ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പഴശ്ശി രേഖകൾ 43

പ്രകാരങ്ങളൊക്കയും പഴശ്ശിതമ്പുരാൻ എഴുന്നെള്ളിയെടത്ത ഒണർത്തിച്ച
പാർക്കയും ചെയ്യുന്നു. ഈ സങ്കടപ്രകാരങ്ങളൊക്കയും കുമ്പഞ്ഞിയിൽ
ബൊധിപ്പിച്ചു നിങ്ങളൊ സങ്കടം തീർത്ത തരാമെന്ന ഞങ്ങളൊട
അരുളിചെയ്കയും ചെയ്യു. എനി സായ്പ അവർകളെ കൃപ ഉണ്ടായിട്ട 72
മത മുതൽക്ക ഈ രാജ്യത്തിന്ന കുമ്പഞ്ഞിക്ക എടുത്ത ബൊധിപ്പിക്കണ്ട
നികിതി പഴശ്ശിതമ്പുരാൻ എഴുന്നെള്ളിയെടത്ത കൊടുപ്പിപ്പാനും അവിടുന്ന
കുമ്പഞ്ഞിക്ക ബൊധിപ്പിക്കാനും ആക്കി ഞങ്ങടെ സങ്കടം തീർത്ത
രാജ്യത്തയിരിപ്പാറാക്കി രക്ഷിച്ചുകൊൾകയും വെണം. എന്നാൽ കൊല്ലം 972
ആമത തുലാമാസം 27 നു എഴുതിയത. ഈ സങ്കടങ്ങളൊക്കയും
കുമ്പഞ്ഞീന്ന നെരപൊലെ വിസ്തരിച്ചു ഞങ്ങടെ സങ്കടം തീർത്തതരികയും
വെണം. അല്ലാഞ്ഞാൽ രാജ്യത്ത കുഞ്ഞനും കുട്ടിയൊടും കൂടയിരുന്ന
കഴിയാൻ സങ്കടം തന്നെ ആകുന്നു — തുലാം 28 നവമ്പ്ര 10 നു വന്നത —

58 B

202 ആമത —

രാജശ്രീ കൊട്ടയത്ത കെരളവർമ്മ രാജാവ അവർകൾക്ക വടക്കെ
അധികാരി തലച്ചെരി തുക്കടി സുപ്രഡെണ്ടർ കൃസ്തപ്പർ പീലി സായ്പു
അവർകൾ സല്ലാം. തങ്ങൾ എഴുതി അയെച്ച കത്തും മറ്റ ഒരു കത്തും
ഇവിടെക്ക എത്തി. ആയതിൽ ഉള്ള അവസ്ഥ ഒക്കയും മനസ്സിൽ ആകയും
ചെയ്തു. തങ്ങളെക്കൊണ്ട നാം ഗുണമായിട്ട ഭാവിച്ചിരിക്കുന്നത എന്ന
തങ്ങളുടെ മനസ്സിൽ നിശ്ചയിച്ചിരിക്കായ്കകൊണ്ട നമുക്ക വളര ദുഃഖ
മായിരിക്കുന്നു. ആയതുകൊണ്ട തങ്ങൾ സന്തൊഷത്തൊടു കൂടയിരി
ക്കുന്നത കാമാനായിട്ടനാം വളര അപെക്ഷിച്ചിരിക്കുന്നു. തങ്ങളുടെ നെരായി
ട്ടുള്ള അവകാശങ്ങൾ ഒക്കയും കൊടുക്കാതെയിരിക്കുന്ന സമയത്ത
അപ്രകാരം സന്തൊഷമായിരിപ്പാൻ കഴികയും ഇല്ലല്ലൊ. പഴശ്ശീകൊവി
ലകത്ത നിന്ന കൊണ്ടുപൊയ മുതൽകളും വസ്തുവഹകൾകൊണ്ടും മുമ്പെ
തങ്ങൾക്ക എഴുതി അയെച്ചിട്ടും ഉണ്ടല്ലൊ. തങ്ങളുടെ ആള പറഞ്ഞി
രിക്കുന്നത ഒക്കയും നൈരായിരുന്നത എന്ന സത്ത്യം ചെയ്യാനായിട്ടത്ത്രെ
ഉള്ളത. അവനെ പിന്നെ ഇങ്ങൊട്ട മടങ്ങിവരുവാൻ ആഗ്രെഹിച്ചിരുന്നു.
ആയതുകൂടാതെ കണ്ട മറെറാരു ഹെതുയിരിന്നിട്ടും ഇല്ലല്ലൊ. അപ്പൊൾ
ഈ അന്യായം ബെഹുമാനപ്പെട്ട സർക്കാരിലെക്ക കൊടുത്തയച്ചിരുന്നിട്ടും
അവിടെനിന്ന നെരായിട്ടുള്ള കല്പനയും വന്നായിരുന്നു. ആയതുകൊണ്ട
തങ്ങളുടെ ആള ഇവിടെക്ക വരട്ടെ. ഇക്കാര്യം ഒക്കയും താമസിയാതെ തിർത്ത
കൊടുക്കയും ചെയ്യും. ചെലെ ദിവസത്തിൽ അകത്ത കൊട്ടെത്ത നാട്ടിലെ
നാം തങ്ങളെ എതിരെക്കയും ചെയ്യും. അപ്പൊൾ വർത്തമാനങ്ങൾ ഒക്കയും
വഴിപൊലെ ബൊധിപ്പിക്കയും ചെയ്യും. ഇതിനിടയിൽ കാരിയങ്ങൾ ഒക്കയും

"https://ml.wikisource.org/w/index.php?title=താൾ:34A11415.pdf/109&oldid=201422" എന്ന താളിൽനിന്ന് ശേഖരിച്ചത്