ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ദെവവിചാരണ

ശിവദിൻ. ഗംഗാരാം ബാഹുർഹൈ, ഹൊ (പുറത്തു പൊയൊ?)

ഗംഗാരാം. ആപ്ക്കു ക്യാഹുവാ (നിങ്ങൾക്കു എന്തായി; കല്പിച്ച
പണിയെ ഞൻ എടുത്തു.)

ശിവദിൻ. എല്ലാം തീർത്തുവൊ?

ഗംഗാരാം. എല്ലാം തീർന്നു. സന്ധ്യയായി, ജനം എല്ലാം നൊക്കുവാൻ
വരുന്നു, സൂക്ഷിച്ചു കൊൾവു.

ശിവ. ഹുഷാർ ക്യാഹൈ ഹുഷാർ (എന്തു സൂക്ഷിക്കെണ്ടു)?

ഗംഗാരാം. നിങ്ങൾ വരാഞ്ഞാൽ ഞാൻ ആ കളി കളിക്കയില്ല.

ശിവദിൻ. നീ എന്തൊരു കഴുത! കളിക്കാഞ്ഞാൽ കുത്തും. ഞാൻ
പറഞ്ഞതു പൊലെ ചെയ്യാഞ്ഞാൽ ജീവനൊടു വരും.

ഗംഗ. മൌൻ സെരഹൊ (അടങ്ങി ഇരിപ്പിൻ) എന്ത കഥ കളിക്കെണം?

ശിവ. അരെ ഗദ്ധെ ഛൊഡ ദെ. എടൊ കഴുതെ, വിടു, ദെവകഥയൊ,
രാക്ഷസ കഥയൊ എന്തെങ്കിലും കളി; കെട്ടുവൊ?കുളിച്ചിട്ടു, ലെലം വിളിക്ക;
നിലാവ ഉച്ചെക്ക വരുമ്പൊൾ പണി എല്ലാം തീർത്തു ഓടി പൊവാൻ ജറൂർ
ഉണ്ടു. എന്റെ ഗ്രഹദൊഷത്തെ നൊക്കെണമെ; മാദെവിയെ ഞാൻ നല്ലവണ്ണം
പൂജുക്കും.

ഗംഗ. ഒന്നു ചൊദിക്കട്ടെ; എല്ലാം വില്ക്കെണമൊ? ഏതുവഴി പൊകെണം?

ശിവ. എല്ലാ വിറ്റു വിടു; നരകത്തിൽ പൊകട്ടെ!

ഗംഗ. ഇവൻ എനിക്കു നല്ല അചശൻ തന്നെ. എനിക്ക ഒരു ഗതിയും ഇല്ല;
അമ്മയെ കാണ്മാനില്ല, അച്ശന്നു കാലു നില്പില്ല, നിത്യം സഞ്ചാരം കുലമില്ല
കുഡുംബവുമില്ല; അച്ശൻ അവീൻ തിന്നും, നാണം കെടുക്കും അടിക്കും
രാത്തെണ്ടലിന്നു നടക്കും. എന്നെ പൊലെ ആശ്രയമില്ലാത്തവനുണ്ടൊ? ഹൊ,
ജനങ്ങൾ വന്നു! രാത്രിയായി; ഇന്ന എല്ലാ പാവകളെയും കാട്ടുന്നു. വലിയ കളി
വെണം. അപ്പാ! പാതിരിയും ഉപദെശിയാരും കൂടവന്നു!

പാതിരി. എടൊ ഇന്നും ൟ ഊരിൽ—ഇരിക്കുന്നുവൊ?കഷ്ടം, ദിവസെന
ൟ നിസ്സാര കളികളെ കാട്ടുന്നതിനാൽ, മടുപ്പു വന്നില്ലയൊ?

ഗംഗാരാം. വന്നാലും എന്ത? വയറു നിറക്കെണ്ടെ?

പാതി. നല്ല പണി എടുത്തു, ദിവസം കഴിക്കാമല്ലൊ. ജനങ്ങളുടെ

"https://ml.wikisource.org/w/index.php?title=താൾ:33A11415.pdf/497&oldid=200354" എന്ന താളിൽനിന്ന് ശേഖരിച്ചത്