ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

liv

നടപ്പാനും എല്ലാ ഇടർച്ചകളെയും സൂക്ഷിച്ചൊഴിച്ചു ഞങ്ങളുടെ രക്ഷിതാവെ വിടാതെ
പിൻചെല്ലാനും പ്രയാണത്തിന്റെ ഒടുവിൽ നിന്റെ സ്വർഗ്ഗീയരാജ്യത്തിൽ പൂകുവാനും
നിന്റെ കരുണ ഇറക്കിതരെണമെ-ആമെൻ.'

ആരാധനാസാഹിത്യത്തിൽ ഗീതങ്ങൾക്കു പ്രത്യേകസ്ഥാനമുണ്ട്. മികച്ച
സംഗീതപാരമ്പര്യമുള്ള നാടായ ജർമനിയിൽനിന്നു വന്ന ഹെർമൻഗുണ്ടർട്ട്
ബാസൽമിഷൻ സമൂഹത്തിനുവേണ്ടി ഗീതങ്ങൾ രചിച്ചു. ആശയപുഷ്ടിയും
പാശ്ചാത്യദേവാലയ സംഗീതത്തിന്റെ ഈണവുമുള്ള ഈ ഗീതങ്ങൾ ഇന്നും
ബാസൽമിഷൻ പാരമ്പര്യമുള്ള ക്രൈസ്തവർ ഉപയോഗിക്കുന്നുണ്ട്. 1842-ൽ
അമ്പതുഗീതങ്ങൾ മംഗലാപുരത്തെ കല്ലച്ചിൽ അച്ചടിച്ചു. 1840 മുതൽ തയ്യാറാക്കിയ
ഗീതങ്ങളാണ് അവ എന്നു കത്തിൽനിന്നു മനസ്സിലാക്കാം. കൗതുകകരമെന്നു പറയട്ടെ,
ട്യൂബിങ്ങൻ സർവകലാശാലയിൽ (GK VI 126) ഈ ലേഖകൻ കണ്ടെത്തിയത് 1842-
ൽ മംഗലാപുരം പ്രസിൽ അച്ചടിച്ച 100 ഗീതങ്ങളാണ്! അമ്പത്തൊന്നാം ഗീതം മുതലുള്ള
ഭാഗം മറ്റൊരവസരത്തിൽ അച്ചടിച്ചു ചേർത്തതായിരിക്കാം. മറ്റു ചില പുസ്തകങ്ങളിലും
ഇങ്ങനെ ചേർപ്പുകൾ കണ്ടിട്ടുണ്ട്. 1847-ൽ തലശ്ശേരിയിലെ കല്ലച്ചിൽ ഗീതങ്ങൾ വീണ്ടും
അച്ചടിച്ചു. പിന്നീടുള്ള വർഷങ്ങളിൽ ക്രിസ്തീയ ഗീതങ്ങൾ എന്ന ഗ്രന്ഥമാണ് അച്ചടിച്ചു
കാണുന്നത്. 1850, 1851, 1854, 1861 എന്നീ വർഷങ്ങളിൽ ഇതിനുണ്ടായ പതിപ്പുകൾ
ജർമ്മനിയിലും സ്വിറ്റ്സർലണ്ടിലുമുണ്ട്. 1850-ൽ തലശ്ശേരിയിൽ അച്ചടിച്ച ക്രിസ്തീയ
ഗീതങ്ങളുടെ ഒരു പകർപ്പിൽ ഗുണ്ടർട്ടിന്റെ കയ്പടയിലുള്ള ധാരാളം തിരുത്തലുകളും
ചേർപ്പുകളും കാണാം. വിശദമായ രാഗസൂചനകളോടുകൂടിയാണ് ക്രിസ്തീയഗീതങ്ങൾ
അച്ചടിച്ചിരുന്നത്. കൂടുതൽ വിവരങ്ങൾക്ക് ഡോ. ഹെർമൻ ഗുണ്ടർട്ട് 1991-92 കാണുക.
മംഗലാപുരത്ത് അച്ചടിച്ച ഗീതങ്ങളുടെ മാതൃകകൾ ഈ സമാഹാരത്തിൽ
ഉൾപ്പെടുത്തിയിട്ടുണ്ട്.

ഗുണ്ടർട്ടു രചിച്ച ഗീതങ്ങളെക്കുറിച്ച് എ.ഡി. ഹരിശർമ്മ എഴുതുന്നു: 'ഈ
പാട്ടുകൾക്കെല്ലാം പാശ്ചാത്യരാഗങ്ങളായതുകൊണ്ട് മറ്റു ക്രിസ്തീയസഭകളിൽ
ഇവയ്ക്ക് അധികം പ്രചാരമില്ല. കൂടാതെ ഭാഷയുടെ പ്രയാസവും ഒരു തടസ്സമായി
നില്ക്കുന്നു. പക്ഷെ ബാസൽമിഷൻ സഭയിലെ ആളുകൾക്കു 'എളിയ ചെറുകുട്ടി
ഞാൻ' മുതലായ പാട്ടുകൾ ലളിതമായ രാഗത്തിൽ പാടുമ്പോൾ പാട്ടിന്റെ അർത്ഥവും
രാഗവും അവരുടെ ഹൃദയത്തിന്റെ ആഴത്തിലുള്ള തന്തികളെ മീട്ടി സ്വർഗ്ഗീയാനുഭൂതി
നൽകുന്നു. ഇങ്ങനെ ഡോക്ടർ ഗുണ്ടർട്ടിന്റെ അനേകമനേകം ഗീതങ്ങൾ അർത്ഥം
മനസ്സിലാക്കി ശരിയായ രാഗത്തിൽ പാടുമ്പോൾ ശ്രോതാക്കളെ ആനന്ദലഹരിയിൽ
ആറാടിക്കാറുണ്ട് എന്നത് അനേകരുടെ അനുഭവമാണ്' (ഡോ. ഹെർമൻ ഗുണ്ടർട്ട് 1973:
101-106)

ഹെർമൻ ഗുണ്ടർട്ട് സംസ്കൃതത്തിൽനിന്നും തർജമ ചെയ്ത രണ്ടു കാവ്യങ്ങളാണ്
ശ്രീയെശുക്രിസ്തമാഹാത്മ്യവും മതപരീക്ഷയും. ഭാരതീയരുടെ മതചിന്തയിൽ
സംസ്കൃതരചനകൾക്കുള്ള സ്ഥാനം മനസ്സിലാക്കിയ ഏതാനും വിദേശികൾ
പത്തൊമ്പതാംനൂറ്റാണ്ടിൽ സംസ്കൃതത്തിൽ ക്രൈസ്തവപ്രമേയങ്ങൾ
അവതരിപ്പിക്കുകയുണ്ടായി. അവരിൽ പ്രമുഖരാണ് റവ. ഡോ. മില്ലും ജോൺ മ്യൂറും.
മില്ലിന്റെ ക്രിസ്തസംഗീതവും മ്യൂറിന്റെ മതപരീക്ഷ(1839),ക്രിസ്തമാഹാത്മ്യം എന്നിവയും

"https://ml.wikisource.org/w/index.php?title=താൾ:33A11415.pdf/58&oldid=199748" എന്ന താളിൽനിന്ന് ശേഖരിച്ചത്