ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

സഞ്ചാരിയുടെ പ്രയാണം 243

നിർബ്ബോ: സ്വാമികളെ! ഞാൻ നിങ്ങളെയും നിങ്ങൾ എന്നെയും ഒട്ടും
അറിയുന്നില്ല. നിങ്ങളുടെ ദേശാചാരപ്രകാരം നിങ്ങൾ നടന്നുകൊള്ളു; എന്റെ
ദേശാചാരപ്രകാരം ഞാനും നടക്കും. എന്റെ നാടും നിങ്ങൾ പറഞ്ഞ
ഇടുക്കുവാതിലും തമ്മിൽ ബഹുദൂരമായിരിക്കുന്നു എന്നു ലോകത്തിൽ എങ്ങും
സമ്മതം; അവിടെയുള്ളവർ ആരും ആ വാതിൽക്കലേക്ക് പോകുന്ന വഴി
അറിയുന്നില്ല; ഇത്ര നല്ല ഇടവഴി ഞങ്ങൾക്ക ഉണ്ടാകകൊണ്ടു അറിവാൻ
ആവശ്യവുമില്ല.

ആ മനുഷ്യൻ സ്വവഞ്ചിതനായി തന്നെത്താൻ ജ്ഞാനി എന്നു
വിചാരിക്കുന്നത് ക്രിസ്തിയൻ കണ്ടപ്പോൾ, ആശാമയനോടു: ഇവൻ മൂഢനായാൽ
വേണ്ടതില്ല എങ്കിലും, ഞാൻ ജ്ഞാനി എന്നു വിചാരിക്കുന്നവന്നു ഉപദേശിച്ചാൽ
എന്തുഫലം! ഭോഷനായവൻ വഴിയിൽ നടക്കുമ്പോൾ, അവന്റെ ജ്ഞാനം
കുറഞ്ഞു പോകും; താൻ ഭോഷനാകുന്നു എന്നു എല്ലാവരോടും പറകയും
ചെയ്യും. (സുഭ. 26, 12) ഇനി അവനോടു സംസാരിക്കയോ താൻ ഇപ്പോൾ
കേട്ടതിനെ വിചാരിപ്പാൻ ഇട ഉണ്ടാകേണ്ടതിന്നു വിടുകയോ ഏതു നല്ലതു?
നാം പിന്നെയും ഒരു സമയം അവന്നായിട്ടു കാത്തു അവന്നു വല്ല ഗുണം
ചെയ്വാനുള്ള തക്കം നോക്കാം എന്നു പതുക്കെ ചോദിച്ചാറെ, ആശാമയൻ:

നിർബ്ബോധൻ ഒന്നു കേട്ടതെ മതി
തുടക്കം പോരാഞ്ഞാൽ വല്ലാത്തതറുതി.
എന്നോർപ്പിക്കുന്നൊരു സാരോപദേശം
കേളായ്കിൽ ഉക്തിക്കില്ല ഫലലേശം
ഉണർവ്വില്ലാതെ മുക്തിയും നിഷിദ്ധം
ഇതി പടെച്ചവന്റെ ചൊൽ പ്രസിദ്ധം

എന്നുപാടി, അവൻ എല്ലാം ഒരിക്കൽ കേട്ടാൽ നന്നല്ല; നാം ഇപ്പോൾ
അവനെ വിടുക, പിന്നെ ഒരു സമയം അവനോടു സംസാരിക്കാമല്ലോ എന്നു
പറകയും ചെയ്തു. ഇങ്ങിനെ അവർ യാത്രയായശേഷം, അല്പം നടന്നു
ഇരുട്ടുള്ളൊരു വഴിയിൽ ചേർന്നപ്പോൾ, ഏഴു പിശാചുകൾ ഒരു മനുഷ്യനെ
ഏഴു കമ്പക്കയറുകൾകൊണ്ടു കെട്ടി. അവർ മുമ്പെ പർവ്വതത്തിന്റെ
അടിയിൽവെച്ചു കണ്ട വാതിലിന്റെ നേരെ ഇഴെച്ചു വലിക്കുന്നതു കണ്ടു ഭ്രമിച്ചു,
കടന്നുപോന്നാറെ, അവൻ അധർമ്മപുരിയിലെ ധർമ്മത്യാഗി ആയിരിക്കും എന്നു
ക്രിസ്തിയൻ വിചാരിച്ചു നോക്കി എങ്കിലും, പിടികിട്ടിയ കള്ളനെപോലെ മുഖം
താഴ്ത്തിയതുകൊണ്ടു അവനെ സ്പഷ്ടമായി തിരിഞ്ഞില്ല. അതിന്റെ ശേഷം
ആശാമയനും നോക്കി വൃഥാസ്വീകാരിയും നരകഗാമിയുമായ ധർമ്മത്യാഗി
എന്നൊരു എഴുത്ത് അവന്റെ പുറത്തു പതിച്ചത് കണ്ടു. അപ്പോൾ ക്രിസ്തിയൻ
തന്റെ കൂട്ടുകാരനോടു ഈ സ്ഥലത്തിൽ തന്നെ മുമ്പെ ഉണ്ടായ ഒരു കാര്യം
ഞാൻ ഓർക്കുന്നു. സത്യപുരക്കാരനായ അല്പവിശ്വാസി എന്നൊരു സഞ്ചാരി
ഇതിലേവന്നു ഘാതകവഴിയോളം എത്തിയപ്പോൾ, കുത്തിയിരുന്നു കണ്മയക്കം

"https://ml.wikisource.org/w/index.php?title=താൾ:33A11415.pdf/315&oldid=200017" എന്ന താളിൽനിന്ന് ശേഖരിച്ചത്