ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ക്രിസ്തസഭാചരിത്രം 463

നീക്കുകെ ആവു എന്നു വെച്ചു, അജ്ഞാനത്തെ പലേടത്തും ക്ഷയിപ്പിച്ചു.
വിവാഹത്തെ സ്തുതിച്ചു എങ്കിലും, താൻ വേൾക്കാതെ സ്വന്തം ചെലവു
ചുരുക്കി, ദീനക്കാരെ വിചാരിച്ചു തന്റെ വീടു ഒരു മഠം പോലെ ആക്കി,
അതിൽ ഭക്തരെ ചേർത്തു. സകലം പൊതുവിൽ അനുഭവിച്ചു.
സഭാശുശ്രൂഷെക്കായി വളർത്തി എങ്കിലും, താപസന്മാരുടെ ക്രിയാനിഷ്ഠയും
കപടഭക്തിയും കൂടെക്കുടെ ശാസിച്ചു വിശ്വാസസ്നേഹങ്ങളെ പ്രമാണമാക്കി
നടന്നു. അതിഥികളെ നിത്യം ചേർത്തു. അല്പം വീഞ്ഞു സേവിച്ചും,
ഭോജനമുറിയിൽ ഒരു പലകമേൽ.
"ദൂരസ്ഥരുടെ ദോഷങ്ങൾ പറയുന്ന എല്ലാവനും
"ഒരിക്കലും ഇപ്പീഠത്തിൽ ഇരിക്കരുത എന്നറിക."
എന്നൊരു ശ്ലോകം എഴുതി തൂക്കിച്ചു, നിഷ്കർഷയോടും പ്രമാണിപ്പിച്ചു
നടത്തി, സഭക്കാർക്കു സകല നടപ്പിലും ദൃഷ്ടാന്തമായി വിളങ്ങുകയും ചെയ്തു.

ഒരുദിവസം പ്രസംഗിക്കുമ്പോൾ, നിശ്ചയിച്ച വേദവചനത്തെ
താൻവിചാരിയാതെ, വിട്ടു. മണിക്കാരുടെ വാദങ്ങളെ എടുത്തു, കർത്താവ്
നാവിൽ ആവസിച്ച പ്രകാരം സംസാരിച്ചു. പിന്നെ ഊണിന്നു ഇരുന്നപ്പോൾ,
സ്നേഹിതന്മാരോടു അറിയിച്ചു. "കർത്താവ് വല്ല രോഗിയെയും
സ്വസ്ഥമാക്കേണ്ടതിന്നു എന്റെ "വാക്കുകളെ മാറ്റി ഇരിക്കുന്നു" എന്നൂഹിച്ചു
പറഞ്ഞു. പിറ്റേ ദിവസം ഒരു കച്ചവടക്കാരൻ വന്നു, ഔഗുസ്തീന്റെ കാലക്കൽ
വീണു.

"ഞാൻ പണ്ടു മണിക്കാരനായി, ആ വകക്കാർക്കായി വളരെ ചെലവിട്ടും
ഇരിക്കുന്നു; ഇന്നലെ കേട്ടതിനാൽ മനസ്സു തിരിഞ്ഞു; എനിക്കായി പ്രാർത്ഥിച്ചു,
സഭയിൽ എന്നെ ചേർത്തു "കൊള്ളേണമെ" എന്നു അപേക്ഷിച്ചു, ക്രമത്താലെ
ദേവദാസന്മാരിൽ സമർത്ഥനായ് ചമയുകയും ചെയ്തു.

അപ്രിക്കയിൽ അന്നു ദോനാത്യരുടെ മതഭേദം കൊണ്ടു അനേക
തർക്കങ്ങളും കലശലും ഉണ്ടായി. അവർ നാട്ടിലെ സഭക്കാരോളം വർദ്ധിച്ചു,
ഇവരോടു കൊള്ളക്കൊടുക്ക മുറ്റും മുറിച്ചു. "ഞങ്ങൾ മാത്രം ക്രിസ്തസഭ"
എന്നുള്ള അഹംഭാവത്താലെ വളരെ സാഹസങ്ങളെയും ചെയ്തു. ചിലർ കൂട്ടം
കൂടി "ദേവായനമഃ" എന്ന പോർ വിളി കേൾപ്പിച്ചു, ഊരുക്കളെ അതിക്രമിച്ചു,
പള്ളികളെ ചുട്ടു, പട്ടക്കാരെയും ഹിംസിച്ചു. ഹൊനോര്യൻ കൈസർ
സഭക്കാർക്കു അനുകൂലനാകകൊണ്ടു, ആ കുറ് ഒടുക്കേണ്ടതിന്നു ചില
ബലാൽക്കാരങ്ങളും കല്പിച്ചു പോയി. ഔഗുസ്തീൻ "നിർബന്ധം അരുത്;
വാക്കുകൊണ്ടു ജയിക്കേണം” എന്നു വളരെ ഖണ്ഡിച്ചുപറഞ്ഞപ്പോൾ, കൈസർ
ഇരു വകക്കാരും കർത്ഥഹത്തിൽ വെച്ചു വാദിക്കേണം എന്നരുളിച്ചെയ്തു (411).
അതിന്നു 2 പക്ഷത്തിൽ നിന്നു, 500റില്പരം അദ്ധ്യക്ഷന്മാർ കുടിവന്നു. ദോനാര്യർ
സഭെക്കു ശുദ്ധിവേണം; തെറ്റി പോകുന്നവരെ പുറത്താക്കേണം; നിങ്ങൾ

"https://ml.wikisource.org/w/index.php?title=താൾ:33A11415.pdf/535&oldid=200430" എന്ന താളിൽനിന്ന് ശേഖരിച്ചത്