ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

സഞ്ചാരിയുടെ പ്രയാണം 221

വഷളാക്കുവാൻ നോക്കി, ഈ മായാപുരമര്യാദ എല്ലാം ക്രമക്കേടായും
സത്യമാർഗ്ഗത്തിന്നു വിരോധമായും ഇരിക്കുന്നു എന്നു പറഞ്ഞു. മഹാരാജാവായ
ബെൾജബൂലിനെ ദുഷിച്ചു മുഹമ്മദ്‌നബിയേയും നിന്ദിച്ചു, ഞാൻ കൈക്കൽ
പിടിച്ച കുറാനെ വഞ്ചനാപുസ്തകം എന്നു പറഞ്ഞ പ്രകാരവും ഞാൻ കേട്ടു,
ലായള്ളാ ഇല്ലള്ളാ മുഹമ്മദ് റസൂലള്ളാ പണ്ടു പണ്ടെ ഈ പട്ടണത്തിൽ
മുസൽമാനരുടെ വേദവും ഹിന്തു വേദവും പ്രമാണം, ഇവ രണ്ടും ഇരിക്കെണം
അല്ലെങ്കിൽ ജാതിധർമ്മങ്ങളും രാജ്യവും നശിക്കും നിശ്ചയം.

ജഡ്ജി അവർകൾ: ഇനിയും ഏതാൻ ഉണ്ടോ? അസൂയഹസ്സൻ
ഖാൻബഹാദർ: സ്വാമിൻ! ഇനിയും വളരെ ഉണ്ടു, പറഞ്ഞാൽ കോടതിക്ക
അസഹ്യം ഉണ്ടാകും എന്നു ശങ്കിക്കുന്നു;ശേഷം സാക്ഷിക്കാരുടെ
വായ്മൊഴികളാൽ ഇവന്റെ കുറ്റം തെളിവില്ലെങ്കിൽ ഞാൻ പിന്നെയും
ബോധിപ്പിക്കാം എന്നു പറഞ്ഞാറെ, അപ്പുറം നില്പാൻ കല്പനയുണ്ടായി.

രണ്ടാം സാക്ഷിക്കാരനെ വിളിച്ചാറെ, അവൻ സാലഗ്രാമം തൊട്ടു സത്യം
ചെയ്തു പറഞ്ഞതെന്തന്നാൽ:

വ്യർത്ഥഭക്തി കൃഷ്ണനായർ: സ്വാമിൻ! വിശ്വസ്തനും ഞാനുമായി തമ്മിൽ
പരിചയമില്ല, അവനെ അധികം അറിയേണ്ടതിന്നു എനിക്ക ആവശ്യവുമില്ല.
എങ്കിലും കുറെ ദിവസം മുമ്പെ ചന്ത സ്ഥലത്തുവെച്ചു ഇവന്റെ ദൂഷണങ്ങളെ
കേട്ടു ഭ്രമിച്ചു, ഇവൻ രാജ്യത്തിന്നു ഒരു മഹാവ്യാധിതന്നെ ആകുന്നു എന്നു
കണ്ടിരിക്കുന്നു. നമ്മുടെ മതം കളവും സ്വാമിദ്രോഹവും മായാപുരപട്ടണത്തിൽ
പ്രതിഷ്ഠിച്ചിരിക്കുന്ന ക്ഷേത്രങ്ങളും ദേവരൂപങ്ങളും ഒക്കെ വ്യാജവും,
ബിംബാരാധന നരകപ്രാപ്തിക്കായി ഒരു വഴിയും, നാം സേവിച്ചു വരുന്ന ശിവൻ,
നാരായണൻ, ദുർഗ്ഗാ, ഗണപതി, വീരഭദ്രൻ മുതലായ ദേവന്മാർ പിശാചുകൾ
തന്നെ ആകുന്നു എന്നും മറ്റും ഈ സന്നിധാനത്തിൽ പേർപ്പെടുവാൻ
അയോഗ്യവാക്കുകളെ കേട്ടിരിക്കുന്നു. ഇങ്ങിനെയുള്ള ഉപദേശം സത്യമായാൽ
നമ്മുടെ ഭക്തി വെറുതെ, നമുക്ക് പാപപരിഹാരവുമില്ല, നാശം തന്നെയുള്ളു
എന്നു ജഡ്ജി അവർകൾക്ക് അറിയാമല്ലൊ എന്നു പറഞ്ഞു മാറി നില്ക്കയും
ചെയ്തു.

മൂന്നാം സാക്ഷിക്കാരനെ വിളിച്ചു സത്യം ചെയ്യിച്ചാറെ, അവൻ
ബോധിപ്പിച്ചതെന്തെന്നാൽ:

വ്യാജവാതില്ക്കലെ മൻ: സ്വാമിൻ! ഞാൻ വിശ്വസ്തന്നെ ഏറെ കാലം
മുമ്പെ അറിയും, അവൻ ഈ പട്ടണത്തിൽ പ്രസിദ്ധമാക്കിയ ദുർവ്വാക്കുകളെ
വിവരിച്ചു പറവാൻ പ്രയാസം തന്നെ ആക കൊണ്ടു ഞാൻ മുഖ്യമായത മാത്രം
പറയട്ടെ; മഹാരാജാവായ ബെൾജബൂൽ പാപത്തിന്റെ ജനകനും
അസത്യവാദിയും ആളക്കൊല്ലിയും ആകുന്നു എന്നും, രാജവംശക്കാരായ കാമൻ,
രുദ്രൻ, മായാ, കുബേരൻ, ഇന്ദ്രൻ, സുബ്രഹ്മണ്യൻ മുതലായവർ ഏതുമില്ല,

"https://ml.wikisource.org/w/index.php?title=താൾ:33A11415.pdf/293&oldid=199994" എന്ന താളിൽനിന്ന് ശേഖരിച്ചത്