ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

lxviii

ഉൾപ്പെടുത്തി ഒരു വാല്യം പ്രസിദ്ധീകരിക്കണം എന്ന് എഡിറ്റർമാരായ ഞങ്ങൾക്കു
നിർബന്ധമുണ്ടായിരുന്നു. അതിനുള്ള വിശദീകരണം വജ്രസൂചി എന്ന ഈ
സമാഹാരത്തിലൂടെ കടന്നുപോകുന്ന വായനക്കാർക്കു കണ്ടെത്താൻ കഴിയും.
മിഷണറിയായ ഗുണ്ടർട്ടിനെ മറന്നുകൊണ്ട് അദ്ദേഹത്തെ ആദരിക്കാൻ നമുക്കു
നിവൃത്തിയില്ല. സാധാരണ പാശ്ചാത്യമിഷണറിമാരിൽ നിന്നു പാണ്ഡിത്യംകൊണ്ടും
സാംസ്കാരിക വിവേകംകൊണ്ടും അദ്ദേഹം ഉയർന്നു നിൽക്കുന്നു. എന്നാൽ
അന്യമതങ്ങളെ പൂർണ്ണ സഹിഷ്ണുതയോടെ മനസ്സിലാക്കാൻ അദ്ദേഹത്തിനും
സാധിച്ചിരുന്നില്ല. മതപ്രചാരണത്തിൽ ഏർപ്പെട്ട അദ്ദേഹം ആശയ പ്രചാരണത്തിനുള്ള
ശക്തമായ മാധ്യമമായി മലയാളഭാഷയെ ഉപയോഗിച്ചു. മലയാളഗദ്യത്തിന്റെ എല്ലുറപ്പു
കൂട്ടുന്നതിനു ഗുണ്ടർട്ടിന്റെ സാഹസിക പരിശ്രമങ്ങൾ ഉപകരിച്ചു. അന്നത്തെ
സാംസ്കാരിക പരിണാമത്തെക്കുറിച്ചും - കേരളത്തിലുണ്ടായ
നവോത്ഥാനത്തെക്കുറിച്ചും പഠിക്കുന്നവർക്ക് ആധികാരികമായി ഉപയോഗിക്കാവുന്ന
പല ഉപാദാനങ്ങളും വജ്രസൂചി എന്ന ഈ സമാഹാരത്തിലുണ്ട്. അവയുടെ
പ്രസക്തിയും മൂല്യവും പ്രഗത്ഭരായ ഭാവി ഗവേഷകർ തിട്ടപ്പെടുത്തട്ടെ. കേരളീയർ
പേരുകൊണ്ടുമാത്രം അറിഞ്ഞിരുന്ന രണ്ടു ഡസനോളം കൃതികൾ അവരുടെ
കൺമുമ്പിലെത്തിക്കാൻ കഴിഞ്ഞു എന്ന കൃതാർത്ഥതമാത്രം ഞങ്ങൾക്കു മതി.

ഏപ്രിൽ 14, 1992

"https://ml.wikisource.org/w/index.php?title=താൾ:33A11415.pdf/72&oldid=199762" എന്ന താളിൽനിന്ന് ശേഖരിച്ചത്