ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

1. പഴഞ്ചൊല്ലിൽ പതിരുണ്ടെങ്കിൽ
പശുവിൻപാലും കൈക്കും

ഈ വാക്കിൽ ചില സത്യം ഉണ്ടു. മനുഷ്യർ എല്ലാവരും ദൊഷത്തിലെക്ക
ചാഞ്ഞിരിക്കക്കൊണ്ട അവർക്ക കടിഞാൺതന്നെ ആവശ്യം. ആകയാൽ പണ്ടു
പല ദിക്കിലും പല ധർമ്മശാസ്ത്രങ്ങളും ഉണ്ടായ്ത ദെവകടാക്ഷം കൂടാതെ
സംഭവിച്ചിട്ടില്ല.

കടിഞാണില്ലാത്ത കുതിര എതിലെയും പായും. അറിവില്ലാത്ത
ജനങ്ങൾക്കപഴഞ്ചൊല്ലുതന്നെ ധർമ്മശാസ്ത്രം; പഠിക്കാത്തവർക്ക് ഗുരുവും ഒരൊ
തെരുവീഥികളിൽ ഉറക്കെ വിളിച്ചു പഠിപ്പിക്കുന്ന ജ്ഞാനവും അതാകുന്നു.
എങ്കിലും അതിന്റെ മധുരം കൈപ്പുകൂടാതെ ഇരിക്കുന്നില്ല.

ദുഗ്ധം ആകിലും കൈക്കും ദുഷ്ടർ നല്കിയാൽ എന്നു പുരാണ
വാക്കിനെ വിചാരിച്ചുകൊൾക—ഇപ്പൊൾ നടന്നുവരുന്ന പഴഞ്ചൊല്ലുകളെ
പണ്ടുണ്ടാക്കിയ ആളുകൾ പെർ അറിയുന്നില്ല—അവരിൽ ദുഷ്ടന്മാർ
ഉണ്ടായിരിക്കുമല്ലൊ. ഇന്നെ ദിവസത്തൊളം ഗുണവാന്മാരും ദുഷ്ടന്മാരും
പഴഞ്ചൊല്ല ഒരുപൊലെ പ്രയൊഗിക്കുന്നുണ്ടു-അതു ശുദ്ധ മധുരമായാൽ
അപ്രകാരം വരുമൊ-ദുഷ്ടന്മാർ അത സഹിക്കയില്ലയായിരുന്നു. ആകയാൽ
അതിൽ നെരും നെരുകെടും മധുരവും കൈപ്പും ഇടകലർന്നിരിക്കുന്നു എന്നു
നിശ്ചയിച്ചു സൂക്ഷിച്ചു കൊള്ളെണ്ടു-അത്രയുമല്ല ഉത്തമമായ പഴഞ്ചൊല്ലിലും
കാണുന്ന കുറവുകളെ ഉദ്ദെശിച്ചു പറയുന്നു.

2. പഴഞ്ചൊല്ലിലെകുറവുകൾ മൂന്നും

1. നെരും ന്യായവും ദൈവത്തിങ്കൽ അത്രെ ഉള്ളു; ദൈവം ഇറക്കിതന്നാൽ
മനുഷ്യർക്കകൂട ആ ഉറവിൽ നിന്നുകൊരിക്കൊള്ളാം. പാപം വ്യാപിച്ചതിനാൽ
മനുഷ്യർക്കാർക്കും ദൈവത്തിങ്കൽ സ്നെഹം ഇല്ല. ആകയാൽ പഴഞ്ചൊല്ലിലും
ദെവസ്തുതി എകദെശം മറഞ്ഞിരിക്കുന്നു- സത്യവെദത്തിൽ അല്ലാതെ ദൈവം
ഇന്നവൻ എന്നും അവന്റെ ക്രിയയും വഴിയും ഇന്നത എന്നും പറഞ്ഞു
കാണുന്നില്ല. അതുകൊണ്ട ലൊകം ഉണ്ടായ പ്രകാരവും പരലൊകവിവരവും
ദെവരാജ്യം പിശാചരാജ്യം മുതലായ ദിവ്യരഹസ്യവും പഴഞ്ചൊല്ലിൽ ഒട്ടും ഇല്ല.
ഇപ്പൊഴത്തെ ലൊകനടപ്പിനെമാത്രം വർണ്ണിച്ചു വരുന്നുണ്ടു.

2. ഗുണവും ദൊഷവും ഒന്നല്ല വെവ്വെറായി കിടക്കുന്നു എന്നു
കാട്ടിതരുന്നു എങ്കിലും പഴഞ്ചൊല്ലു ദൊഷത്തെ പകെച്ചും വെറുത്തും അല്ല

"https://ml.wikisource.org/w/index.php?title=താൾ:33A11415.pdf/91&oldid=199783" എന്ന താളിൽനിന്ന് ശേഖരിച്ചത്