ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

256 സഞ്ചാരിയുടെ പ്രയാണം

മുമ്പാകെ നീതിമാനാക്കുവാൻ മതിയാകുമൊ? എന്നു ഞാൻ ചോദിച്ചപ്പോൾ,
ശക്തിയുള്ള ദൈവമായവൻ ചെയ്തതും മരിച്ചതും തനിക്കായിട്ടില്ല.
നിണക്കായിട്ടു തന്നെ ഉണ്ടായിരുന്നതകൊണ്ടു വിശ്വാസത്താൽ അവന്റെ
പ്രവൃത്തികളും അവറ്റിൻ ഫലവും നിണക്ക് സ്വന്തമാകും എന്നവൻ പറഞ്ഞു.

ക്രിസ്തി: നീ അപ്പോൾ എന്തു ചെയ്തു?

ആശാ: എന്റെ വിശ്വാസം നിമിത്തം എന്നെ രക്ഷിപ്പാൻ അവന്നു
ഇഷ്ടമുണ്ടാകുമൊ? എന്നു ഞാൻ വിചാരിച്ചു സംശയിച്ചു.

ക്രിസ്തി: അതിന്നു വിശ്വസ്തൻ എന്തു പറഞ്ഞു?

ആശാ: പോയി നോക്കുക എന്നു കേട്ടിട്ടു ഞാൻ: അതു
വിനയക്കുറവല്ലയൊ? എന്നു ചോദിച്ചപ്പോൾ, അവൻ: അല്ലല്ലൊ; അവൻ നിന്നെ
വിളിച്ചിരിക്കുന്നു എന്നു പറഞ്ഞു. ധൈര്യം ഉണ്ടാക്കുവാനായി യേശുവിനെ
വർണ്ണിക്കുന്നൊരു പുസ്തകവും തന്നു. ഇതിൽ ഓരൊരൊ പുള്ളിയും
വിസർഗ്ഗവും ഭൂസ്സ്വർഗ്ഗങ്ങളേക്കാൾ, ഉറപ്പുള്ളതാകുന്നു എന്നത് കേട്ടശേഷം
അവന്റെ മുമ്പാകെ എത്തിയാൽ ഞാൻ എന്തു ചെയ്യെണം എന്നു
ചോദിച്ചതിന്നു: നീ മുട്ടുകുത്തി പിതാവ് പുത്രനെ നിണക്ക്
വെളിപ്പെടുത്തുവാനായി പൂർണ്ണഹൃദയംകൊണ്ടു പ്രാർത്ഥിക്കേണം എന്നു
പറഞ്ഞാറെ, എങ്ങിനെ അപേക്ഷിക്കേണം എന്നു ഞാൻ ചോദിച്ചപ്പോൾ,
വരുന്നവർക്കെല്ലാവർക്കും കരുണയും ക്ഷമയും നല്കുവാനായി കാലംതോറും
ഇരിക്കുന്ന കൃപാസനത്തിന്മേൽ തന്നെ പാർക്കുന്നതു നീ കാണും എന്നവൻ
പറഞ്ഞു. അപ്പോൾ, ഞാൻ എന്തു പറയേണം എന്ന് ചോദിച്ചശേഷം, ദൈവമെ!
പാപിയായ എന്നോടു കരുണ ഉണ്ടാകേണമേ. യേശുക്രിസ്തനെ അറിഞ്ഞു
വിശ്വസിപ്പാൻ എന്നെ സഹായിക്കേണമെ. അവന്റെ നീതിയിങ്കൽ
വിശ്വസിക്കാഞ്ഞാൽ ഞാൻ നശിക്കുമല്ലൊ. ഹാ! കർത്താവെ, നീ നിന്റെ
പുത്രനായ യേശുക്രിസ്തനെ ലോകരക്ഷിതാവായി നിശ്ചയിച്ചു എന്നും,
മഹാപാപിയായ എനിക്കും കൃപ നല്കുവാൻ ഇഷ്ടവും കരുണയുമുള്ള
ദൈവമാകുന്നു എന്നും ഞാൻ കേട്ടിരിക്കുന്നു. ഹാ കർത്താവേ, നിന്റെ
പുത്രനായ യേശുക്രിസ്തന്മൂലം എന്നെയും രക്ഷിക്കുന്നതിനാൽ നിന്റെ
കരുണയുടെ വലിപ്പത്തെ കാട്ടേണമേ! ആമെൻ. എന്ന പ്രാർത്ഥനയെ അവൻ
പഠിപ്പിക്കയും ചെയ്തു.

ക്രിസ്തി: അവൻ പറഞ്ഞപ്രകാരം നീ ചെയ്തുവോ?

ആശാ: ഞാൻ വേണ്ടുംവണ്ണം ചെയ്തു?

ക്രിസ്തി: എന്നാൽ പിതാവ് പുത്രനെ നിണക്ക് വെളിപ്പെടുത്തിയോ?

ആശാ: അഞ്ചാറു പ്രാവശ്യം അപേക്ഷിച്ചിട്ടും ആയില്ല.

ക്രിസ്തി: അപ്പോൾ നീ മടുത്തു പോയൊ?

ആശാ: എന്തു ചെയ്യെണം എന്നറിഞ്ഞിട്ടില്ല.


1

"https://ml.wikisource.org/w/index.php?title=താൾ:33A11415.pdf/328&oldid=200030" എന്ന താളിൽനിന്ന് ശേഖരിച്ചത്