ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ക്രിസ്തസഭാചരിത്രം 453

വേദം ഉണ്ടു, ഞാൻ തരികയും ഇല്ല" എന്നും, "ഞാൻ ക്രിസ്ത്യാനൻ നിന്റെ
വാളെ പേടിക്കയില്ല" എന്നും ചൊല്ലി, തങ്ങളെ ഏല്പിച്ചു മരിച്ചു. കടക്കാരും
ദുർന്നടപ്പുകാരും വെറുതെ സ്വീകാരം ചൊല്ലി, തടവിൽ ആയാറെ, സഭക്കാരുടെ
സഹായത്താൽ സുഖിച്ചു, മാനം പ്രാപിച്ചു, അനുതാപവും പുനർജ്ജന്മവും
അറിയാതെ മദിച്ചു, സാക്ഷിമരണം തന്നെ സർവ്വ പാപപരിഹാരത്തിന്നും
പോരും എന്നു നിരൂപിച്ചു ചത്തുപോയി. കർത്ഥഹത്തിൽ അദ്ധ്യക്ഷൻ ആ
കൂട്ടരോടു വിരോധിച്ചു, സുബോധം പറഞ്ഞപ്പോൾ, അവർ സഭയോടു
പിരിഞ്ഞു, ദോനാതനെ അദ്ധ്യക്ഷനാക്കി, "പൊതുവിൽ ഉള്ളവർ ലൌകികന്മാർ;
"തങ്ങൾ മാത്രം ശുദ്ധ സഭ’ എന്നു ഗർവ്വിച്ചു, ദോനാത്യർ എന്ന പേർ ധരിച്ചു.
ക്രസ്തശരീരത്തിന്നു പിന്നെയും വളരെ ക്ലേശം വരുത്തുകയും ചെയ്തു.

സ്തുത്യമായൊരു മരണദൃഷ്ടാന്തം പറയാം; മിസ്രയിൽ പൌൽ
എന്നൊരുത്തൻ മരണം ഏല്ക്കാറായപ്പോൾ, അല്പം ഇട അപേക്ഷിച്ചു. മുമ്പെ
ക്രിസ്തസഭെക്ക് വേണ്ടി പാപക്ഷമയും ശിക്ഷാ നിവൃത്തിയും വരുവാൻ
അപേക്ഷിച്ചു. പിന്നെ യഹൂദരും ശമര്യാക്കാരും മശീഹാമൂലം ദൈവത്തോടു
ചേരേണ്ടതിന്നു പ്രാർത്ഥിച്ചു, ശേഷം ജാതികൾ അന്ധകാരം വിട്ടു, വെളിച്ചത്തിൽ
വരേണ്ടതിന്നു മാത്രം അല്ല; കാണികളുടെ സമൂഹത്തിന്നും, കൈസർമ്മാർക്കും,
ന്യായാധിപതിക്കും, ഘാതകനും 1) വേണ്ടി ഈ പാപങ്ങൾ അവരുടെ തലമേൽ
വരരുതെ എന്നുറക്കെ പ്രാർത്ഥിച്ചു, പലരും കണ്ണീർ വാർത്തുകൊൾകെ,
മരിക്കയും ചെയ്തു. ഇങ്ങിനെ ലക്ഷം ലക്ഷം ആത്മാക്കളിൽ തികഞ്ഞ സ്നേഹം
ഭയത്തെ പുറത്താക്കിക്കളഞ്ഞു; അവർ കഷ്ടപ്പെട്ടു. അത്യാസന്നം 2) വരെ
വിശ്വസ്തരായ്പാർത്തു; അവരുടെ മരണം കർത്താവിന്നു വിലയേറിയത് തന്നെ.

ഒടുവിൽ ചില നാടുകൾ കാടായി പോകും എന്ന ഭയം ഉണ്ടായപ്പോഴെക്ക്,
ശേഷിച്ചവരെ കൊല്ലാതെ, ഒരുകൺ ചൂന്നെടുത്തും, ഒരു കാൽ മുടവാക്കിയും,
പർവ്വതോദരത്തിലെ 3) പണിക്കയക്കേണം എന്ന കല്പന വന്നു. അപ്പോൾ ഒരു
ചെമ്പു എടുക്കുന്ന ഒരു കുഴിയിൽ യോഹനാൻ എന്ന മിസ്രക്കിഴവൻ ഉണ്ടു.
അവൻ കുരുടനെങ്കിലും, ഓർമ്മ വിശേഷം തന്നെ; പഴയനിയമവും
സുവിശേഷവും മുഴുവനും അറികകൊണ്ടു, ലോഹങ്ങളെ എടുക്കുന്ന സമയം
ചുറ്റുമുള്ളവർക്ക വേദസ്വരൂപനായി, നിത്യ ഉപദേശവും ആശ്വാസവും
പൊഴിഞ്ഞു കൊടുക്കും. അനേക ശിഷ്യന്മാർ മറുനാട്ടിൽ ഓടിപ്പോകകൊണ്ടു,
രോമസംസ്ഥാനത്തിന്നു പുറമെ സിവിശേഷം പലദിക്കിലും പതുക്കെ പരക്കയും
ചെയ്തു.

കൈസർമ്മാരൊ കുറയ കാലം സന്തോഷിച്ചു, ശിലകളിലും
നാണ്യങ്ങളിലും ക്രിസ്തീയനാമനിഗ്രഹം സമാപ്തം 4) എന്നു എഴുതിച്ചു,

1) കൊല്ലുന്നവൻ. 2) ഉയിർ വിടുംവരെ. 3) മലതുരങ്കത്തിലെ, 4) നാമം
നശിപ്പിച്ചു തീർന്നു.

"https://ml.wikisource.org/w/index.php?title=താൾ:33A11415.pdf/525&oldid=200409" എന്ന താളിൽനിന്ന് ശേഖരിച്ചത്