ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

സഞ്ചാരിയുടെ പ്രയാണം 213

ലോകത്തോടുള്ള സമ്പർക്കത്തിലും സംസർഗ്ഗം വിളങ്ങുന്ന
നടപ്പു. അതിനാൽ പാപത്തെയും പാപത്തിന്നിമിത്തം തന്നെയും
വെറുത്തു, ജല്പകനും കപടഭക്തനും പ്രയോഗിക്കുന്ന
വാക്കിനാൽ മാത്രമല്ല, വിശ്വാസസ്നേഹങ്ങളാൽ വചനത്തിന്നു
വിധേയനായി, തന്റെ ഭവനത്തിൽ സകലദോഷം വിരോധിച്ചും
ലോകത്തിൽ വിശുദ്ധിയെ വർദ്ധിപ്പിച്ചും കൊണ്ടിരിക്കും.
ഹൃദയത്തിൽ കാരുണ്യവേല ഉണ്ടു എന്നു അന്യന്മാർക്കും
വെളിവായി വരുന്നതീവണ്ണം: ഞാൻ പറഞ്ഞതിന്നു വല്ല തെറ്റും
തോന്നിയാൽ പറക, അല്ലെങ്കിൽ എനിക്ക മറെറാന്നു ചോദിപ്പാൻ
സമ്മതം തരേണം.

വാഗീ: തെറ്റു നോക്കുക അല്ല, കേൾക്ക തന്നെ എനിക്ക ഇപ്പോൾ നല്ലൂ;
നിന്റെ ചോദ്യം എന്തു?

വിശ്വ: ഞാൻ കാരുണ്യവേലയെ വർണ്ണിച്ച പ്രകാരം അനുഭവിച്ചിട്ടുണ്ടോ?
പിന്നെ നീ വാക്കിനാൽ മാത്രമല്ല, നടപ്പു പ്രവൃത്തികളാലും അതു തെളിയിച്ചു
വരുന്നുണ്ടോ? ഈ ചോദ്യത്തിന്നു നീ ഉത്തരം പറവാൻ വിചാരിക്കുന്നെങ്കിൽ,
ദൈവത്തിന്നും നിന്റെ മനസ്സാക്ഷിക്കും സമ്മതമുള്ളതല്ലാതെ മറെറാന്നും
പറയരുതേ. തന്നെത്താൻ പ്രശംസിക്കുന്നവനല്ല ദൈവത്താൽ
പ്രശംസിക്കപ്പെട്ടവനത്രെ സാരൻ. പിന്നെ നടപ്പിനാലും അയല്ക്കാരുടെ
സാക്ഷിയാലും തന്റെ വാക്കു സ്പഷ്ടമായിരിക്കുമ്പോൾ, താൻ നല്ലവൻ എന്നു
പറയുന്നതു മഹാ ദുഷ്ടതയല്ലയൊ?

അപ്പോൾ വാഗീശൻ അല്പനേരം ബുദ്ധിമുട്ടി നിന്ന ശേഷം, നീ ഇപ്പോൾ
അനുഭവം മനസ്സാക്ഷി ദൈവം എന്നിവകൊണ്ടും പറഞ്ഞ വാക്കിന്നായി അവനെ
തന്നെ സാക്ഷിയാക്കുന്നതുകൊണ്ടും വാദം തുടരുകയാൽ എനിക്ക മതി; ഉത്തരം
പറവാൻ ആവശ്യമില്ല; നീ നല്ല പ്രശ്നക്കാരൻ എങ്കിലും വിധി കർത്താവ്
അല്ലല്ലൊ. ഇപ്രകാരമുള്ളതു എന്നോടു ചോദിപ്പാൻ സംഗതി എന്തു?

വിശ്വ: നീ ബഹു വാചാലനാകുന്നു എന്നു ഞാൻ കണ്ടു,
നിശ്ചയമില്ലാത്ത നിനവുകൾ അല്ലാതെ മറ്റും വല്ലതും നിണക്കുണ്ടോ
എന്നറിവാൻ വേണ്ടി ഈവക ചോദിച്ചതു. അതു തന്നെ അല്ല, നീ വാക്കിനാൽ
നല്ല ഭക്തിയെ കാണിച്ചാലും, നടപ്പു ദോഷമുള്ളതാകുന്നു എന്നു ഞാൻ
കേട്ടിരിക്കുന്നു. നീ ക്രിസ്ത്യാനികൾക്ക നിന്ദയും നേർവ്വഴിക്കു ദൂഷണവും
എന്നും, നിന്റെ നടപ്പുദോഷങ്ങൾകൊണ്ടു പലർക്കും ഇടർച്ചവരുത്തി, ഇനിയും
പലർക്കും നാശം വരുത്തുവാൻ സംഗതി ഉണ്ടു എന്നും, കുടി ദ്രവ്യാഗ്രഹം
അശുദ്ധി ദൂഷണം കളിവാക്കു ദുഷ്ടസംസർഗ്ഗം എന്നീവക എല്ലാം നിന്റെ
ദൈവഭക്തിയിൽ കലർന്നു എന്നും കുലസ്ത്രീജനത്തിന്നു വേശ്യ എന്നപോലെ
നീ ക്രിസ്ത്യാനികൾക്ക നിന്ദ്യനായിരിക്കുന്നു എന്നു ജനങ്ങളുടെ വാക്കു.

"https://ml.wikisource.org/w/index.php?title=താൾ:33A11415.pdf/285&oldid=199986" എന്ന താളിൽനിന്ന് ശേഖരിച്ചത്