ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

സഞ്ചാരിയുടെ പ്രയാണം 229

എത്തിയപ്പോൾ, അവൻ നമ്പ്യാരുടെ ചോദ്യം അവരോടു ചൊല്ലി, നിങ്ങൾക്ക്
കഴിയുമെങ്കിൽ ഇതിന്നു ഉത്തരം കൊടുക്ക എന്നു പറഞ്ഞു.

ക്രിസ്തി: സത്യഭക്തനായൊരു ശിശുവിന്നു ഇങ്ങനെയുള്ള ആയിരം
ചോദ്യങ്ങൾക്കും ഉത്തരം പറവാൻ പ്രയാസമില്ല. കപടം ഏതു പ്രകാരത്തിലും
ദോഷംതന്നെ; കപടഭക്തിയോ എല്ലാ ദോഷങ്ങളേക്കാൾ വലിയതു. ഒരു മനുഷ്യൻ
ബിംബപൂജ മുതലായത് നിസ്സാരമുള്ള കളി എന്നറിഞ്ഞാലും
പരലോകഭൂലോകങ്ങളെ സൃഷ്ടിച്ചു, പ്രാണനെയും അന്നവസ്ത്രാദികളെയും
കൊടുത്തു വരുന്ന ജീവനുള്ള ദൈവത്തെ സേവിക്കാഞ്ഞാൽ
മഹാദോഷം ചെയ്യുന്നു. ജനങ്ങൾ നടക്കുന്ന വഴി നിസ്സാരവും രക്ഷയും
ആശ്വാസവും കൂടാതെയുള്ളതുമാകുന്നു എന്നു അറിഞ്ഞു എങ്കിലും, അതിൽ
നടന്നും നടത്തിച്ചും കൊണ്ടു മറ്റവരെ വഞ്ചിച്ചാൽ, എത്രയും ദുഷ്ടത അല്ലയോ?
നിങ്ങൾ അനുതാപം ചെയ്തു ദൈവത്തെ ആത്മാവിലും സത്യത്തിലും
സേവിക്കാഞ്ഞാൽ നിത്യനാശം ഉണ്ടാകും എന്നു ക്രിസ്തിയൻ ആശാമയന്റെ
സമ്മതപ്രകാരം പറഞ്ഞ വാക്കു അവർ കേട്ടശേഷം, നീരസംകാട്ടി ചേർന്നു
നടപ്പാൻ മനസ്സില്ലായ്കയാൽ പതുക്കെ നടന്നു വഴിയെയായി പോയി. അപ്പോൾ
സഞ്ചാരികൾ അവരെ വിട്ടശേഷം,

ക്രിസ്തി: (ആശാമയനോടു) ഇവർക്കു മനുഷ്യന്റെ വിധിക്കു നില്പാൻ
കഴിവില്ലേങ്കിൽ ദൈവത്തിന്റെ വിധിക്കു എങ്ങിനെ നില്ക്കും? മൺപാത്രങ്ങളായ
നമ്മോടു മിണ്ടുവാൻ കഴിയാതിരിക്കെ ദഹിപ്പിക്കുന്ന അഗ്നിയുടെ മുമ്പാകെ
അവരുടെ കാര്യം എങ്ങിനെ ആകുന്നു? എന്നു പറഞ്ഞു.

അനന്തരം ക്രിസ്തിയനും ആശാമയനും ഓടിനടന്നു എളുപ്പം എന്ന ഒരു
താഴ്വരയിൽകൂടി സുഖമായി കടന്നശേഷം, ലാഭഗിരിയുടെ അടിയിൽ
എത്തുകയും ചെയ്തു. ആ ഗിരിയിൽ വെള്ളി എടുക്കുന്നൊരു
കുഴിയുണ്ടാകകൊണ്ടു, പണ്ടു യാത്രക്കാർ പലരും ആ സ്ഥലവിശേഷം
കാണ്മാനായി വഴിതെറ്റി, കുഴിയുടെ വക്കത്തചെന്നു അകത്തു നോക്കിയപ്പോൾ,
പള്ള ഇടിഞ്ഞതിനാൽ വീണു ചിലർ മരിച്ചു, മറ്റും ചിലർ മുടങ്ങി മരണം
വരെയും മുഴുവനും സ്വസ്ഥരായ്വന്നതും ഇല്ല. വെള്ളി എടുക്കുന്ന കുഴിയെ
കാണ്മാനായി യാത്രക്കാരെ വിളിക്കേണ്ടതിന്നു ദെമാസ്വാമി (കുബേരൻ)
കുഴിക്കും വഴിക്കും മദ്ധ്യെ നിന്നു കടന്നു പോകുന്ന ആശാമയക്രിസ്ത്യന്മാരെ
കണ്ടപ്പോൾ: എടോ ഇവിടേക്ക് വരുവിൻ! ഒന്നു കാണിപ്പാനുണ്ട് എന്നു പറഞ്ഞു.

ക്രിസ്തി: വഴി തെറ്റി അങ്ങോട്ടു വരുവാന്തക്ക കാര്യം എന്തു?

ദെമാസ്വാമി: ഇവിടെ വെള്ളി എടുക്കുന്ന ഒരു കഴിയുണ്ടു; അതിൽ
ധനത്തിനായി ഏറിയ ജനങ്ങൾ കുഴിക്കുന്നതുപോലെ നിങ്ങളും വന്നു അല്പം
കുഴിച്ചാൽ ബഹു സമ്പത്തുണ്ടാകും.

അപ്പോൾ ആശാമയൻ ക്രിസ്തിയനോടു: നാം ചെന്നു നോക്കുക എന്നു

"https://ml.wikisource.org/w/index.php?title=താൾ:33A11415.pdf/301&oldid=200002" എന്ന താളിൽനിന്ന് ശേഖരിച്ചത്