ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

270 സഞ്ചാരിയുടെ പ്രയാണം

ദൈവം നിന്നെ ഉപേക്ഷിച്ചത് കൊണ്ടല്ല; നീ മുമ്പെ അവനിൽ നിന്നു ലഭിച്ച
നന്മകളെ ഓർത്തു എല്ലാ ദുഃഖത്തിലും അവനോടു ചേർന്നിരിക്കുമോ? എന്നു
നിന്നെ പരീക്ഷിപ്പാൻ വേണ്ടി നിണക്ക് ഈ വെള്ളത്തിൽ ഇത്ര സങ്കടങ്ങളും
ദുഃഖങ്ങളും വന്നിരിക്കുന്നു എന്നു പറഞ്ഞു.

അനന്തരം ഞാൻ സപ്നത്തിൽ കണ്ടതെന്തെന്നാൽ: ക്രിസ്തിയൻ
മിണ്ടാതെ വിചാരിച്ചുകൊണ്ടിരിക്കുമ്പോൾ, ആശാമയൻ: നീ ധൈര്യമായിരിക്ക
യേശുക്രിസ്തൻ നിന്നെ സൌഖ്യമാക്കും എന്നു ആശ്വസിപ്പിച്ചശേഷം, ക്രിസ്തിയൻ
അല്പം പ്രസാദിച്ചു: ഞാൻ അവനെ കണ്ടു; നീ വെള്ളത്തിൽകൂടി കടക്കുമ്പോൾ,
ഞാനും കൂടിയിരിക്കും; നീ നദികളിൽ കൂടി ചെല്ലുമ്പോൾ, വെള്ളങ്ങൾ നിന്റെ
മീതെ കവിയുകയില്ല, എന്നവൻ എന്നോടു പറഞ്ഞു എന്നുറക്കെ വിളിച്ചതിനാൽ
ഇരുവർക്കും ധൈര്യമുണ്ടായി ശത്രുവും ഒരു കല്ല്പോലെ മിണ്ടാതെയായി.
അപ്പോൾ ക്രിസ്തിയന്നു നില്പാൻ തക്ക നില കിട്ടി. ശേഷം പുഴ ആഴം
കുറഞ്ഞതുമാകകൊണ്ടു അവർ സുഖേന കടന്നു, മറുകരയിൽ
അണഞ്ഞപ്പോൾ, ആ രണ്ടു തേജോമയന്മാർ അവരെ കാത്തു വെള്ളത്തിൽ
നിന്നു കയറിയശേഷം, കുശലം ചൊല്ലി രക്ഷയെ പ്രാപിപ്പാൻ ഇരിക്കുന്നവർ
നിമിത്തം ശുശ്രൂഷക്ക അയക്കപ്പെട്ട സേവകാത്മാക്കൾ ഞങ്ങൾ തന്നെ ആകുന്നു
എന്നു പറഞ്ഞാറെ, അവർഒരുമിച്ചു വാതിൽക്കലേക്ക് പുറപ്പെട്ടു. വാനപട്ടണം
എത്രയും ഉയർന്ന പർവ്വതത്തിന്മേൽ ഇരിക്കുന്നെങ്കിലും തേജോമയന്മാർ
ഇരുവരും നശ്ചരമായ (അവിയുന്ന) വസ്ത്രങ്ങൾ പുഴയിൽ അഴിഞ്ഞു പോയ
സഞ്ചാരികളെ കൈ പിടിച്ചു നടത്തുകയാൽ മേഘങ്ങളുടെ മീതെ
അടിസ്ഥാനമുള്ള പട്ടണത്തിന്നായി വായുമാർഗ്ഗത്തൂടെ കടപ്പാൻ കഴിവുണ്ടായി,
പുഴ വിട്ടു പോന്നത് കൊണ്ടും ഇത്ര മഹത്വമുള്ള കൂട്ടാളികൾ ഉണ്ടാകകൊണ്ടും,
പ്രസാദിച്ചു തമ്മിൽ സംസാരിച്ചു കയറുകയും ചെയ്തു.

തേജോമയന്മാർ അവിടത്തെ സകല മഹത്വത്തെയും അവരോടു
അറിയിച്ചു. അവിടെ ചിയോൻപർവ്വതമായ സ്വർഗ്ഗീയ യരുശലേമും
അസംഖ്യദൈവദൂതന്മാരുടെ കൂട്ടവും തികഞ്ഞു ചമഞ്ഞ നീതിമാന്മാരുടെ
ആത്മാക്കളും ഉണ്ടു, (എബ്ര. 12, 20, 24) നിങ്ങൾ ഇപ്പോൾ, ദൈവത്തിന്റെ
പരദീസയിൽ പ്രവേശിച്ചു ജീവവൃക്ഷത്തെ കണ്ടു. അതിന്റെ വാടാത്ത
ഫലങ്ങളെ തിന്നു വെള്ളവസ്ത്രവും ഉടുത്തു രാജാവിനോടുകൂട നടന്നു
സംസാരിക്കയും ചെയ്യും. മുമ്പത്തേവ എല്ലാം ഒഴിഞ്ഞു പോയതുകൊണ്ടു
നിങ്ങൾ ഭൂലോകത്തിൽ കണ്ട ദുഃഖകഷ്ടദീനമരണങ്ങൾ ഇനി ഉണ്ടാകയില്ല,
(യശ. 33,24, അറി 21, 4) ദൈവം വരുവാനുള്ള കഷ്ടങ്ങളിൽനിന്നു രക്ഷിക്കയാൽ
തങ്ങളുടെ കിടക്കയിൽ ആശ്വസിക്കയും, ഓരോരുത്തൻ അവനവന്റെ
നീതിയിൽ നടക്കയും ചെയ്യുന്ന അബ്രഹാം ഇഛാക് യാക്കോബ് മുതലായ
പ്രവാചകന്മാരോടു നിങ്ങൾ ചേരും എന്നു പറഞ്ഞാറെ, സഞ്ചാരികൾ എന്നാൽ

"https://ml.wikisource.org/w/index.php?title=താൾ:33A11415.pdf/342&oldid=200044" എന്ന താളിൽനിന്ന് ശേഖരിച്ചത്