഷസൻ വളരെ ക്രുദ്ധിച്ചു:

"https://ml.wikisource.org/w/index.php?title=താൾ:33A11415.pdf/268&oldid=199968" എന്ന താളിൽനിന്ന് ശേഖരിച്ചത്