ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

464 ക്രിസ്തസഭാചരിത്രം

അപ്രകാരം ചെയ്യുന്നില്ല, അതുകൊണ്ടു നിങ്ങൾ സത്യസഭയല്ല എന്നു തർക്കിച്ചു.
ഔഗുസ്തീൻ മത്ത. 13ൽ ചൊല്ലിയ ഉപമകളെ വിസ്തരിച്ചു. നാം
ലോകപ്രസിദ്ധരായ ദുഷ്ടന്മാരെ വർജ്ജിക്കുന്നതല്ലാതെ, നിശ്ചയമില്ലാത്ത
വരോടു ന്യായവിധിയോളം പൊറുക്കേണം സത്യം; സഭ പണ്ടു തന്നെ ഒന്നത്രെ
ആകുന്നു; അതിനെ വിടരുത് എന്നു വാദിച്ചു. മൂന്നാമത് ഒരു വകക്കാരൻ "സഭ
രണ്ടു വിധമത്രെ; ലോകം എങ്ങും ചിതറി ഇരിക്കുന്ന സത്യവിശ്വാസികൾ നിത്യം
ക്രിസ്തന്റെ അവയവങ്ങൾ; ഇത് ഒന്നു തന്നെ, പിന്നെ വായ്ക്കൊണ്ടെടുത്തു,
ഹൃദയം കൊണ്ടകന്നു നില്ക്കുന്നവർ മറ്റെ വിധിക്കാർ" എന്നു പരമാർത്ഥം
അറിയിച്ചിട്ടും, ഔഗുസ്തീൻ ദൃശ്യസഭയെ വളരെ മാനിക്കകൊണ്ടു, മുഴുവനും
സമ്മതിച്ചില്ല. വാദം നിഷ്ഫലമായി മുടിഞ്ഞ ശേഷം, ഔഗുസ്തീൻ അവരെ
അകത്തു വരുവാൻ നിർബന്ധിക്കേണം എന്ന വചനത്തെ ആശ്രയിച്ചു,
ദോനാത്യരുടെ ഉപദേഷ്ടാക്കന്മാരെ ഓരോ ഊരിൽ നിന്നു നീക്കേണം എന്ന്
കൈസരുടെ കല്പനയെ സമ്മതിക്കയും ചെയ്തു.

ഇങ്ങിനെ ദെനാത്യരോടു പൊരുതുമ്പോൾ, മനുഷ്യന്റെ വീഴ്ച,
സ്വാതന്ത്ര്യപ്രാപ്തി, ദേവകരുണ ഇവറ്റെ കുറിച്ചു എത്രയും ഘനമുള്ള തർക്കം
ഉണ്ടായി. ശ്രുതിപ്പെട്ട യവന വിശ്വാസികളും മറ്റു പലരും മനുഷ്യൻ
എഴുനീല്ക്കേണ്ടതിന്നു രണ്ടും വേണം, ദേവകരുണയും മാനുഷപ്രയത്നവും
തന്നെ എന്നു വെറുതെ പറഞ്ഞിരിക്കെ, ഔഗുസ്തീൻ ക്രമത്താലെ
രോമലേഖനത്തിന്റെ അർത്ഥം ഗ്രഹിച്ചു. "ക്രിസ്തന്റെ കരുണ മതി, നന്മ
"ചെയ്വാൻ മനുഷ്യനാൽ കഴികയില്ല, വിശ്വാസം കൂടെ കരുണയുടെ വരമത്രെ;
ചിലർ വിശ്വസിക്കാതെ പോകുന്നത് ദൈവത്തിന്റെ രഹസ്യമായ
ആലോചനപ്രകാരം ആകുന്നു" എന്നു നിശ്ചയിച്ചു. അക്കാലം ബ്രിതന്യയിൽ
നിന്നു പെലാഗ്യൻ എന്ന വൃദ്ധതാപസൻ നാടുതോറും സഞ്ചരിച്ചു, മഠങ്ങളെ
കണ്ടു, സദ്ഗുണം ശീലിച്ചും പഠിപ്പിച്ചും കൊണ്ട ശേഷം, രോമയിൽ വന്നു,
മാനുഷപ്രയത്നം അത്യന്തം സ്തുതിക്കയാൽ, പലരെയും ശിഷ്യരാക്കി ചേർത്തു.
കൊയ്ലസ്ത്യൻ എന്ന വക്കീൽ അവനെ പ്രത്യേകം ആശ്രയിച്ചു, ഗുരുവേക്കാളും
അധികം സ്പഷ്ടമായി ആ മതത്തെ ഉച്ചരിച്ചു. നിസ്സാരനായ കൈസർ അപ്പോൾ
രോമയിൽ അല്ല, രവന്ന കോട്ടയിൽ ഒളിച്ചു പാർത്തു, കോഴികളെ തീറ്റി
കൊണ്ടിരുന്നു. അവനെ ശിക്ഷിപ്പാൻ വെസ്ത് ഗോഥരുടെ രാജാവായ അലരീക്
ഇതല്യയിൽ വന്നു ജയിച്ചു, ശേഷം ഗർമ്മാന്യരായ വണ്ടാലർ, സ്വെവർ,
ബുരിഗുന്തർ മുതലായവരും ഗാല്യ സ്പാന്യനാടുകളിൽ കടന്നു പുതിയ
രാജ്യങ്ങളെ സ്ഥാപിക്കുമ്പോൾ, അലരീക് രോമനഗരത്തിൽ പൊരുതു കയറി
കൊള്ളയിടുകയും ചെയ്തു (410). അന്നു പല രോമരും അപ്രിക്കയിൽ
ഓടുമ്പോൾ, പെലാഗ്യനും അവിടെ ചെന്നു, കൊയ്ലസ്ത്യൻ പല ഇടത്തും
ദുർമ്മതത്തെ പ്രസംഗിച്ചു. "പാപം ഇഷ്ടത്താൽ ഉണ്ടാകയാൽ, സ്വഭാവത്തിൽ

"https://ml.wikisource.org/w/index.php?title=താൾ:33A11415.pdf/536&oldid=200433" എന്ന താളിൽനിന്ന് ശേഖരിച്ചത്