ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

252 സഞ്ചാരിയുടെ പ്രയാണം

(സദൃ. 19,27) എന്ന വാക്കു നീ തന്നെ എന്റെ ചെവിയിൽ
മന്ത്രിക്കെണ്ടതായിരുന്നു. ഹാ സഹോദര! അവനെ കേൾക്കരുതെ നമ്മുടെ
ആത്മാക്കളുടെ രക്ഷക്കെയായിട്ടു നാം വിശ്വസിക്ക.

ക്രിസ്തി: ഹാ സഹോദര! നിന്റെ വിശ്വാസത്തെ കുറിച്ചു എനിക്ക്
സംശയം തോന്നീട്ടു ഞാൻ അങ്ങിനെ ചോദിക്കയല്ല നിന്റെ
പരമാർത്ഥഹൃദയത്തിൽനിന്നു ഒരു ഫലം പറിച്ചെടുത്തു നിണക്ക് കാണിപ്പാൻ
വേണ്ടി ചോദിച്ചതേയുള്ളൂ. ഇഹലോകത്തിന്റെ പ്രഭു ഈ മനുഷ്യനെ
കുരുടനാക്കി എന്നു എനിക്ക് വേണ്ടുംവണ്ണം ബോധിച്ചിരിക്കുന്നു.
സത്യവിശ്വാസം നമുക്കു ലഭിച്ചു എന്നു അറിഞ്ഞിട്ടു നാം നടക്ക, സത്യത്തിൽ
നിന്നു ഒരു കളവും ഉണ്ടാക ഇല്ലല്ലൊ (1. യൊ. 2, 11)

ആശാ. ഞാൻ ഇപ്പൊൾ ദൈവമഹത്വത്തിന്റെ ആശയിൽ
സന്തോഷിക്കുന്നു എന്നു പറഞ്ഞാറെ ഇരുവരും നാസ്തികനെ വിട്ടു
നടക്കുമ്പോൾ അവൻ ചിരിച്ചു തന്റെ വഴിക്ക് പോകയും ചെയ്തു.

എന്നാറെ ഞാൻ സ്വപ്തനത്തിൽ കണ്ടത് എന്തെന്നാൽ: അവർ പ്രയാണം
ചെയ്തു അന്യന്മാർക്കും കണ്മയക്കം വരുത്തുന്ന കാറ്റു നിറഞ്ഞ ദേശത്തിൽ
എത്തിയാറെ, ആശാമയന്നു വളരെ ഉറക്കം തൂങ്ങി ക്രിസ്തിയനോടു: എന്റെ
കണ്ണുകൾ ഇപ്പോൾ വളരെ മങ്ങുന്നു ഒന്നും കാണ്മാൻ കഴികയില്ല; നാം അല്പം
ഉറങ്ങുക എന്നു പറഞ്ഞു.

ക്രിസ്തി: അതരുതു. ഉറങ്ങിയാൽ പിന്നെയും ഉണരുമോ?

ആശാ: എന്തിന്നു സഹോദര! തളർന്നിരിക്കുന്നവർക്ക ഉറക്കം
വേണ്ടതല്ലയോ? നാം അല്പം ഉറങ്ങിയാൽ ആശ്വാസം ഉണ്ടാകും.

ക്രിസ്തി. ആഭിചാരനിലത്തിൽ ഉറങ്ങരുതു എന്നു ഇടയന്മാരിൽ ഒരുവൻ
പറഞ്ഞില്ലയോ? ശേഷമുള്ളവരെപ്പോലെ ഉറങ്ങാതെ ഉണർന്നും നിർമ്മദിച്ചും
കൊണ്ടിരിക്ക (1 തെ. 5, 6) എന്ന ആ വചനത്തിന്റെ പൊരുളാകുന്നു.

ആശാ: സത്യം; ഞാൻ എന്റെ തെറ്റു കാണുന്നു; ഇവിടെ ഞാൻ
തനിയെ ഇരുന്നെങ്കിൽ ഉറങ്ങി നശിക്കുമായിരുന്നു. ഒരുവനേക്കാൾ
ഇരുവർ നല്ലു (സഭാ. 4,9) എന്നു ജ്ഞാനമുള്ളവൻ പറഞ്ഞതു സത്യം തന്നെ. നിന്റെ
സംസർഗത്താൽ എനിക്ക് ഇതുവരെയും ഉപകാരം വളരെ വന്നു, ദൈവം നിന്നെ
അനുഗ്രഹിക്കട്ടെ.

ക്രിസ്തി. എന്നാൽ നാം ഉറക്കം ഒഴിപ്പാനായി സല്ലാപം ചെയ്ക.

ആശാ. അങ്ങിനെ ആകട്ടെ; എനിക്ക് വളരെ ഇഷ്ടം.

ക്രിസ്തി. എങ്കിലൊ എവിടെ തുടങ്ങെണം?

ആശാ: ദൈവം നമ്മെക്കൊണ്ടു പ്രവൃത്തിപ്പാൻ തുടങ്ങിയ
ഇടത്തിൽനിന്നു തന്നെ മനസ്സുണ്ടെങ്കിൽ നീ ആരംഭിക്ക.

ക്രിസ്തി: ഞാൻ മുമ്പെ ഒരു പാട്ടു പാടട്ടെ:

"https://ml.wikisource.org/w/index.php?title=താൾ:33A11415.pdf/324&oldid=200026" എന്ന താളിൽനിന്ന് ശേഖരിച്ചത്